കൊച്ചി വാട്ടര്‍ മെട്രോയുടെ പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് ഇന്ന് ആരംഭിക്കും.... ഹൈക്കോടതി-വൈപ്പിന്‍ സര്‍വീസാണ് ഇന്ന് തുടങ്ങുക

കൊച്ചി വാട്ടര്‍ മെട്രോയുടെ പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് ഇന്ന് ആരംഭിക്കും. ഹൈക്കോടതി-വൈപ്പിന്‍ സര്‍വീസാണ് ഇന്ന് തുടങ്ങുക. രാവിലെ ഏഴിന് ഹൈക്കോടതി വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ നിന്നും വൈപ്പിന്‍ വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ നിന്നും ബോട്ടുകള്‍ സര്‍വീസ് തുടങ്ങും.
20 രൂപയാണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. കുറഞ്ഞ നിരക്ക് 20 രൂപയും കൂടിയ ചാര്‍ജ് 40 രൂപയുമാണ്. തിരക്കുള്ള സമയങ്ങളില്‍ ഹൈക്കോടതി-വൈപ്പിന്‍ റൂട്ടില്‍ ഓരോ 15 മിനിറ്റിലും ബോട്ട് സര്‍വീസ് ഉണ്ടാകും. രാത്രി എട്ടുവരെ സര്‍വീസ് തുടരും.
വൈപ്പിന്‍ വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ ദ്വീപ് നിവാസികള്‍ക്കൊപ്പം ആദ്യ ബോട്ട് സര്‍വീസില്‍ എംഡി ലോക്നാഥ് ബെഹ്റയും ഇന്ന് രാവിലെ ചേരും. വാട്ടര്‍ മെട്രൊ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രൊ ബോട്ടുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ സാധിക്കും.
വാട്ടര്‍ മെട്രൊ പദ്ധതി മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. 2016 ല്‍ നിര്‍മാണം തുടങ്ങിയ പദ്ധതിയാണ് ഇന്ന് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രതിവാര പാസുകളില്‍ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തോട് ചേര്‍ന്നുകിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള ജലമെട്രൊ പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ്. ബോട്ടുകളില്‍ 100 പേര്‍ക്ക് സഞ്ചരിക്കാം ബാറ്ററിയിലും ഡീസല്‍ ജനറേറ്ററിലുമാണ് ബോട്ടുകള്‍ പ്രവര്‍ത്തിക്കുക.
"
https://www.facebook.com/Malayalivartha






















