ക്ഷേമ പെന്‍ഷന്‍ മസ്റ്ററിങ്ങിനുള്ള ജീവന്‍ രേഖ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് മരവിപ്പിച്ച് ഹൈക്കോടതി

ക്ഷേമ പെന്‍ഷന്‍ മസ്റ്ററിങ്ങിനുള്ള ജീവന്‍ രേഖ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് മരവിപ്പിച്ച് ഹൈക്കോടതി.
സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനായി അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ധനവകുപ്പിന്റെ മാര്‍ച്ച് 28ലെ ഉത്തരവിലെ നിര്‍ദേശം നടപ്പാക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്. ജസ്റ്റിസ് മുഹമ്മദ് നിയാസാണ് താത്കാലികമായി ഉത്തരവിട്ടത്. മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമാക്കി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് കോമണ്‍ സര്‍വീസ് സെന്റര്‍ (സിഎസ് സി) നടത്തുന്ന തിരുവനന്തപുരം സ്വദേശി റീന സന്തോഷ് കുമാര്‍ ഉള്‍പ്പെടെ 27 പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
മറ്റ് സര്‍വീസ് സെന്ററുകള്‍ വഴിയും മസ്റ്ററിങ് നടത്താനായി അനുവദിക്കണമെന്നും ഓപ്പണ്‍ പോര്‍ട്ടല്‍ അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. വിഷയം അടുത്ത ചൊവ്വാഴ്ച്ച (മേയ് 2) വീണ്ടും പരിഗണിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha






















