Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തീവ്ര ഇസ്ലാമിക കൂട്ടുകെട്ടെന്ന് സീറോ മലബാര്‍ സഭ ഇരിങ്ങാലക്കുട രൂപത.... രൂപതാ മുഖപത്രമായ 'കേരളസഭ'യുടെ ഏപ്രില്‍ ലക്കത്തിലാണ് ആരോപണം... കെ.ടി. ജലീല്‍ ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുകളുള്ളയാളുമാണ്... തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്ലാനിക്കെതിരെ വധഭീഷണി മുഴക്കിയ കെ.ടി. ജലീലിനെ അറസ്റ്റ് ചെയ്യണമെന്നും മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു...

28 APRIL 2023 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...

കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തീവ്ര ഇസ്ലാമിക കൂട്ടുകെട്ടെന്ന് സീറോ മലബാര്‍ സഭ ഇരിങ്ങാലക്കുട രൂപത. രൂപതാ മുഖപത്രമായ 'കേരളസഭ'യുടെ ഏപ്രില്‍ ലക്കത്തിലാണ് ആരോപണം. കെ.ടി. ജലീല്‍ ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുകളുള്ളയാളുമാണ്. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്ലാനിക്കെതിരെ വധഭീഷണി മുഴക്കിയ കെ.ടി. ജലീലിനെ അറസ്റ്റ് ചെയ്യണമെന്നും മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു.

 

 

 

എല്‍ഡിഎഫിലും യുഡിഎഫിലും നുഴഞ്ഞുകയറിയിട്ടുള്ള ജലീലിനെ പോലുള്ള തീവ്ര ഇസ്ലാമിസ്റ്റ് ചിന്താഗതിക്കാരെ കയറൂരിവിടുന്ന സാഹചര്യത്തില്‍ കേരളത്തിലെ ക്രൈസ്തവ സമൂഹം സുരക്ഷിതരല്ല. 'കാണുന്നുണ്ട് കേരളം, ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ 'കക്കുകളി' തീവ്ര ഇസ്ലാമിക കൂട്ടുകെട്ട്' എന്ന തലക്കെട്ടിലാണ് ലേഖനം. കര്‍ഷകരുടെ വോട്ട് വാങ്ങി അധികാരത്തിലേറിയ ശേഷം അവരെ വഞ്ചിക്കുന്ന ഇടതു-വലത് മുന്നണികളുടെ നടപടികള്‍ക്കെതിരെയാണ് ബിഷപ്പ് പാംപ്ലാനി പറഞ്ഞത്. റബറിന് 300 രൂപ നല്‍കുന്ന പാര്‍ട്ടി ഏതായാലും അവരെ കര്‍ഷകര്‍ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്ന് കര്‍ഷക സംഗമത്തില്‍ ബിഷപ്പ് പറഞ്ഞതാണ് യുഡിഎഫ് - ഇടതുമുന്നണികളെ വിറളിപിടിപ്പിച്ചത്.

 

 

തങ്ങള്‍ പതിറ്റാണ്ടുകളായി കര്‍ഷകരോട് ചെയ്തുപോരുന്ന കൊടുംവഞ്ചനയെ ന്യായീകരിക്കാന്‍ പല തന്ത്രങ്ങളും മാധ്യമങ്ങളിലൂടെ പയറ്റിനോക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, എം.എ. ബേബി എന്നിവര്‍ ബിഷപ്പിന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്തെങ്കിലും പൊതുസമൂഹത്തിന് മുമ്പില്‍ വിലപ്പോയില്ല. അപ്പോഴാണ് കടുത്ത ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുകളുമുള്ള ജലീല്‍ രംഗത്ത് വരുന്നത്. '300 രൂപ അനുവദിച്ചാല്‍ അതു വാങ്ങാന്‍ ബിഷപ്പിന്റെ ഉടലില്‍ തല വേണമല്ലോയെന്നാണ് ജലീലിന്റെ ഭീഷണിയും വെല്ലുവിളിയും'.

 

 

 


തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തിലുള്‍പ്പെട്ട, ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ ഭീഷണി മുഴക്കിയ, നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള ജലീലിന്റെ വധഭീഷണിക്കെതിരെ കേസെടുക്കേണ്ടതാണ്.

 

 

 

സ്വര്‍ണക്കടത്ത്, കള്ളക്കടത്ത്, ന്യൂനപക്ഷാവകാശ തട്ടിപ്പ്, സ്വജനപക്ഷപാതം തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങള്‍ നേരിടുകയും അഴിമതിയുടെ പേരില്‍ ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രിസ്ഥാനം തെറിക്കുകയും ചെയ്ത ഇസ്ലാമിസ്റ്റ് ചിന്താഗതിക്കാരനായ ജലീലിനെ ഇടതുമുന്നണി സംരക്ഷിക്കുന്നു. മുസ്ലിം വിഭാഗത്തിന്റെ വോട്ട് അതിജീവനത്തിന് അത്യന്താപേക്ഷിതമായ യുഡിഎഫും ജലീലിനെതിരെ മിണ്ടിയിട്ടില്ലെന്നും കച്ചവടക്കണ്ണുള്ള മാധ്യമങ്ങളും നിശബ്ദത പാലിക്കുകയാണെന്നും ലേഖനം വിമര്‍ശിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (11 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (20 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (26 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (28 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (29 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (34 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (52 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (1 hour ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (2 hours ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (2 hours ago)

Malayali Vartha Recommends