Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

പോസ്റ്ററില്‍ കുടുങ്ങി എംപി... വന്ദേഭാരത് എക്‌സ്പ്രസ് ചരിത്ര സംഭവമായതോടെ കണ്ണൂരില്‍ സ്വീകരണമൊരുക്കി സിപിഎം; തട്ടിവിളിച്ച് ലോക്കോ പൈലറ്റുമാര്‍ക്ക് ഷാളണിയിച്ചു; ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ വന്ദേഭാരതില്‍; കേസെടുത്ത് റെയില്‍വെ പൊലീസ്

26 APRIL 2023 10:41 AM IST
മലയാളി വാര്‍ത്ത

വന്ദേ ഭാരത് കേരളം ഏറ്റെടുത്തപ്പോള്‍ കെ റെയില്‍കാരെ കാണാനില്ല. എല്ലാവരും വന്ദേ ഭാരതിന് പുറകേയായി. അവസാനം കൊടികെട്ടിയ നേതാക്കളും പരസ്യമായി രംഗത്തെത്തി. വന്ദേഭാരത് എക്‌സ്പ്രസിന് കണ്ണൂരില്‍ സ്വീകരണമൊരുക്കി സിപിഎം. ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിലാണ് ലോകോ പൈലറ്റിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചത്.

കെ വി സുമേഷ് എംഎല്‍എ, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. വികസനത്തില്‍ രാഷ്ട്രീയമില്ലെന്ന് ജയരാജന്‍ പ്രതികരിച്ചു. കേരളത്തിന് വന്ദേ ഭാരതും, കെ റെയിലും വേണമെന്നാണ് നിലപാടെന്ന് എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ആദ്യയാത്ര വിജയകരമായി പൂര്‍ത്തിയാക്കി വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍കോടെത്തി. രാത്രി ഒമ്പത് മണിയോടെയാണ് വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍കോടെത്തിയത്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഔദ്യോഗിക യാത്രയ്ക്ക് പച്ചക്കൊടി വീശിയത്.

കേരളത്തിന് കുതിപ്പേകിയായിരുന്നു വന്ദേഭാരത് എക്‌സപ്രസിന് ഫ്‌ലാഗ് ഓഫ്. രാവിലെ പത്തേമുക്കാലോടെ എത്തിയ പ്രധാനമന്ത്രി ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തി. ഗവര്‍ണറും മുഖ്യമന്ത്രിയും കേന്ദ്ര റയില്‍വെ മന്ത്രിയും ഒപ്പമുണ്ടായിരുന്നു. ആദ്യം സി-2 കോച്ചിലേക്ക് പ്രവേശിച്ച പ്രധാനമന്ത്രി, സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി അല്പനേരം സംവദിച്ചു. ട്രെയിനില്‍ നിന്നിറങ്ങിയ പ്രധാനമന്ത്രി പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തി വന്ദേഭാരതിന് പച്ച കൊടി വീശി. തെരഞ്ഞെടുക്കപ്പെട്ട നൂറുകണക്കിന് പേരാണ് ഉദ്ഘാടനച്ചടങ്ങിനെത്തിയത്.

അതേ സമയം വന്ദേഭാരതിലും പോസ്റ്റര്‍ വിവാദമുണ്ടായി. വി കെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്ററുകള്‍ വന്ദേഭാരത് ട്രെയിനില്‍ പതിച്ച സംഭവത്തില്‍ യുവമോര്‍ച്ചയുടെ പരാതിയില്‍ കേസെടുത്ത് ഷൊര്‍ണൂര്‍ റെയില്‍വെ പൊലീസ്. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വണ്ടി എത്തിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രീകണ്ഠന്റെ ചിത്രങ്ങള്‍ ട്രെനിലെ ജനലില്‍ ഒട്ടിച്ചത്.

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയ വി.കെ ശ്രീകണ്ഠന് അഭിവാദ്യം അര്‍പ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകളുമായി സ്റ്റേഷനില്‍ എത്തിയിരുന്നു. ട്രെയിന്‍ സ്റ്റേഷന്‍ വിടുന്നതിന് തൊട്ട് മുമ്പാണ് മഴവെള്ളം കൊണ്ടു നനഞ്ഞ കോച്ചിന് പുറത്ത് ചില പ്രവര്‍ത്തകര്‍ ചിത്രങ്ങളൊട്ടിച്ചത്. ആര്‍ പി എഫ് ഉടന്‍ തന്നെ ഇവ നീക്കം ചെയ്തു. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ എംപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

പൊതു മുതല്‍ നശിപ്പിച്ചതിന് എം.പിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ഷൊര്‍ണൂര്‍ ആര്‍ പി എഫിന് നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. എന്നാല്‍ ആരോ ഒട്ടിച്ച പോസ്റ്ററിന് തനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നാണ് വി കെ ശ്രീകണ്ഠന്‍ എം.പിയുടെ പ്രതികരണം. എം പി മാപ്പു പറഞ്ഞില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരവുമായി മുന്നോട്ടു പോകാനാണ് ബിജെപിയുടെ തീരുമാനം.

വന്ദേഭാരത് എക്‌സ്പ്രസില്‍ തന്റെ പോസ്റ്റര്‍ പതിച്ച സംഭവത്തെ കുറിച്ച് അറിയില്ലെന്ന് വി കെ ശ്രീകണ്ഠന്‍ എംപി. എന്റെ അറിവോടെയോ സമ്മതത്തോടെയോ ആരും പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ലെന്നും ബിജെപി സമൂഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ശ്രീകണ്ഠന്‍ എംപി പ്രതികരിച്ചു. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ വേളയിലാണ് വി.കെ.ശ്രീകണ്ഠന്‍ എം.പിയുടെ പോസ്റ്ററുകള്‍ വന്ദേ ഭാരത് ട്രയിനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒട്ടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എംപിയുടെ പ്രതികരണം.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തിക്കെതിരെ വലിയ വിമര്‍ശമാണ് ഉയരുന്നത്. ഉദ്ഘാടനം ചെയ്ത ദിവസം തന്നെ സ്വന്തം പോസ്റ്റര്‍ പതിപ്പിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ട്രെയിനിനെ നശിപ്പിക്കാന്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് ശ്രീകണ്ഠന്‍ എംപിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് കൃഷ്ണദാസ് ആവശ്യപ്പെട്ടു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (1 hour ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (1 hour ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (2 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (2 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (3 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (3 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (3 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (3 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (3 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (3 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (4 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (4 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (4 hours ago)

CPI ചരിത്രപരമായ നീക്കം  (4 hours ago)

Malayali Vartha Recommends