സിനിമാ സംഘടനകളടെ പത്ര സമ്മേളനം കണ്ടു... സമയവും കൃത്യതയും പാലിക്കാത്തവരോടും ജോലി സമയങ്ങളിൽ ലഹരി ഉപയോഗിക്കുന്നവരോടും, സഹകരിക്കാൻ പറ്റില്ലെന്ന പ്രസ്താവനയോട് 101% വും യോജിക്കുന്നു...ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി...

രണ്ടു നടന്മാർക്കെതിരെയുള്ള സിനിമ സംഘടനകളുടെ ആരോപണങ്ങൾ പരിശോധിക്കുമ്പോൾ വളരെ ഗൗരവമേറിയതാണ്..സിനിമ സെറ്റുകളിൽ പോലും ലഹരി ഉപയോഗങ്ങൾ നടക്കുന്നുണ്ട് എന്നുള്ള ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്...നടന്‍ ശ്രീനാഥ് ഭാസിക്കും ഷൈന്‍ നിഗത്തിനുമെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് സിനിമ സംഘടനകള്‍ പറയുന്നത് ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്നാണ് കൊച്ചിയില്‍ ചേര്‍ന്ന സിനിമ സംഘടനകളുടെ യോഗത്തില്‍ തീരുമാനം. ഇരുതാരങ്ങളെയും വിലക്കുക അല്ലെന്നും നിര്‍മാതാക്കള്‍ക്ക് സ്വന്തം റിസ്‌കില്‍ ഇരുവരെയും അഭിനയിപ്പിക്കാമെന്നും എന്നാല്‍ അതിനുശേഷമുള്ള പരാതികള്‍ സംഘടനകള്‍ കേള്‍ക്കുന്നതല്ലെന്നുമാണ് സംഘടനകളുടെ വാദം.ശ്രീനാഥ് ഭാസി ഒരേ സമയം പല നിര്‍മാതാക്കള്‍ക്ക് ഒരേ ഡേറ്റ് കൊടുക്കുന്നു. കൃത്യസമയത്ത് സെറ്റില്‍ എത്താതിരിക്കുന്നു. കൊടുത്ത ഡേറ്റില്‍ ജോയിന്‍ ചെയ്യാതിരുന്ന ഒരു സിനിമയുടെ സെറ്റില്‍ നിന്നും വിളിച്ച് ചോദിച്ചപ്പോള്‍ ലണ്ടനിലാണെന്നായിരുന്നു മറുപടി.
പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ എഗ്രിമെന്റില്‍ താന്‍ ഒപ്പിടില്ലെന്നും എഗ്രിമെന്റ് എന്നത് തന്നെ കുരുക്കാന്‍ വേണ്ടിയാണെന്നും ശ്രീനാഥ് ഭാസി ആരോപിക്കുന്നുവെന്നുമൊക്കെ നടന്‍ ശ്രീനാഥ് ഭാസി ആരോപിക്കുന്നതെന്ന് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം. രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു...അതേസമയം താരങ്ങള്‍ക്കെതിരായ വിലക്കിനെ കൂടുതല്‍ പേരും അനുകൂലിക്കുന്നുണ്ടെങ്കിലും സംഘടനകള്‍ രണ്ട് പേരെ മാത്രം ബലിയാടാക്കുകയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നടന്‍ ഹരീഷ് പേരടിയും ഇതേ നിലപാട് തന്നെയാണ് ആവർത്തിക്കുന്നത്.സമയവും കൃത്യതയും പാലിക്കാത്തവരോടും ജോലി സമയങ്ങളിൽ ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കില്ലെന്ന നിലപാടിനോട് യോജിക്കുന്നുണ്ടെങ്കിലും സംഘടനയിലെ അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ല എന്ന ധ്വനി സിനിമ സംഘടനകളുടെ പത്രസമ്മേളനത്തില്‍ ഉണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...സിനിമാ സംഘടനകളടെ പത്ര സമ്മേളനം കണ്ടു...
സമയവും കൃത്യതയും പാലിക്കാത്തവരോടും ജോലി സമയങ്ങളിൽ ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാൻ പറ്റില്ലെന്ന പ്രസ്താവനയോട് 101% വും യോജിക്കുന്നു. പക്ഷെ വരികൾക്കിടയിൽ വായിക്കുമ്പോൾ സംഘടനയിലെ അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ല എന്ന ധ്വനി (പറയാതെ പറഞ്ഞ പറച്ചിൽ) ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമാണ്.ചോദിക്കാനും പറയാനും പിന്നിൽ ആളുണ്ടെങ്കിൽ എന്ത് തെമ്മാടിത്തരവും ആവാം എന്നും.സംഘടനകളിൽ അംഗത്വം ഇല്ലാത്തവർ എത്ര വലിയ കലാകാരൻമാർ ആണെങ്കിലും ജനങ്ങൾ മനസ്സിലേറ്റിയവർ ആയാലും നിങ്ങൾ സംഘടനയുടെ ഭാഗമല്ലെങ്കിൽ ഒരു സംഘടനാ വാൾ നിങ്ങളുടെ തലക്ക് മുകളിൽ തൂങ്ങുന്നണ്ടെന്ന ഭീഷണിയാണ്.
ഈ സംഘടനാ പ്രമാണിത്വം ഒരു ജനാധിപത്യ രാജ്യത്തിൽ പറ്റാത്തതാണ്.അമ്മ സംഘടനയിൽ നിന്ന് രാജിവെച്ച ഞാൻ ഇനിയും മലയാള സിനിമകളിൽ അഭിനയിക്കുകയും നിർമ്മിക്കുകയും തിരക്കഥ എഴുതുകയും സംവിധാനം നടത്തുകയും ചെയ്യുമെന്ന് എല്ലാ സംഘടനാ നേതാക്കളോടും വിനയത്തോടെ പറയുന്നു. കാരണം എനിക്ക് സിനിമയോട് മാത്രമാണ് സ്നേഹം.എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്...പോസ്റ്റിനെ താഴെ നിരവധി ആളുകളാണ് കമ്മന്റുകളുമായി രംഗത്ത് വരുന്നത്...താരങ്ങളുടെ പല പുതിയ സിനിമകളും ഇറങ്ങാൻ ഇരിക്കവേയാണ് ഇത്തരത്തിലുള്ള വിവാദങ്ങളിൽ ചെന്ന് ചാടുന്നത്...
https://www.facebook.com/Malayalivartha

























