Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഇന്നലെ വരെ ഓടിക്കളിച്ച മുറ്റം, ഇന്ന് അവിടെ ചേതനയറ്റ ശരീരം.. ബാറ്ററിയിലെ രാസവസ്തുക്കൾ പൊട്ടിത്തെറിക്ക് കാരണം...ഫോൺ ഡിസ്പ്ലെയുടെ വിടവിലൂടെ സ്ഫോടനത്തിൽ ആദിത്യ ശ്രീയുടെ മുഖം പോലും തകർന്നു...

26 APRIL 2023 05:01 PM IST
മലയാളി വാര്‍ത്ത

ഇനിയവളുടെ അവളുടെ കളിചിരികളും കുസൃതികളും ആ വീട്ടിൽ ഉണ്ടാവില്ല...ഇന്നലെ വരെ ഓടിക്കളിച്ച മുറ്റത്ത് ഇന്ന് ആദിത്യശ്രീ എന്ന ആ എട്ടു വയസ്സുകാരിയുടെ ചേതനയറ്റ ശരീരമാണ് എത്തിയത്..അവസാനമായി ഒരു നോക്ക് മുഖത്ത് പോലും നോക്കാൻ സാധിക്കതെ അവൾ യാത്രയാവുമ്പോൾ നാടും വീടും ഒരുപോലെ കരഞ്ഞു നിലവിളിച്ചു...ഈ ഒരു അവസ്ഥ ഇനിയാർക്കും ഉണ്ടാകരുതെന്ന് പറഞ്ഞു നിലവിളിച്ച് ആദിത്യ ശ്രീയുടെ അച്ഛനും കൂടെ കരഞ്ഞു..തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മരിച്ചത്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. വേനലവധി ആയതിനാൽ തന്നെ കുഞ്ഞ് കൂടുതൽ നേരവും വീട്ടിൽ തന്നെ ആയിരുന്നു..അച്ഛനും അമ്മയും ഇല്ലാത്ത സമയത്തായിരുന്നു അപകടം.. ഫോറൻസിക് റിപ്പോർട്ട് അനുസരിച്ച് കുട്ടിയുടെ മരണത്തിനിടയാക്കിയത് ‘കെമിക്കൽ ബ്ലാസ്റ്റ്’ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അമിത ഉപയോഗത്തെ തുടർന്ന് ഫോണിന്റെ ബാറ്ററി ചൂടായതോടെയാണ് പൊട്ടിത്തെറി ഉണ്ടായത്.ബാറ്ററിയിലെ രാസവസ്തുക്കൾ പൊട്ടിത്തെറിക്ക് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. ഫോൺ ഡിസ്പ്ലെയുടെ വിടവിലൂടെ സ്ഫോടനത്തിൽ ആദിത്യ ശ്രീയുടെ മുഖം തകരുകയം ഫോൺ ഉപയോഗിച്ചിരുന്ന കൈ വിരലുകൾ അറ്റു പോകുകയും ചെയ്തു.ഫോൺ വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.അപകടത്തിന് ഇടയാക്കിയ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നത് ഒറിജിനല്‍ ബാറ്ററിയാണോ എന്ന് പരിശോധിക്കും. രണ്ടര വര്‍ഷം മുന്‍പ് ബാറ്ററി മാറ്റിയിരുന്നു. മരണകാരണം തലയ്ക്കേറ്റ പരുക്കും തലച്ചോറിലെ രക്തസ്രാവവുമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.അതേസമയം, ഇനിയൊരാൾക്കും ഈ ഗതി വരരുതെന്നായിരുന്നു ആദിത്യശ്രീയുടെ അച്ഛൻ അശോക് കുമാറിന്റെ പ്രതികരണം. ‘‘മോളു പോയി എന്ന് വിളിച്ച് പറഞ്ഞിട്ടാണ് ഞാനും ഭാര്യയും വീട്ടിലെത്തുന്നത്. ഇവിടെയെത്തുമ്പോൾ ഞങ്ങൾക്ക് അകത്തു കയറാനായില്ല.

 

അവിടേക്കു പോകേണ്ട എന്ന് പറഞ്ഞ് എല്ലാവരും തടഞ്ഞു. മോളുടെ അവസ്ഥ കണ്ട് എനിക്കും ഭാര്യയ്‌ക്കും ഒന്നും സംഭവിക്കേണ്ട എന്നു വിചാരിച്ചാകും അത്. അമ്മയും കുട്ടിയുമാണ് അപകട സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. അവർ കിടക്കാനായി പോയെന്നും മോൾ ഫോൺ അരികിൽ വച്ചിട്ടുണ്ടായിരുന്നുവെന്നുമാണ് പറഞ്ഞത്. ഇനി അമ്മ മാറിയ തക്കത്തിന് അവൾ ഫോൺ വീണ്ടുമെടുത്തോ എന്ന് അറിയില്ല. അമ്മയും ഈ പൊട്ടിത്തെറി കേട്ടാണ് വിവരമറിഞ്ഞത്’’ – അശോക് പറഞ്ഞു.‘‘ഫോൺ പൊട്ടിത്തെറിച്ച സംഭവങ്ങളെക്കുറിച്ച് മുൻപു കേട്ടിട്ടുണ്ടെങ്കിലും ഒരാളുടെ മരണത്തിന് ഇടയാക്കുന്നതായി കേൾക്കുന്നത് ആദ്യമാണ്. ഇത്തരം അപകടങ്ങളിൽ കയ്യൊക്കെ പോയതായി കേട്ടിട്ടുണ്ട്. ഇന്ന് ഇത് സംഭവിച്ചത് എന്റെ മോൾക്കായതുകൊണ്ടാണ് ഞാൻ പറയുന്നത്.

 

നാളെ മറ്റൊരാൾക്ക് ഈ ഗതി ഉണ്ടാകരുത്. ഫോൺ സാധാരണ പോക്കറ്റിനുള്ളിൽ ഇടാറുണ്ട്. അത് പൊട്ടിത്തെറിക്കും എന്ന് വന്നാൽ എന്താകും സ്ഥിതി? എന്താണ് സംഭവിച്ചതെന്ന് എന്തായാലും കണ്ടെത്തണം. അത് കണ്ടെത്തി മറ്റുള്ളവരെ ബോധവൽക്കരിക്കാൻ അത് ഉപയോഗിക്കണം.എന്നാണ് വാക്കുകൾ..പലപ്പോഴും ഇത്തരത്തിലുള്ള വാർത്തകൾ കേട്ടിട്ടുണ്ട്...പക്ഷെ അതൊടുവിൽ ഒരു കുട്ടിയുടെ മരണത്തിനു വരെ ഇടയാക്കിയ വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടത്...ഒരാൾക്കും ഈ സ്ഥിതി ഉണ്ടാകരുതെന്നും നമ്മുക് പ്രാർത്ഥിക്കാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (24 minutes ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (41 minutes ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (1 hour ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (1 hour ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (2 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (2 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (2 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (2 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (2 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (2 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (3 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (3 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (3 hours ago)

CPI ചരിത്രപരമായ നീക്കം  (3 hours ago)

Malayali Vartha Recommends