കൊല്ലത്ത് ബൈക്കില്‍ ലിഫ്റ്റ് വാങ്ങി കവര്‍ച്ച നടത്തിയ സഹോദരങ്ങള്‍ പിടിയില്‍

കൊല്ലത്ത് ബൈക്കില്‍ ലിഫ്റ്റ് വാങ്ങി കവര്‍ച്ച നടത്തിയ സഹോദരങ്ങള്‍ പിടിയില്‍. മുണ്ടയ്ക്കല്‍ മുനിസിപ്പല്‍ കോളനിയില്‍ വൈരമുത്തു (30), സഹോദരന്‍ മുത്തുകൃഷ്ണന്‍ (29) എന്നിവരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ഈ മാസം മൂന്നിന് വൈകുന്നേരം അഞ്ചോടെ മുണ്ടയ്ക്കല്‍ ക്ഷേത്രത്തിന് സമീപത്തുനിന്ന് ഇരവിപുരം സ്വദേശിയായ വിഘ്‌നേഷിന്റെ ബൈക്കില്‍ ലിഫ്റ്റ് വാങ്ങി ഇരുവരും കയറുകയും യുവാവിനെ ഭീഷണിപ്പെടുത്തി കടവൂരിലെത്തിച്ച് പണം കവര്‍ച്ച ചെയ്യുകയായിരുന്നു.
"
https://www.facebook.com/Malayalivartha






















