ഇടുക്കിയിലെ അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടി മാറ്റേണ്ട സ്ഥലം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിനു കൈമാറും

ഇടുക്കിയിലെ അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടി മാറ്റേണ്ട സ്ഥലം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിനു കൈമാറും. മാറ്റേണ്ട സ്ഥലത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി ഇന്നലെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനു കൈമാറിയിരുന്നു.
റിപ്പോര്‍ട്ട് ലഭിച്ചാല്‍ ദൗത്യം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും. സ്ഥലം ഏതെന്ന് വിദഗ്ദ്ധ സമിതി അംഗീകരിച്ചാല്‍ കേടതിയുടെ അനുമതിക്ക് കാത്തു നില്‍ക്കാതെ ദൗത്യം തുടങ്ങാമെന്ന് ഉത്തരവിട്ടിരുന്നു.
സ്ഥലപ്പേര് മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറിയ ശേഷം ദൗത്യം നടത്തിയാല്‍ മതിയെന്നും ഒരു വിഭാഗം പറയുന്നുണ്ട്. പെരിയാര്‍ കടുവ സങ്കേതം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് പരിഗണിക്കുന്നത്. ഇതിനായി പെരിയാറില്‍ കഴിഞ്ഞ ദിവസം ട്രയല്‍ റണ്‍ നടത്തിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha






















