വിദേശത്തുള്ള മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ച് സാഹചര്യം അറിയിച്ചു; സംസ്ഥാനത്തിന് പുറത്തുള്ള ദീലിപും മറ്റു താരങ്ങളും വിളിച്ചന്വേഷിച്ചു; ഷൂട്ടും പരിപാടികളും മുടക്കി ചടങ്ങുകള്‍ക്ക് പോകുന്നതിനോട് ഉപ്പക്കും താല്പര്യമുണ്ടായിരുന്നില്ല; ഉപ്പാക്ക് ശത്രുക്കളായി ആരുമില്ല; ശത്രുത കൊണ്ടൊന്നുമല്ല ആരും വരാതിരുന്നത്; വരാൻ കഴിയാതിരുന്നവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാകും; തുറന്നടിച്ച് മാമൂക്കോയയുടെ മക്കൾ

നടൻ മാമൂക്കോയയുടെ വേര്‍പാട് മലയാളികൾക്ക് നൽകിയ ദു:ഖം വലുതായിരുന്നു. പക്ഷേ അതിനേക്കാൾ, വലിയ ദുഃഖം തന്നെയാണ്, ഇത്രയും കാലം കൂടെ പ്രവർത്തിച്ച ഒരാൾ മരിച്ചപ്പോൾ ഒരൊറ്റ മനുഷ്യർ അദ്ദേഹത്തിന്റെ മൃതദേഹം കാണാൻ എത്തിയില്ല എന്നത്. പല പ്രമുഖരും മരണത്തിന് വരാത്തത് ദു:ഖകരം തന്നെയായിരുന്നു. നാടോടിക്കാറ്റില്‍ മോഹന്‍ലാലിനേയും ശ്രീനിവാസനേയും ദുബായിക്ക് യാത്രയാക്കുമ്പോള്‍ മാമുക്കോയ ഒരു ഡയലോഗ് പറയുന്നുണ്ട്.
ങ്ങള് നന്നായി തിരിച്ചു വരുമ്പോള്‍ വെറുതെ ന്റെ പൊരേല് വരണം ഒന്നും കൊണ്ടുവരരുത്. നന്നായാ കാണാനുള്ള ആഗ്രഹമാ... എന്നാല്‍ ആരും വന്നില്ല.... ആ ഒരൊറ്റ ഡയലോഗ് പ്രവർത്തികമാക്കാൻ ആരും വന്നില്ല. മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിവാദങ്ങളും ശക്തമായിരുന്നു. ഇപ്പോഴിതാ ഈ വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് താരത്തിന്റെ മക്കൾ. ആ വാക്കുകൾ ഇങ്ങനെ;
"വിദേശത്തുള്ള മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ച് സാഹചര്യം അറിയിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ദീലിപും മറ്റു താരങ്ങളും വിളിച്ചന്വേഷിച്ചിരുന്നു. ഷൂട്ടും പരിപാടികളും മുടക്കി ചടങ്ങുകള്‍ക്ക് പോകുന്നതിനോട് ഉപ്പക്കും താല്പര്യമുണ്ടായിരുന്നില്ല. ഇന്നസെന്‍റുമായി വളരെ അടുപ്പമുണ്ടായിരുന്ന ആളാണ് ഉപ്പ. പക്ഷേ ആ സമയത്ത് ഉപ്പ നാട്ടിൽ ഉണ്ടായിരുന്നില്ല ഒരു പരിപാടിക്ക് പോയതായിരുന്നു.
അന്ന് വാപ്പയും വന്നിട്ടില്ല. ഉപ്പാക്ക് ശത്രുക്കളായി ആരുമില്ല, ഒരു കള്ളം പോലും പറയാത്ത ആളാണ്. അത് കൊണ്ടു തന്നെ ശത്രുത കൊണ്ടൊന്നുമല്ല ആരും വരാതിരുന്നത്. വരാൻ കഴിയാതിരുന്നവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാകുമെന്നും" എന്നാണ് മക്കള്‍ പറഞ്ഞത്. അനാവശ്യ ചർച്ചകള്‍ അവസാനിപ്പിക്കണെന്നും മാമുക്കോയയുടെ മക്കളായ മുഹമ്മദ് നിസാറും അബ്ദുല് റഷീദും പറഞ്ഞു.
ജോജു ജോർജ്, ഇർഷാദ്, സാദിഖ്, വിനോദ് കോവൂർ, നിർമൽ പാലാഴി, സുരഭി ലക്ഷ്മി എന്നിവരുൾപ്പെടെ ഏതാനും താരങ്ങൾ മാത്രമാണ് വന്നത്. അമ്മയെ പ്രതിനിധീകരിച്ച് ഇടവേള ബാബു എത്തിയിരുന്നു, സംവിധായകരിൽ സത്യൻ അന്തിക്കാട് മാത്രമാണ് വന്നത്. ഇതെല്ലാമാണ് വിമർശനത്തിന് വഴിവച്ചത്.
https://www.facebook.com/Malayalivartha

























