ഇടുക്കിയില്‍ ഭീതി വിതയ്ക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പാളിച്ചകളില്ലാതെ പിടികൂടാന്‍ ഉറച്ച് വനംവകുപ്പ്

ഇടുക്കിയില്‍ ഭീതി വിതയ്ക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പാളിച്ചകളില്ലാതെ പിടികൂടാന്‍ ഉറച്ച് വനംവകുപ്പ്. പിടികൂടിയ ശേഷം അരിക്കൊമ്പനെ മാറ്റുന്നത് എങ്ങോട്ടാണെന്ന് ഇതുവരെ വനംവകുപ്പ് വ്യക്തമാക്കിയിട്ടില്ല. ഒന്നില്‍ കൂടുതല്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നാണു വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറയുന്നത്. തിരുവനന്തപുരം അഗസ്ത്യമല, കുളത്തൂപ്പുഴ, പാലോട് തുടങ്ങിയ പ്രദേശങ്ങളാണ് പരിഗണനയിലുള്ളതെന്നറിയുന്നു. അതുമല്ലെങ്കില്‍ കാപ്പുകാട് ആനപരിപാലന കേന്ദ്രത്തില്‍ എത്തിക്കാനും പ്ലാനുണ്ട്. വനത്തിനോട് ചേര്‍ന്ന പരിപാലന കേന്ദ്രം വളരെ അനുയോജ്യമാണെന്ന വിലയിരുത്തലുമുണ്ട്.
മേയ് മൂന്നിന് കോടതിയില്‍ ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കും. പ്രതിഷേധം ഭയന്നാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടുക്കിയില്‍നിന്നു പിടികൂടുന്ന അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ തുറന്നുവിടാനാണ് തീരുമാനമെന്ന് അഭ്യൂഹങ്ങളുണ്ട്.
https://www.facebook.com/Malayalivartha






















