കൊല്ലത്ത് ബൈക്കില്‍ ലിഫ്റ്റ് നല്‍കി കവര്‍ച്ച നടത്തിയ യുവാവ് പൊലീസ് പിടിയില്‍...

കൊല്ലത്ത് ബൈക്കില്‍ ലിഫ്റ്റ് നല്‍കി കവര്‍ച്ച നടത്തിയ യുവാവ് പൊലീസ് പിടിയില്‍. കൊല്ലം മുണ്ടക്കല്‍ കളിയില്‍ കടപ്പുറത്ത് വിപിന്‍ എന്ന ബെന്‍ മോറിസാണ് (28) ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
16ന് രാത്രി 10ഓടെ കൊല്ലം ബീച്ചിന് സമീപമുള്ള ബാറില്‍ മദ്യപിക്കാനെത്തിയ മദ്ധ്യവയസ്‌കനെ ചിന്നക്കടയിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ബൈക്കില്‍ കൊണ്ട് പോയി എസ്.എം.പിയുടെ സമീപമുള്ള റെയില്‍വേ ഗേറ്റില്‍ ഇറക്കിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നു.
മദ്ധ്യവയസ്‌കന്റെ മൂന്നേമുക്കാല്‍ പവന്‍ വരുന്ന മാലയാണ് കവര്‍ന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതി റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha






















