Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

കേരളത്തിന് ഇത് അഭിമാന നിമിഷം...ഇനി വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ചൂളം വിളിയും...തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്തു...

25 APRIL 2023 03:36 PM IST
മലയാളി വാര്‍ത്ത

കേരളത്തിന് ഇത് അഭിമാന നിമിഷം,കേരളത്തിൽ ഇനി വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ചൂളം വിളിയും (Kerala New Vande Bharat). സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സംസ്ഥാന മന്ത്രിമാരായ വി അബ്ദുറഹിമാൻ, ആൻ്റണി രാജു, ശശി തരൂർ എംപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഫ്ലാഗ് ഓഫിന് മുമ്പു വന്ദേ ഭാരതിന് ഉള്ളിൽ കയറിയ പ്രധാനമന്ത്രി വിദ്യാർഥികളുമായി സംവദിച്ചു. വ്ലോഗർമാർ, സിനിമ താരങ്ങൾ, മതമേലധ്യക്ഷന്മാർ, വിദ്യാർഥികൾ തുടങ്ങിയവർ ആദ്യയാത്രയുടെഭാഗമായി..രാജ്യത്തിൻറെ പ്രധാനമന്ത്രിയോട് സംസാരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുരുന്നുകൾ..തിരുവനന്തപുരത്തുനിന്നു കാസർകോട്ടേക്കും തിരിച്ചുമാണ് ആദ്യഘട്ടത്തിൽ വന്ദേ ഭാരത് സർവീസ് നടത്തുക. 26 മുതൽ കാസർകോട്- തിരുവനന്തപുരം സർവീസും 28 മുതൽ തിരുവനന്തപുരം- കാസർകോട് സർവീസും ഓടിത്തുടങ്ങും.

 

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ഒൻപത് ജില്ലകളിലൂടെയാണ് വന്ദേ ഭാരത് സർവീസ് നടത്തുക. മലപ്പുറം ജില്ലയിലെ തിരൂരിനെ ഒഴിവാക്കി പാലക്കാട്ടെ ഷൊർണൂരിൽ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ആഴ്ചയിൽ വ്യാഴാഴ്ച ഒഴികെ ആറുദിവസം വന്ദേ ഭാരതിന് സർവീസ് ഉണ്ടാകും. തിരുവനന്തപുരത്തുനിന്നു പുലർച്ചെ 5.20 ന് പുറപ്പെടുന്ന സർവീസ് ഏകദേശം എട്ടുമണിക്കൂറുകൊണ്ട്, ഉച്ചയ്ക്ക് 1.25 ന് കാസർകോട് എത്തുന്ന തരത്തിലാണ് സമയക്രമീകരണം. ആകെ ഒൻപത് സ്റ്റോപ്പുകളാണ് ഉള്ളത്. രണ്ടു തരത്തിലുള്ള സീറ്റിങ് ക്രമീകരണമാണ് വന്ദേ ഭാരതിൽ ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് എക്സിക്യൂട്ടിവ് ചെയർകാറിന് 2880 രൂപയാണ് ടിക്കറ്റ് നിരക്ക്. എസി ചെയർകാറിന് 1590 രൂപയും. കാസർകോടുനിന്നു തിരുവനന്തപുരത്തേക്ക് എക്സിക്യൂട്ടിവ് ചെയർകാറിന് 2816 രൂപയും എസി ചെയർകാറിന് 1520 രൂപയുമാണ്. ചെയർകാറിൽ 914 സീറ്റും എക്സിക്യൂട്ടീവ് ചെയർകാറിൽ 86 സീറ്റുമാണ് ഉള്ളത്.

വൻ കരഘോഷത്തോടെയാണ് വന്ദേ ഭാരതിനെ ജനങ്ങൾ സ്വീകരിച്ചത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തിരുന്നു.

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ട്രെയിൻ.
പരമാവധി വേഗത 180 കിമി (ട്രാക്കുകളുടെ ശേഷി അനുസരിച്ച്)
52 സെക്കൻ്റുകൾക്കൊണ്ട് 100 കിമി വേഗത കൈവരിക്കാനാകും.
മുന്നിലും പിറകിലും ഡ്രൈവർ ക്യാബ്.
പൂർണമായും ശീതികരിച്ച കോച്ചുകൾ.
ഓട്ടോമാറ്റിക് ഡോർ.
ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം.
എൽഇഡി ലൈറ്റിങ്.
ബയോ വാക്വം ശുചിമുറികൾ
എക്സിക്യൂട്ടീവ് ക്ലാസിൽ റിവോൾവിങ് ചെയറുകൾ.തുടങ്ങിയ പ്രത്യേകതകൾ എല്ലാം വന്ദേഭാരതിനെ ഏറെ വ്യത്യസ്തമാക്കുന്നു..ഫ്‌ളാഗ് ഓഫിന് മുൻപ് വിവിധ രംഗത്ത് കഴിവ് തെളിയിച്ച വിദ്യാർത്ഥികളുമായും നരേന്ദ്രമോദി സംവദിച്ചത് മറ്റൊരു അനുഭവമായി..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (1 hour ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (1 hour ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (2 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (2 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (3 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (3 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (3 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (3 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (3 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (3 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (4 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (4 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (4 hours ago)

CPI ചരിത്രപരമായ നീക്കം  (4 hours ago)

Malayali Vartha Recommends