പാലക്കാട് വറ്റിയ കുളത്തിലിറങ്ങി വയോധികന്‍ തീ കൊളുത്തി മരിച്ചു....

പാലക്കാട് വറ്റിയ കുളത്തിലിറങ്ങി വയോധികന്‍ തീ കൊളുത്തി മരിച്ചു. കണ്ടംകുളങ്ങര ശ്രീധരന്‍ നായര്‍ (83) ആണ് മരിച്ചത്. കക്കാട്ടിരി കാശാമുക്കില്‍ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.
വീടിനോട് ചേര്‍ന്ന പാടത്തെ വറ്റിയ കുളത്തില്‍ ഇറങ്ങി ശ്രീധരന്‍ മണ്ണെണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. കുളത്തില്‍ നിന്ന് തീയും പുകയും കണ്ട് സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഓടിയെത്തിയപ്പോഴേക്കും തീ ശരീരത്തിലാകെ പടര്‍ന്നിട്ടുണ്ടായിരുന്നു.
നാട്ടുകാരെത്തി തീയണച്ചെങ്കിലും രക്ഷിക്കാനായില്ല. തൃത്താല പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























