Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ സുപ്രീം കോടതിയില്‍ ഇടക്കാല ജാമ്യാപേക്ഷയാണ് ന്‌ലകിയിരിക്കുന്നത്

26 APRIL 2023 10:38 AM IST
മലയാളി വാര്‍ത്ത

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനാല്‍ ചികിത്സയ്ക്കും വിശ്രമത്തിനുമായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ലൈഫ് മിഷന്‍ കേസില്‍ ജയിലില്‍ കഴിയുന്ന എം.ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. മുഖ്യനേയും കുടുംബത്തേയും രാഷ്ട്രീയമായി വേട്ടയാടുന്നതിന് വേണ്ടി കെട്ടിചമച്ച കേസാണെന്ന വാദം ഉയര്‍ത്തിയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ സുപ്രീം കോടതിയില്‍ ഇടക്കാല ജാമ്യാപേക്ഷയാണ്  ന്‌ലകിയിരിക്കുന്നത്.   മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയപ്രേരിതമായ കേസാണിതെന്നു ചൂണ്ടിക്കാട്ടിയാണു ജാമ്യാപേക്ഷ നല്‍കിയത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദം ചെലുത്തി തുടങ്ങിയ വാദങ്ങളും ഹര്‍ജിയിലുണ്ട്. യുഎഇ റെഡ് ക്രെസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയതെന്നാണ് ഇഡി കേസ്. ശിവശങ്കറിനു കോഴയായി പണം നല്‍കിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളില്‍നിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.

 കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  ആദ്യകുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ജാമ്യാപേക്ഷ നല്കയിത്. കേസില്‍ ശിവശങ്കറെ അറസ്റ്റ് ചെയ്ത് 59-ാം ദിവസമാണു കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുദിവസം കൂടി വൈകിയിരുന്നെങ്കില്‍ ശിവശങ്കറിനു അന്ന് സ്വാഭാവിക ജാമ്യം ലഭിക്കുമായിരുന്നു. കേസില്‍ അറസ്റ്റ് ചെയ്തു ജാമ്യത്തിലിറങ്ങിയ കരാര്‍ കമ്പനി ഉടമ സന്തോഷ് ഈപ്പന്‍, മറ്റു പ്രതികളായ സ്വപ്നസുരേഷ്, പി.എസ്.സരിത്ത്, സന്ദീപ്നായര്‍ തുടങ്ങിയവര്‍ക്കെതിരെ അന്വേഷണം തുടരുകയാണ്.

സ്വ്പനയുടെ ലോക്കറില്‍ നിന്ന് ലിച്ച ഒരു കോടി രൂപ സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനിക്കു ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ അനുവദിക്കാന്‍ ശിവശങ്കര്‍ കൈപ്പറ്റിയ കോഴയാണെന്നാണ് ഇഡിയുടെ കേസ്. ലൈഫ് മിഷന്‍ ഇടപാടിന്റെ ഗൂഢാലോചന മുതല്‍ ശിവശങ്കര്‍ പങ്കാളിയാണെന്നും അഴിമതിയുടെ ഗുണഭോക്താവാണെന്നും കുറ്റപത്രം പറയുന്നു. പ്രത്യേക കോടതി മുന്‍പാകെ സമര്‍പ്പിച്ച കുറ്റപത്രം സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കോടതി ഫയലില്‍ സ്വീകരിക്കും. ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടയിലാണ് പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

നേരത്തെ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിയിലും പ്രത്യേകിച്ചു മുഖ്യമന്ത്രിയിലും വന്‍ സ്വാധീനമുള്ളതിനാല്‍ ശിവശങ്കര്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത മുന്‍കൂട്ടി കാണാനാകുമെന്നു വിലയിരുത്തിയാണു ജസ്റ്റിസ് എ.ബദറുദ്ദീന്‍ ജാമ്യാപേക്ഷ തള്ളിയത്. ഈ കേസിനു മുന്‍പ് ഗുരുതര കുറ്റകൃത്യത്തില്‍ പങ്കുണ്ടായിട്ടും സര്‍ക്കാരിലുള്ള അധികാര സ്വാധീനം കാരണം ശിവശങ്കറിന്റെ ഔദ്യോഗിക പദവിക്ക് ഒരു കുഴപ്പവുമുണ്ടായില്ല. ആദ്യം ജാമ്യം ലഭിച്ചതിനുശേഷം 2022 ജനുവരി 6 ന് ശിവശങ്കറെ ജോലിയില്‍ പുനഃപ്രതിഷ്ഠിച്ചു, വിരമിക്കുന്നതുവരെ സുപ്രധാനപദവിയില്‍ തുടരാനും പിണറായി വിജയന്‍ അനുവദിച്ചിരുന്നു.

ഗുരുതര കുറ്റകൃത്യമായിട്ടും എന്തുകൊണ്ടാണ് സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാത്തത് എന്നത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നും കോടതി പറഞ്ഞിരുന്നു. ശിവശങ്കര്‍ അസുഖബാധിതനാണെന്നു വാദിച്ചപ്പോള്‍, പ്രോസിക്യൂഷന്‍ ഏജന്‍സിയും ജയില്‍ അധികൃതരും മതിയായ ചികിത്സ നല്‍കുമെന്നതിനാല്‍ മെഡിക്കല്‍ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി  വ്യക്തമാക്കയിരുന്നു.

സമാനമായ ആരോപണങ്ങളെത്തുടര്‍ന്നു നേരത്തെയുള്ള കേസില്‍ 98 ദിവസം കസ്റ്റഡിയിലായിരുന്നു, മുഖ്യമന്ത്രിയുമായി നേരത്തെയുണ്ടായിരുന്ന പ്രഫഷനല്‍ അടുപ്പത്തിന്റെ പേരില്‍ ഇഡിയുണ്ടാക്കിയ 'രാഷ്ട്രീയ ഹിറ്റ്' ആണ് കേസ്, തന്നെ വ്യാജമായി പ്രതി ചേര്‍ത്ത് മുഖ്യമന്ത്രിയെയും കുടുംബത്തെയും ഉള്‍പ്പെടുത്താനുള്ള ശ്രമമായിരുന്നു - ഇതുള്‍പ്പെടെയുള്ള വാദങ്ങളാണ് ശിവശങ്കര്‍ ഹൈക്കോടതിയിലും ഉന്നയിച്ചത്. കാന്‍സര്‍ രോഗിയാണെന്നും 3 തവണ ശസ്ത്രക്രിയയ്ക്കു വിധേയനായെന്നും അസുഖ ബാധിതനായതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നു വാദിച്ചിരുന്നു. ഇതേ സാഹചര്യമാണ് ഇപ്പോള്‍ സുപ്രീംകോടതിയിലും ഉന്നയിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (1 hour ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (1 hour ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (2 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (2 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (3 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (3 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (3 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (3 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (3 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (3 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (4 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (4 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (4 hours ago)

CPI ചരിത്രപരമായ നീക്കം  (4 hours ago)

Malayali Vartha Recommends