Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

എല്ലാം മാറിമറിയുന്നു... കുസാറ്റ് വിസി നിയമനത്തില്‍ സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് ഗവര്‍ണര്‍; കുസാറ്റ് വിസിയായി ഡോ. പി ജി ശങ്കരനെ നിയമിച്ചു; കുസാറ്റ് വിസിക്കായി ഒറ്റ പേര് മാത്രമാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നത്

26 APRIL 2023 09:17 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരില്‍ മഞ്ഞുരുകല്‍ വീണ്ടും. കുസാറ്റ് വിസി നിയമനത്തില്‍ സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കുസാറ്റ് വിസിയായി ഡോ. പി ജി ശങ്കരനെ ഗവര്‍ണര്‍ നിയമിച്ചു. ഡോ. കെ എന്‍ മധുസൂദനന്‍ വിസി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കിയതോടെയാണ് നിയമനം.

കുസാറ്റ് പ്രൊ വിസിയായിരുന്നു ഡോ. പി ജി ശങ്കരന്‍. കുസാറ്റ് വിസിക്കായി ഒറ്റ പേര് മാത്രമാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നത്. നേരത്തെ ഗവര്‍ണര്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടവരുടെ കൂട്ടത്തില്‍ കുസാറ്റ് വിസിയും ഉള്‍പ്പെട്ടിരുന്നു. കോടതി വിധി അനുകൂലമായതോടെയാണ് ഡോ. കെ എന്‍ മധുസൂദനന്‍ വിസി സ്ഥാനത്ത് തുടര്‍ന്നത്.

ഇദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയായതിന് ശേഷം, സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുമോ എന്ന് ചോദ്യമുയര്‍ന്നിരുന്നു. കെടിയു വിസി നിയമനത്തിന് സമാനമായി ഗവര്‍ണര്‍ സ്വന്തം നിലക്ക് നിയമനം നടത്തുമോ എന്നും അഭ്യൂഹമുയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ അതേപടി അംഗീകരിക്കുകയായിരുന്നു.

കുസാറ്റില്‍ താല്‍ക്കാലിക വിസിയെ നിയമിക്കാന്‍ സര്‍ക്കാരിന്റെ ശുപാര്‍ശ ആവശ്യമില്ലെങ്കിലും ഗവര്‍ണര്‍ സര്‍ക്കാരിനോട് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. കുസാറ്റിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവിയും പ്രഫസറുമാണു ഡോ.ശങ്കരന്‍.

കുസാറ്റ് വിസി വിരമിച്ച സാഹചര്യത്തില്‍ ചുമതല നല്‍കുന്നതിന് എല്ലാ സര്‍വകലാശാലകളിലെയും സീനിയര്‍ പ്രഫസര്‍മാരുടെ പാനല്‍ രാജ്ഭവന്‍ ശേഖരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം ഇല്ലാതെ ആര്‍ക്കെങ്കിലും ചുമതല നല്‍കുന്നതിനോടു ഗവര്‍ണര്‍ യോജിച്ചില്ല. കാലാവധി അവസാനിക്കുന്നതിനു മുന്‍പു വിസിയും പിവിസിയും ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ അനുമതി തേടിയെങ്കിലും നല്‍കിയില്ല. സുപ്രീംകോടതി വിധിയെ തുടര്‍ന്നു ഗവര്‍ണര്‍ പിരിച്ചുവിടല്‍ നോട്ടിസ് നല്‍കിയവരില്‍ കുസാറ്റ് വിസിയും ഉള്‍പ്പെട്ടിരുന്നു.

സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ക്കാരിനെ അവഗണിച്ചു ഗവര്‍ണര്‍ ചുമതല നല്‍കിയ ഡോ. സിസ തോമസിനെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിച്ചതു ഗവര്‍ണര്‍ക്കു തിരിച്ചടിയായിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം നിസ്സഹായനായി. ഈ സാഹചര്യത്തിലാണു കുസാറ്റില്‍ സര്‍ക്കാരിന്റെ താല്‍പര്യം ഗവര്‍ണര്‍ ആരാഞ്ഞത്.

അതേസമയം എംജി വിസിയുടെ കാലാവധി അടുത്ത മാസം അവസാനിക്കും. മലയാളം വിസിയുടെ ചുമതലയും അദ്ദേഹം തന്നെയാണു വഹിക്കുന്നത്. രണ്ടു സര്‍വകലാശാലകളിലും പകരം ആര്‍ക്കു ചുമതല നല്‍കണമെന്നു സര്‍ക്കാരിനോട് ആരായാന്‍ ഗവര്‍ണര്‍ തീരുമാനിച്ചിട്ടുണ്ട്. ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി 2024 സെപ്റ്റംബറില്‍ അവസാനിക്കുകയാണ്. അതുവരെ സര്‍ക്കാരിനു താല്‍പര്യമുള്ളവര്‍ക്കു വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കി മുന്നോട്ടു പോകും.

സ്ഥിരം വിസിയായി സര്‍ക്കാരിനു വേണ്ടപ്പെട്ടവരെ നിയമിക്കുന്നതിനു സേര്‍ച് കമ്മിറ്റിയുടെ ഘടന ഭേദഗതി ചെയ്തു നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പു വച്ചിട്ടില്ല. ഇപ്പോഴത്തെ രീതിയിലുള്ള സേര്‍ച് കമ്മിറ്റി രൂപീകരിക്കുന്നതിനു സര്‍വകലാശാലയുടെ പ്രതിനിധിയെ നല്‍കുന്നതു സിപിഎം തടഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്കു സേര്‍ച് കമ്മിറ്റി രൂപീകരിക്കാന്‍ സാധിക്കില്ല.

സംസ്ഥാനത്തെ എല്ലാ ഗവ. കോളജുകളിലും സ്ഥിരം പ്രിന്‍സിപ്പല്‍മാരെ നിയമിക്കാതെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുകയാണ്. സമാനമായി സര്‍വകലാശാലകളിലും താല്‍ക്കാലിക വിസിമാര്‍ തുടരും. കേരള, സാങ്കേതിക, കാര്‍ഷിക, ഫിഷറീസ്, കലാമണ്ഡലം, നിയമം, കുസാറ്റ്, മലയാളം സര്‍വകലാശാലകളില്‍ ഇപ്പോള്‍ സ്ഥിരം വിസി ഇല്ല. എംജി വിസി അടുത്ത മാസം വിരമിക്കും.

നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ അതിവേഗം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി പരാമര്‍ശവും തിരിച്ചടിയാണ്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ തീരുമാനമെടുക്കുന്നില്ലെന്ന് ആരോപിച്ച് തെലങ്കാന സര്‍ക്കാര്‍ ഫയല്‍ചെയ്ത ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. എന്തായാലും ആലോചിച്ച് നീങ്ങാനാണ് ഗവര്‍ണറുടെ തീരുമാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (1 hour ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (1 hour ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (2 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (2 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (3 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (3 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (3 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (3 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (3 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (3 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (4 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (4 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (4 hours ago)

CPI ചരിത്രപരമായ നീക്കം  (4 hours ago)

Malayali Vartha Recommends