Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഞങ്ങൾ കോൺഗ്രസുകാർ പശ കൊണ്ട് പോസ്റ്റർ ഒട്ടിക്കാറില്ല..മഴവെള്ളം മാത്രം ഉപയോഗിക്കും..."പശ തേച്ച് ഒട്ടിച്ചിട്ടില്ല, നനഞ്ഞ പോസ്റ്റർ ഗ്ലാസിൽ പതിച്ചതാണ്. പൊലീസ് അപ്പോൾ തന്നെ പോസ്റ്റർ നീക്കിച്ചു"...അണികൾ പറഞ്ഞ ന്യായീകരണം കൊള്ളാം...

26 APRIL 2023 05:09 PM IST
മലയാളി വാര്‍ത്ത

നമ്മുടെ നാട് ഇത്രയും അധഃപതിച്ചു പോയെന്ന് വിചാരിച്ചില്ല...വിവരവും വിദ്യഭ്യാസവുമില്ലാത്ത ഒരു കൂട്ടം ഇപ്പോഴും ഇവിടെ ഉണ്ടല്ലോ എന്നോർക്കുമ്പോൾ കഷ്ട്ടം തോന്നുന്നു..ഇത്രക്കും നാണംകെട്ട അവസ്ഥയിൽ ആയല്ലോ നമ്മുടെ നാട് എന്നോർക്കുമ്പോഴാണ്..നാടിന് ഉപകാരമുള്ള ഒരു പദ്ധതി കൊണ്ട് വരുമ്പോൾ അതിനെ നശിപ്പിക്കാനായിട്ട് ഇറങ്ങും കുറെയെണ്ണം...ഇവരെയൊക്കെ വേണം ആദ്യം നാട്ടിൽ നിന്നും ഓടിപ്പിക്കാൻ...പറഞ്ഞു വരുന്നത് വന്ദേഭാരത്തിൽ പോസ്റ്റർ ഒട്ടിച്ച ചില മഹാന്മാരെ കുറിച്ചാണ്...എന്നിട്ട് പറയുന്ന ന്യായീകരണമാണ് അതിലും കോമഡി..വന്ദേ ഭാരത് എക്‌സ്പ്രസിൽ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ മലക്കം മറിഞ്ഞ് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ രംഗത്ത് വന്നിട്ടൊക്കെ ഉണ്ടെങ്കിലും..സോഷ്യൽ മീഡിയ എടുത്തിട്ടലക്കുന്നുണ്ട്...വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ചത് ആരുടെയും നിർദേശപ്രകാരമല്ലെന്ന് സെന്തിൽ. പുതൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പറാണ് സെന്തിൽ. ആവേശത്തിലാണ് പോസ്റ്റർ ഒട്ടിച്ചതെന്നും ആരും പറഞ്ഞിട്ടല്ല ഇങ്ങനെ ചെയ്തതെന്നും സെന്തിൽ പറഞ്ഞു."പശ തേച്ച് ഒട്ടിച്ചിട്ടില്ല, നനഞ്ഞ പോസ്റ്റർ ഗ്ലാസിൽ പതിച്ചതാണ്.

 

പൊലീസ് അപ്പോൾ തന്നെ പോസ്റ്റർ നീക്കിച്ചു", സെന്തിൽ പറഞ്ഞു. ഇന്നലെ ഷൊർണൂർ സ്റ്റേഷനിൽ ട്രെയിനിനു സ്വീകരണം നൽകുന്നതിനിടെയാണ് ബോഗിയിലെ ഗ്ലാസിൽ കോൺഗ്രസ് പ്രവർത്തകർ പാലക്കാട് എംപിയായ ശ്രീകണ്ഠന്റെ പോസ്റ്റർ പതിപ്പിച്ചത്. വന്ദേഭാരതിന് ഷൊർണ്ണൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ പോരാടിയ വി കെ ശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യങ്ങൾ എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ‌കൊള്ളാം ഏതായാലും വന്ദേ ഭാരത് ഇവിടെ വന്നത് ഇനി വി കെ ശ്രീകണ്ഠൻ എംപിയുടെ നിരന്തര സമ്മർദ്ദം മൂലമാണെന്ന് ആവേശം കൊണ്ട് പ്രവർത്തകർ പറയാത്തത് ഭാഗ്യം...ആരാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് അറിയില്ലെന്നും തന്റെ അറിവോ സമ്മതമോ ഇക്കാര്യത്തിൽ ഇല്ലെന്നും ശ്രീകണ്ഠൻ പ്രതികരിച്ചു. ട്രെയിൻ സ്റ്റേഷനിലേക്ക് വരുമ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. മഴവെള്ളത്തിൽ പോസ്റ്റർ നനച്ച് ട്രെയിനിന്റെ മുകളിൽവെച്ച് ഫോട്ടോ എടുക്കുകയായിരുന്നു. ആയിരത്തിലധികം പ്രവർത്തകരുണ്ടായിരുന്നു. വേണമെങ്കിൽ എന്റെ ഫോട്ടോ ട്രെയിനിലുടനീളം വെക്കാമായിരുന്നില്ലേ.ഓ അപ്പോൾ ദുരുദ്ദേശം കൊള്ളാം..പിന്നെ കോൺഗ്രസ്സുകാർ അപ്പോൾ പശ കൊണ്ട് പോസ്റ്റർ ഒട്ടിക്കാറില്ലെന്നാണ് അറിയാൻ കഴിഞ്ഞത്..

കൊള്ളാം, ജനങ്ങൾ തന്നെ പറഞ്ഞു തുടങ്ങി..നല്ല ബേസ്ഡ് സംസ്ക്കാരം എന്ന്...ഒരു കാര്യത്തെ എങ്ങനെ നശിപ്പിച്ചു കൈയിൽ കൊടുക്കാമെന്നാണ് കോൺഗ്രസ് ചിന്തിക്കുന്നത് എന്നാണ് തോന്നുന്നത് , ഇവിടെ പ്രതിപക്ഷ നേതാവായിട്ടുള്ള വി ഡി സതീശൻ അടക്കം വന്ദേ ഭാരതിനെ സ്വാഗതം ചെയ്തു..ഇനിയും വേണം ഞങ്ങൾക്ക് വന്ദേ ഭാരത് എന്നൊക്കെ പറഞ്ഞു നിക്കുമ്പോൾ അണികൾ ഇമ്മാതിരി പണി തുടങ്ങിയാൽ നാടിന് തന്നെ നാണക്കേടാണ് അത് മറക്കണ്ട...ഏതായാലും എംപിയുടെ പോസ്റ്ററുകൾ വന്ദേ ഭാരത് ട്രെയിനിൽ പതിച്ച സംഭവത്തിൽ യുവമോർച്ചയുടെ പരാതിയ്‌ക്ക് പിന്നാലെ ഷൊർണൂർ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലക്കാട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ എംപിയുടെ ചിത്രങ്ങൾ ട്രെയിനിലെ ജനലിൽ ഒട്ടിച്ചത്. വന്ദേ ഭാരതിന് ഷൊർണൂരിൽ സ്‌റ്റോപ്പ് ഇല്ലായിരുന്നെന്നും തന്റെ ശ്രമഫലമായാണ് വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിച്ചതെന്നും എംപി അവകാശപ്പെട്ടിരുന്നു. ഇതിന്റെ തുടർയായാണ് കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ പതിച്ചത്. ട്രെയിൻ സ്‌റ്റേഷൻ വിടുന്നതിന് തൊട്ട് മുൻപാണ് കോച്ചിന് പുറത്ത് പ്രവർത്തകർ ചിത്രങ്ങളൊട്ടിച്ചത്. ഉടൻ തന്നെ ആർപിഎഫ് ചിത്രങ്ങൾ നീക്കം ചെയ്തു...ഏതായാലും നടപടി ഉണ്ടാകുമോ എന്നുള്ളത് വഴിയേ അറിയാം..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (24 minutes ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (41 minutes ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (1 hour ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (1 hour ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (2 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (2 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (2 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (2 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (2 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (2 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (3 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (3 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (3 hours ago)

CPI ചരിത്രപരമായ നീക്കം  (3 hours ago)

Malayali Vartha Recommends