ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാന്‍ ലക്ഷ്യമിട്ട് നടത്തിയ ദൗത്യം ആദ്യ ദിവസം ലക്ഷ്യത്തിലെത്താനായില്ല... അരിക്കൊമ്പന് വേണ്ടിയുള്ള ജി പി എസ് കോളര്‍ ബേസ് ക്യാമ്പില്‍ തിരികെ എത്തിച്ചു

ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാന്‍ ലക്ഷ്യമിട്ട് നടത്തിയ ദൗത്യം ആദ്യ ദിവസം ലക്ഷ്യത്തിലെത്താനായില്ല. രാവിലെ നാല് മണിക്ക് 150 ലേറെ ദൗത്യ സേനാംഗങ്ങള്‍ തുടങ്ങിയ ശ്രമം അരിക്കൊമ്പനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധിയിലായത്.
രാവിലെ അരിക്കൊമ്പന്‍ എന്ന് കരുതുന്ന ആനയെ കണ്ടെങ്കിലും പിന്നീട് ഇത് കാടിനുള്ളില്‍ മറഞ്ഞു. വെയില്‍ ശക്തമായതിനാല്‍ ഇനി ആനയെ കണ്ടെത്തി വെടിവെച്ചു മയക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യതയാണ് മങ്ങിയത്. പിന്നാലെ അരിക്കൊമ്പന് വേണ്ടിയുള്ള ജി പി എസ് കോളര്‍ ബേസ് ക്യാമ്പില്‍ തിരികെ എത്തിക്കുകയും ചെയ്തു.
സമയം കുറയുന്തോറും അരിക്കൊമ്പന്‍ ദൗത്യം വെല്ലുവിളി കൂടുന്നു. വെയില്‍ ശക്തമായാല്‍ ആനയെ വെടിവയ്ക്കാനായി തടസമേറെയാണ്. വെയില്‍ കൂടിയാല്‍ ആനയെ തണുപ്പിക്കാന്‍ സൗകര്യം വേണ്ടി വരും. റേഡിയോ കോളര്‍ ഘടിപ്പിക്കാനായി കുടുതല്‍ സമയം വേണ്ടിവരും.
അതേസമയം തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കുന്നത്. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പ്രദേശത്തുള്ള ഉദ്യോഗസ്ഥര്‍ക്ക് മടങ്ങാന്‍ ഔദ്യോഗികമായി നിര്‍ദേശം ലഭിച്ചു. നാളെ രാവിലെ വീണ്ടും ദൗത്യം തുടരുമെന്നാണ് സൂചനകള്‍. അരിക്കൊമ്പനെ കണ്ടെത്താനായി കൂടുതല്‍ പേരടങ്ങുന്ന സംഘം തിരച്ചിലിറങ്ങിയെങ്കിലും അതും വിഫലമായിരുന്നു. അരിക്കൊമ്പന്‍ ഉറക്കത്തിലാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന വെളിപ്പെടുത്തലുമായി വനംവകുപ്പ് രംഗത്തെത്തിയിരുന്നു. രാവിലെ ദൗത്യസംഘം കണ്ടതും ചാനലുകളില്‍ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പ്രചരിച്ചതും മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പന്റെയാണെന്നാണ് വനംവകുപ്പ് നല്‍കിയ വിശദീകരണം.
"
https://www.facebook.com/Malayalivartha

























