തൃശൂർ പൂരം ഇങ്ങ് വന്നെത്തിയിരിക്കുകയാണ്...പൂര പ്രേമികളുടെ നാട് ആകെ ആവേശത്തിലാണ്...സാമ്പിള്‍ വെടിക്കെട്ട് ഇന്ന്....മാനത്ത് വര്‍ണ വിസ്മയം തീര്‍ക്കാന്‍ തിരുവമ്പാടിയും പാറമേക്കാവും ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്....ഏറെ പ്രസിദ്ധമായ തൃശൂർ പൂരം ഞായറാഴ്ചയാണ്....

അങ്ങനെ ഒരു വർഷത്തെ നീണ്ട കാത്തിരിപ്പൊനൊടുവിൽ തൃശൂർ പൂരം ഇങ്ങു വന്നെത്തിയിരിക്കുകയാണ്...രണ്ടും ദിവസം കൂടെ മാത്രമേ പൂരത്തിന് ശേഷിക്കുന്നുള്ളു...പൂര പ്രേമികളുടെ നാട് ആകെ ആവേശത്തിലാണ്...മഴയും വെയിലും ഒരു പോലെ ഇടകലർന്ന കാലാവസ്ഥ ആയതിനാൽ തന്നെ പൂര ദിവസത്തെ കാലാവസ്ഥ എങ്ങനെയാകുമെന്ന് ഓർത്ത് ആകാംക്ഷയിലാണ് ജനങ്ങൾ...തൃശൂർ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. മാനത്ത് വര്‍ണ വിസ്മയം തീര്‍ക്കാന്‍ തിരുവമ്പാടിയും പാറമേക്കാവും ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. വൈകിട്ട് ഏഴ് മണിക്ക് തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുന്നത്. തുടര്‍ന്നാണ് പാറമേക്കാവിന്റെ ഊഴം. ഏറെ പ്രസിദ്ധമായ തൃശൂർ പൂരം ഞായറാഴ്ചയാണ്.
ട്രെയിനോടുന്ന മട്ടില്‍ മാനത്ത് പൊട്ടിവിരിയുന്ന അമിട്ടുകളാണ് സാംപിളിന്റെ പ്രധാന ആകര്‍ഷണം. പല വര്‍ണങ്ങളിലുള്ള നിലയമിട്ടുകളടക്കം ഒട്ടേറെ കൗതുകങ്ങള്‍ പാറമേക്കാവും തിരുവമ്പാടിയും കാത്തു വെച്ചിട്ടുണ്ട്. ഓരോ പൂരത്തിന്റെയും പ്രധാന വെടിക്കെട്ടില്‍ പൊട്ടിക്കുന്ന പുതുമയുള്ള അമിട്ടുകളുടെ സൂചനാ പ്രകടനമാണ് സാമ്പിളില്‍ കാഴ്ചവയ്‌ക്കുക.
മാനത്തോടിക്കളിക്കുന്ന അമിട്ടിന് ഇത്തവണ ഇട്ടിരിക്കുന്ന പേരാണ് വന്ദേ ഭാരത്. ഓരോ ദേവസ്വത്തിന്റെയും വെടിക്കെട്ട് പുരയിലും 30-ൽ കുറയാതെ തൊഴിലാളികളാണ് സാമ്പിൾ വെടിക്കെട്ടിനായി പണിയെടുക്കുന്നത്. തിരുവമ്പാടി വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തിരി കൊളുത്തുന്നത്.ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാകും ഇത്. പിന്നാലെ പാറമേക്കാവ് തിരി തെളിയും. സാമ്പിൾ വെടിക്കെട്ട്. പൂരം വെടിക്കെട്ട്, പകൽ പൂരം വെടിക്കെട്ട് എന്നിവയ്‌ക്കായി 2,000 കിലോ വീതം പൊട്ടിക്കാനാണ് പെസോയും ജില്ലാ ഭരണകൂടവും അനുമതി നൽകിയിരിക്കുന്നത്. വന്ദേ ഭാരതിനൊപ്പം കെ റെയിലും മാനത്ത് കാണാമെന്നാണ് വിവരം.റെഡ് ലീഫ്, ഫ്‌ളാഷ്, സൂര്യകാന്തി, പരമ്പരാഗത നിലയമിട്ടുകള്‍, ബഹുവര്‍ണ അമിട്ടുകള്‍ തുടങ്ങിയവയൊക്കെ അണിയറയില്‍ തയ്യാറാണ്. അമിട്ടുകള്‍ക്ക് പുറമേ ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം എന്നിവയുമുണ്ടാകും. സാമ്പിള്‍ വെടിക്കെട്ട്, പൂരം വെടിക്കെട്ട്, പകല്‍ പൂരം എന്നിവയ്‌ക്കായി 2,000 കിലോ വീതം കരിമരുന്ന് പൊട്ടിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ക്ക് സാമ്പിള്‍ വെടിക്കെട്ട് കാണാനുള്ള അവസരം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
അതേസമയം എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും വെടിക്കെട്ട് നടത്തുക. പൂരനാളായ 30 ന് ശേഷം മെയ് ഒന്നിന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് പ്രധാന വെടിക്കെട്ട്.അതെ സമയം തൃശൂർ പൂരത്തിനോട് അനുബന്ധിച്ച് പ്രദേശത്ത് ഹെലികോപ്റ്റർ, ഡ്രോൺ, ലേസർ ഗൺ എന്നിവയ്‌ക്ക് നിരോധനം ഏർപ്പെടുത്തി. പൂരം നടക്കുന്ന ഏപ്രിൽ 28, 29, 30 മെയ് ഒന്ന് എന്നീ തീയതികളിലായാണ് ഹെലികോപ്റ്റർ, ഹെലിക്യാം, എയർ ഡ്രോൺ, ജിമ്മി ജിബ് ക്യാമറകൾ, ലേസർ ഗൺ എന്നിവയുടെ ഉപയോഗത്തിന് നിയന്ത്രണം.വടക്കുംനാഥൻ ക്ഷേത്രത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂർണമായും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആനകളുടെയും മറ്റും കാഴ്ചകൾ മറയ്‌ക്കുന്ന തരത്തിൽ വലിയ ട്യൂബ് ബലൂണുകൾ, ആനകൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വിസിലുകൾ, വാദ്യങ്ങൾ മറ്റ് ഉപകരണങ്ങൾ, ലേസർ ലൈറ്റുകൾ എന്നിവയുടെ ഉപയോഗവും ഈ ദിവസങ്ങളിൽ പൂർണമായും നിരോധിച്ചിട്ടുണ്ട്.കൊറോണ പ്രോട്ടോക്കോളുകൾ സംബന്ധിച്ച് സമയാനുസൃതം സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളും നിർദേശങ്ങളും കൃത്യമായി പാലിക്കണം. തൃശൂർ പൂരവുമായി ബന്ധപ്പെട്ട എഴുന്നള്ളിപ്പും മേളങ്ങളും നടക്കുന്ന സ്ഥലങ്ങളിലെ മരങ്ങളുടെ അപകടാവസ്ഥ പരിശോധിക്കണം. ഭീഷണിയിൽ നിലനിൽക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കണം. അപകടകരമായി നിൽക്കുന്ന കെട്ടിടങ്ങളിൽ തൃശൂർ പൂരം വെടിക്കെട്ട് കാണുവാനായി ആളുകളെ പ്രവേശിപ്പിക്കരുതെന്നും മുന്നറിയിപ്പുണ്ട്.അതേസമയം തൃശൂർ പൂരത്തിന് മുന്നോടിയായി റവന്യൂ വകുപ്പ് മന്ത്രി കെ രാജനും തൃശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജയും ഘടകക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. ഏതായാലും ഒരു വർഷത്തെ കാത്തിരിപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ ആകാംക്ഷയിലാണ് പൂര നഗരി...
https://www.facebook.com/Malayalivartha

























