Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

കഠിനാദ്ധ്വാനവും വിനയവും മലയാളികള്‍ക്ക് സവിശേഷമായ വ്യക്തിത്വം സമ്മാനിക്കുന്നു.... കേരളത്തിന്റെ വിദ്യാഭ്യാസ- സാംസ്‌കാരിക നിലവാരവും വളരെ മെച്ചപ്പെട്ടത; മികച്ച കാലാവസ്ഥ, സംസ്‌കാരം, പാചകരീതി എന്നിവ കേരളത്തെ പുരോഗതിയിലേക്ക് നയിക്കാനുതകും, കേരളത്തില്‍ നിന്ന് ലോകത്തിനേറെ പഠിക്കാനും അനുകരിക്കാനുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....

26 APRIL 2023 06:21 AM IST
മലയാളി വാര്‍ത്ത

കഠിനാദ്ധ്വാനവും വിനയവും മലയാളികള്‍ക്ക് സവിശേഷമായ വ്യക്തിത്വം സമ്മാനിക്കുന്നു.... കേരളത്തിന്റെ വിദ്യാഭ്യാസ- സാംസ്‌കാരിക നിലവാരവും വളരെ മെച്ചപ്പെട്ടത്. മികച്ച കാലാവസ്ഥ, സംസ്‌കാരം, പാചകരീതി എന്നിവ കേരളത്തെ പുരോഗതിയിലേക്ക് നയിക്കാനുതകും, കേരളത്തില്‍ നിന്ന് ലോകത്തിനേറെ പഠിക്കാനും അനുകരിക്കാനുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....

വന്ദേഭാരത്, കൊച്ചി വാട്ടര്‍ മെട്രോ എന്നിവയുടെ സമര്‍പ്പണം, വിവിധ റെയില്‍ പദ്ധതികളുടെ ഉദ്ഘാടനം, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ശിലാസ്ഥാപനം എന്നിവ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വന്ദേഭാരത് ഫ്‌ളാഗ് ഓഫ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍വഹിച്ചിട്ടാണ് മോദി സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് വന്നത്. ഇവിടത്തെ ജനങ്ങള്‍ക്ക് ആഗോള സാഹചര്യം ഉള്‍ക്കൊള്ളാനും കഴിവുണ്ട്. കേരളത്തിന്റെ മട്ട അരിയും നാളികേരവും ശ്രീ അന്ന എന്ന പേരില്‍ ലോകമെമ്പാടുമെത്തിക്കാനുള്ള പരിശ്രമം നടത്തി വരികയാണ്.

കര്‍ഷകരുടെയും കരകൗശല വിദഗ്ദ്ധരുടെയും ഉത്പന്നങ്ങളുടെ ശബ്ദമായി നാം മാറണം. എങ്കില്‍ ലോകത്തൊട്ടാകെ അവയ്ക്ക് പ്രചാരം ലഭിക്കും. വികസിത ഭാരതനിര്‍മ്മാണത്തിന് ഇത് വഴി തുറക്കും. മന്‍ കി ബാത്ത് പരിപാടിയില്‍ കേരളത്തിലെ സ്വയംസഹായസംഘങ്ങളുടെ ഉത്പന്നങ്ങളെക്കുറിച്ച് ഞാന്‍ പരാമര്‍ശിക്കാറുണ്ട്.


കേരളം പുരോഗമിച്ചാലേ രാഷ്ട്രത്തിനും അതിവേഗം പുരോഗതി കൈവരിക്കാനാവൂ. തിരുവനന്തപുരം- ഷൊര്‍ണൂര്‍ പാത അര്‍ദ്ധ അതിവേഗ ട്രെയിനുകള്‍ക്കായി സജ്ജമാക്കുകയാണ്. ഇത് പൂര്‍ത്തിയാവുമ്പോള്‍ മംഗലാപുരം വരെ പെട്ടെന്നെത്താന്‍ കഴിയും.

സെമി ഹൈബ്രിഡ് ട്രെയിന്‍, റിജിയണല്‍ റാപ്പിഡ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം, റോറോ ഫെറി, ലൈറ്റ് മെട്രോ, ചെറുനഗരങ്ങളിലെ അര്‍ബന്‍ റോപ്പ് വേ എന്നിവയിലെ തദ്ദേശീയ നിര്‍മ്മാണത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.


'സ്‌നേഹിതരേ നമസ്‌കാരം...'നല്ലവരായ മലയാളി സ്‌നേഹിതരേ, നമസ്‌കാരം...' സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു തുടങ്ങിയത് മലയാളത്തില്‍. കൊച്ചിയിലെന്ന പോലെ ഇന്നലെയും മുണ്ടുടുത്താണ് മോദി എത്തിയത്. ജൂബയ്ക്ക് പകരം വെള്ള ഷര്‍ട്ട്. നവവര്‍ഷാഘോഷമായ വിഷു കഴിഞ്ഞുപോയെങ്കിലും എല്ലാവര്‍ക്കും വിഷു നേരുന്നതായി മോദി പറഞ്ഞതോടെ സദസ് അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം മുഴക്കി.


'കേരളത്തിന് ആദ്യ വന്ദേഭാരത് കിട്ടി, ജല മെട്രോ കിട്ടി, മറ്റു റെയില്‍വേ പദ്ധതികള്‍ ലഭിച്ചു. ഈ വികസന ഉത്സവത്തില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷം. എല്ലാ വികസനത്തിനും ആശംസ നേരുന്നു'- കരഘോഷത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈയില്‍ നടപ്പാക്കുന്നതാണ് 1500 കോടിയുടെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്. 1136.83 കോടിയുടേതാണ് കൊച്ചി ജലമെട്രോ.

1140 കോടി തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല, കോഴിക്കോട് സ്റ്റേഷന്‍ പുനര്‍നവീകരണം 156 കോടി നേമം, കൊച്ചുവേളി ടെര്‍മിനല്‍ സ്റ്റേഷനുകളുടെ സമഗ്ര വികസനം 381 കോടി 326 കിലോമീറ്റര്‍ തിരുവനന്തപുരം- ഷൊര്‍ണൂര്‍ ട്രാക്ക് സെക്ഷണല്‍ വേഗത കൂട്ടല്‍ 242 കോടി 179 കിലോമീറ്റര്‍ പാലക്കാട്- പളനി- ദിണ്ടിഗല്‍ പാത വൈദ്യുതീകരണം (പൂര്‍ത്തിയായി) . പ്രധാനമന്ത്രി ഇന്നലെ നാടിന് സമര്‍പ്പിച്ചത് 1919 കോടിയുടെ നാല് റെയില്‍വേ നവീകരണ പദ്ധതികളാണ്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (1 hour ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (1 hour ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (2 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (2 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (3 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (3 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (3 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (3 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (3 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (3 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (4 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (4 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (4 hours ago)

CPI ചരിത്രപരമായ നീക്കം  (4 hours ago)

Malayali Vartha Recommends