Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

എന്നാലും ഇത് നമ്മുടെ മുഖ്യൻ തന്നെയാണോ പറയുന്നത്...പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിച്ച് മുഖ്യമന്ത്രി...കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിയെപ്പറ്റി പരാമ‌ർശിച്ചില്ല...കേരളത്തെ കാർബൺ ന്യൂട്രലാക്കാനുള്ള പദ്ധതികൾക്ക് വാട്ടർ മെട്രോ വലിയ ഊർജമാണ്....

26 APRIL 2023 04:56 PM IST
മലയാളി വാര്‍ത്ത

എന്നാലും ഇത് നമ്മുടെ മുഖ്യൻ തന്നെയാണോ പറയുന്നത്...എന്തൊക്കെ ബഹളമായിരുന്നു..ഇതിപ്പോൾ പ്രധാനമന്ത്രി വന്നു വന്ദേ ഭാരത് വന്നപ്പോൾ...ശക്തമായി നമ്മുടെ ചില ഭരണ മന്ത്രിമാരും സഖാക്കളും തങ്ങളുടെ എതിർപ്പ് ശക്തമായി എതിർക്കുക ആയിരുന്നു..അവസാനം പിണറായി വരെ പറഞ്ഞു സാർ ഞങ്ങൾക്ക് ഇനിയും വേണം വന്ദേഭാരത് എന്നാണ്..ഇതിപ്പോൾ ആറ്റിറ്റ്യൂഡ് ഇട്ടു നിന്ന നമ്മുടെ സഖാക്കൾക്ക് വരെ ക്ഷീണമായി., ഏതായാലൂം ജാഡയൊക്കെ ഇട്ടു നിൽകുമെന്നാണ് കരുതിയത്, പക്ഷെ നടന്നില്ല...മോദി വന്ന ആവേശം കണ്ടപ്പോൾ ഇത്രയും നാൾ ഞാൻ ഇവിടെയുണ്ട് ഒരു ഈച്ച പോലും തിരിഞ്ഞു നോക്കിയില്ലല്ലോ എന്നുള്ള വിഷമം മാത്രമേ ആ മുഖത്തു ഉണ്ടായിരുന്നുള്ളു..മാത്രമല്ല കുട്ടികളുടെ കൂടെയുള്ള ഇടപഴകലും സംസാരവുമൊക്കെ കണ്ടപ്പോൾ ഈ സ്ഥാനത്ത് നമ്മുടെ മുഖ്യ മന്ത്രി ആണെങ്കിൽ പറയും കടക്ക് പുറത്തെന്ന്...കേരളത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, കൂടുതൽ എണ്ണം പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

 

വിവിധ റെയിൽവേ പദ്ധതികൾ, ഡിജിറ്റൽ പാർക്ക്, കൊച്ചി ജല മെട്രോ എന്നിവ പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി,.കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിയെപ്പറ്റി പരാമ‌ർശിച്ചില്ല. നാടിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികൾ സമർപ്പിക്കുന്നതിന് പ്രധാനമന്ത്രി എത്തിയതിൽ അതിയായ സന്തോഷമുണ്ട്.കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അർപ്പണ മനോഭാവത്തോടെ ഒരുമിച്ച് നീങ്ങിയാൽ സംസ്ഥാനത്ത് റെയിൽവേ പോലുള്ള മേഖലകളിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഹബ്ബാക്കി മാറ്റുകയാണ് ഇടതുസർക്കാരിന്റെ ലക്ഷ്യം.രാജ്യത്തെ ആദ്യത്തെ ടെക്നോപാർക്കും, ഡിജിറ്റൽ സർവകലാശാലയും യാഥാർത്ഥ്യമാക്കിയ കേരളത്തിലാണ് ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കും വരുന്നത്. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ മുൻകൈയിലുള്ള ഈ സ്ഥാപനം ഇന്ത്യക്കാകെ അഭിമാനകരമാണ്.ടെക്നോപാർക്കിന്റെ നാലാം ഘട്ടമായ ടെക്നോസിറ്റിയിലെ ഡിജിറ്റൽ സർവകലാശാലയോട് ചേർന്നാണ് 1500 കോടി മുതൽമുടക്കിൽ 13.93 ഏക്കറിലായി ഡിജിറ്റൽ സയൻസ് പാർക്ക്.

ഉന്നത വിദ്യാഭ്യാസ, ഗവേഷണ, വ്യവസായ സ്ഥാപനങ്ങൾ പാർക്കിന്റെ ഭാഗമാകും. മാഞ്ചസ്റ്റർ, ഓക്സ്‌ഫഡ്, എഡിൻബറ വിദേശ സർവകലാശാലകൾ ഡിജിറ്റൽ സർവകലാശാലയുമായി ധാരണാപത്രത്തിൽ ഒപ്പു വച്ചതിൽ നിന്നു തന്നെ ഇത് രാജ്യത്തിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുമെന്നുറപ്പാണ്.കൊച്ചി വാട്ടർ മെട്രോടൂറിസത്തിനും മുതൽക്കൂട്ട്രാജ്യത്തെ ആദ്യത്തേത് മാത്രമല്ല, വലിപ്പത്തിലും ഏഷ്യയിലെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനമായ കൊച്ചി വാട്ടർ മെട്രോ. ഗതാഗത, വിനോദ സഞ്ചാരമേഖലകൾക്ക് മുതൽക്കൂട്ടാണ്. കൊച്ചി നഗരത്തിലെ റോഡുകളിലെ തിരക്കും കാർബൺ ബഹിർഗമനവും കുറയും. കേരളത്തെ കാർബൺ ന്യൂട്രലാക്കാനുള്ള പദ്ധതികൾക്ക് വാട്ടർ മെട്രോ വലിയ ഊർജമാണ്. പൂർണമായും കേരള സർക്കാരിന്റെ മുൻകൈയിലുള്ള പരിസ്ഥിതി സൗഹൃദമായ പദ്ധതി ഇന്ത്യയിലെ 40 നഗരങ്ങളിലെങ്കിലും ഉപയോഗപ്പെടുത്താനാവും..

 

ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ മേഖലകളിൽ രാജ്യത്തിനാകെ മാതൃകയായ കേരളം നഗര ജലഗതാഗതത്തിലും മാതൃകയാവുന്നു. വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ സമൂഹത്തിലെ എല്ലാവർക്കും സർക്കാർ ഉറപ്പ് വരുത്തുന്നതിന്റെ ഉദാഹരണമാണ് അതിദാരിദ്ര്യ നിർമാർജന പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതിപ്പോൾ മുഖ്യൻ ഇത്രയും പൊക്കി പറഞ്ഞാലും ഇല്ലെങ്കിലും മോദിക്ക് ഇത് ഒന്നുമല്ല..അദ്ദേഹത്തെ വന്നു..അദ്ദേഹത്തെ ജോലി വളരെ ഗംഭീരമായി ചെയ്തു..തിരിച്ചു പോയി..രാജ്യത്തിൻറെ വികസനത്തിൽ കേരളത്തെയും കൈ പിടിച്ചു ഉയർത്താൻ ഉതങ്ങുന്ന ഒരുപാട് പദ്ധതികൾ അദ്ദേഹം സമരിപ്പിക്കുകയും ചെയ്തിട്ടാണ് അദ്ദേഹം മടങ്ങിയത്...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (26 minutes ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (43 minutes ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (1 hour ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (1 hour ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (2 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (2 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (2 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (2 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (2 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (2 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (3 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (3 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (3 hours ago)

CPI ചരിത്രപരമായ നീക്കം  (3 hours ago)

Malayali Vartha Recommends