Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

75 കോടിയ്ക്ക് കമ്പനികള്‍ നടപ്പാക്കാമെന്ന് പറഞ്ഞ പദ്ധതിയ്ക്ക് സര്‍ക്കാര്‍ ആദ്യം പറഞ്ഞത് 151 കോടിയെന്നാണ്. ഇപ്പോഴത് 232 കോടി രൂപയായി. 81 കോടി അധികം വന്നു

25 APRIL 2023 08:45 PM IST
മലയാളി വാര്‍ത്ത

നിയമം നടപ്പിലാക്കാന്‍ പോലും സ്വകാര്യ ഏജന്‍സികള്‍ക്ക് ക്വട്ടേഷന്‍ നല്കുന്ന പിണറായി സര്‍ക്കാര്‍ ധനസമ്പാദത്തിന് വേണ്ടി എന്ത് മാര്‍ഗ്ഗവും സ്വീകരിക്കുമെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. തട്ടിക്കൂട്ട് കമ്പനികള്‍ ജനങ്ങളെ പിഴിഞ്ഞെടുക്കുന്ന തുകയില്‍ കമ്പനിയുടെ ലാഭവും , എ ഐ ക്യാമറയുടെ ചിലവും കഴിച്ചുള്ള നക്കാപിച്ചയ്ക്കായി കേരളത്തെ ക്വട്ടേഷന്‍ കമ്പനിയ്ക്ക് വിറ്റിരിക്കുകയാണ് പിണറായി സര്‍ക്കാര്‍ എന്നു വേണം കരുതാന്‍ . കെല്‍ട്രോണിന്റെ പരില്‍ കരാര്‍ നേടി പല കമ്പനിക്ള്‍ക്ക് മറിച്ചു നല്കിയതിലൂടെ 75.42 കോടി രൂപ കമ്മിഷന്‍ പറ്റിയിട്ടുണ്ടെന്നാണ് കണക്ക് . സ്ട്രിറ്റ് എന്ന കമ്പനിയ്ക്ക് നോ്ക്കുകൂലിയായി കൊടുത്തതാകട്ടെ ഒന്‍പത് കോടിയും.

 എല്ലാം കൊടുത്തു പോയാലും സര്‍ക്കാരിന് വര്‍ഷം 424 കോടി രൂപ പിഴിഞ്ഞ് നല്കാമെന്നാണ് വാക്ക് നല്കയിരിക്കുന്നത്. അതു കൊണ്ടാണ് ഗതാഗത കമ്മിഷണര്‍ പറയുന്നത് കുട്ടികളുള്ളവര്‍ ടൂവീലര്‍ ഉപയോഗിക്കരുതെന്ന്. ആന്റണി രാജുവാകട്ടെ കുട്ടികളെ സ്‌കൂള്‍ ബസില്‍ വിട്ട് പഠിപ്പിക്കാനും പറയുന്നുണ്ട്. ഭരണ പക്ഷത്തിന് അഴിമതി നടത്താനായി ജനങ്ങളെ കൊള്ളയടിക്കാനുള്ള പദ്ധതി തുടക്കത്തിലേ പാളിയതിന്റെ ആശ്വാസം മലയാളിയ്ക്കുണ്ട്.കെല്‍ട്രോണിനെ മുന്നില്‍ നിറുത്തി സ്വകാര്യ കമ്പനികള്‍ നടത്തിയ എ.ഐ കാമറ ഇടപാടിന് പിന്നില്‍ ഭരണകക്ഷിയിലെ ഉന്നതനായ നേതാവെന്ന് സൂചനകളാണ് പുറത്തുവരുന്നത്. കെല്‍ട്രോണ്‍ ഉപകരാര്‍ കൊടുത്തതിലും അവര്‍ മറുകരാര്‍ നല്‍കിയതിലും രാഷ്ട്രീയ നേതാവിന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന വ്യക്തമായ സൂചനകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

 എ.ഐ. ക്യാമറകള്‍ക്കെതിരെ രൂക്ഷമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രിയോ മന്ത്രിമാരോ കമാന്ന് ഒരക്ഷരം മിണ്ടാതിരിക്കുന്നതിന് പിന്നില്‍ പാര്‍ട്ടി നേതൃത്വം കര്‍ശന വിലക്കേര്‍പ്പെടുത്തിയതു കൊണ്ടാണ്. കാരണം പാര്‍ട്ടിയും പാര്‍ട്ടി നേതൃത്വവും അറിഞ്ഞു കൊണ്ടു തന്നെയാണ് ക്യാമറ കരാറുകള്‍ മാറ്റിയും മറിച്ചു നല്കിയത്.ശോഭ റെണൈസന്‍സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അഥവാ സ്രിറ്റാണ് പദ്ധതിയുമായി കെല്‍ട്രോണിനെ സമീപിച്ചത്. പിന്നാലെ, 2019ല്‍ കെല്‍ട്രോണാണ് മോട്ടോര്‍ വാഹന വകുപ്പിനെ സമീപിച്ചത്.ഉപകരാര്‍ ലഭിച്ച സ്രിറ്റ് മറുകരാര്‍ കൊടുത്തതാകട്ടെ 2020ല്‍ രജിസ്റ്റര്‍ ചെയ്ത കോഴിക്കോട്ടെ പ്രസാഡിയോ കമ്പനിക്കാണ്.അഞ്ചു വര്‍ഷത്തെ ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍  പദ്ധതി പ്രകാരമാണ് കരാര്‍ നല്കിയിരിക്കുന്നത്.

മോട്ടോര്‍ വാഹന വകുപ്പുമായി നടന്ന ചര്‍ച്ചയില്‍ കെല്‍ട്രോണ്‍ പദ്ധതി ചെലവായി  73 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.ഈ തുകയുടെ പലിശയും പരിപാലന ചെലവും ചേര്‍ത്ത് പദ്ധതി തുക 232.25 കോടി രൂപയാക്കി വര്‍ദ്ധിപ്പിച്ചു. മന്ത്രിസഭ ഇത് അംഗീകരിച്ചു. സര്‍ക്കാരിന് പണച്ചെലവില്ലെന്ന ന്യായീകരണമാണ് ഇപ്പോള്‍വരുന്നത്. ക്യാമറ സ്ഥാപിച്ച് പിഴ ഈടാക്കി പദ്ധതി ചിലവിന്റെ തുക എടുത്ത ശേഷം ബാക്കി സര്‍ക്കാരിന് നല്കണമെന്നാണ് വ്യവസ്ഥ. സാധാരണ ബ്ലൈഡ് പലിശക്കാര്‍ പണം പിരിക്കാനായി ഗുണ്ട സംഘങ്ങളെ നിയമിക്കുന്നതിന് സമാനമായ രീതിയിലാണ് നിയമപരമായി പിഴ ഈടാക്കാന്‍ സര്‍ക്കാര്‍ സ്വകാര്യ കമ്പനിയെ നിയമിച്ചിരിക്കുന്നത്.

75 കോടിയ്ക്ക് കമ്പനികള്‍ നടപ്പാക്കാമെന്ന് പറഞ്ഞ പദ്ധതിയ്ക്ക് സര്‍ക്കാര്‍ ആദ്യം പറഞ്ഞത് 151 കോടിയെന്നാണ്. ഇപ്പോഴത് 232 കോടി രൂപയായി. 81 കോടി അധികം വന്നു. രണ്ടാമത് വര്‍ദ്ധിപ്പിച്ച തുകയ്ക്ക് കരാര്‍ വരാനുള്ള കാരണമെന്താണ്? കൊള്ളലാഭത്തിന് സ്വകാര്യ കമ്പനിയ്ക്ക് അവസരമൊരുക്കുകയാണ്. സര്‍ക്കാരിനും കമ്പനികള്‍ക്കും പദ്ധതിയില്‍ മുതല്‍മുടക്കില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇവിടെ എല്ലാ കുറ്റവും കെല്‍ട്രോണിന്റെ തലയില്‍ ചാരി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭാവിയില്‍ കേസ് വന്നാലും സര്‍ക്കാരിനെ ബാധിക്കാതെ കെല്‍ട്രോണില്‍ ഒതുക്കി നിറുത്താനുള്ള വ്യവസ്ഥകളാണ് കരാറിലുള്ളത്. കരാര്‍ വിവരങ്ങള്‍ വിവരാവകാശ പ്രകാരം പോലും പുറത്തു വിട്ടിട്ടില്ല. മന്ത്രിസഭ പോലും അറിയാത്ത കമ്പനികളുടെ പേരുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ക്യാമറ സ്ഥാപിച്ചതിലൂടെ കോടികള്‍ അടിച്ചു മാറ്റിയവരെ സംരക്ഷിക്കാനായി സര്‍ക്കാര്‍ കെല്‍ട്രോണിനെ പ്രതിസ്ഥാനത്ത് നിറുത്തിയിരിക്കുകയാണ്. ക്യാമറ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി തേടി ഫയലുകള്‍ കൈമാറിയ ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്തിനെതിരെയും അന്വേഷണം വേണമെന്ന ആവശ്യമുയരുന്നുണ്ട്. കാരണം ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഉത്തരവില്‍ ഗതാഗത കമ്മിഷണറുടെ ആവശ്യപ്രകാരം അംഗീകരിക്കുന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ കേരള സര്‍ക്കാരിന്റെ പലവിധ കരാറുകള്‍ നേടിയതിനെ കുറിച്ച് അന്വേഷണം ആവശ്യമാണെന്ന മുറവിളികളും ഉയരുന്നുണ്ട്. ബാംഗ്ലൂരിലെ കമ്പനികള്‍ നേടിയ കരാറുകളും കണ്‍സള്‍ട്ടന്‍സികളും വിവാദത്തിലൂടെയാണ് കടന്നു പോകുന്നത്. എല്ലാറ്റിലും തിരിമറിയും അഴിമതിയും വ്യക്തവുമാണ്. എന്തായാലും ക്യാമറ കേസില്‍ കട്ടവരെയെല്ലാം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കാരണം സര്‍ക്കാരും അതില്‍ കക്ഷിയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (1 hour ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (1 hour ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (2 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (2 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (3 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (3 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (3 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (3 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (3 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (3 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (4 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (4 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (4 hours ago)

CPI ചരിത്രപരമായ നീക്കം  (4 hours ago)

Malayali Vartha Recommends