ആലപ്പുഴയില്‍ വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ രണ്ട് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു...

ആലപ്പുഴയില്‍ വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ രണ്ട് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു... ആലപ്പുഴയില്‍ പാണാവള്ളി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മാപ്പിനേഴത്ത് വേണു സി.ടി - ആതിര ദമ്പതികളുടെ മകന്‍ ദേവദര്‍ശ് (2) ആണ് മരിച്ചത്.
വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അമ്മ തെരച്ചില്‍ നടത്തുന്നതിടയിലാണ് നൂറ് മീറ്റര്‍ അകലെയുള്ള തോട്ടില്‍ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയെ തോട്ടില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌ക്കാരചടങ്ങുകള്‍ നടന്നു.
"
https://www.facebook.com/Malayalivartha






















