Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചക്കക്കൊമ്പനെ ഇറക്കി അരിക്കൊമ്പന്റെ ആള്‍മാറാട്ടം;കണ്ണിന് താഴെ കറുത്ത മറുകുള്ളവനാണ് അരിക്കൊമ്പന്‍,സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് അരിക്കൊമ്പന്‍,വനം വകുപ്പിനെ കൊതിപ്പിച്ച് മൂപ്പര് കടന്ന് കളഞ്ഞു,ആള്‍മാറാട്ടത്തിന് കൊമ്പനെതിരെ കേസെടുക്കണം പിള്ളേച്ചാ

28 APRIL 2023 08:13 PM IST
മലയാളി വാര്‍ത്ത

More Stories...

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...

അരിക്കൊമ്പന്‍ വനംവകുപ്പിനേയും കൊതിപ്പിച്ച് കടന്നുകളഞ്ഞു. വനംവകുപ്പ് വെടിവെക്കാന്‍ ചെന്നപ്പോള്‍ അരിക്കൊമ്പന്‍ മുങ്ങി കണ്ടത് ചക്ക കൊമ്പനെ. അരിക്കൊമ്പന്‍ മിഷന്‍ പ്രതിസന്ധിയില്‍, ആന എവിടെയെന്ന് അവ്യക്തം, ഉറങ്ങുകയാണെന്ന സംശയത്തില്‍ വനംവകുപ്പ്. വനംവകുപ്പിനെ ചക്രശ്വാസം വലിപ്പിക്കുകയാണ് ഈ കൊമ്പന്‍. അരിക്കൊമ്പനും വനംവകുപ്പുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. വലിയാ ട്രോളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഡബിളാ ഡബിള്‍. ആള്‍മാറാട്ടത്തിന് അരിക്കൊമ്പനെതിരെ കേസെടുക്കണം പിള്ളേച്ചാ തുടങ്ങി കമന്റുകള്‍.

ഇതിപ്പോള്‍ വനംവകുപ്പിന്റെ മനസ്സിലിരുപ്പ് അരിക്കൊമ്പന്‍ മാനത്ത് കണ്ടു. ഇതോടെ മറ്റ് കൊമ്പന്മാരേം കൊണ്ടുവന്ന് ഒരുമിച്ചാണ് നടപ്പ്. വനംവകുപ് പൊക്കാന്‍ ചെന്നപ്പോള്‍ നിന്ന നില്‍പ്പില്‍ ആള് മുങ്ങി. പകരം ദേ നിക്കണു ചക്ക കൊമ്പന്‍. എന്നെ പിടിക്കണില്ലേ സാറമ്മാരേന്ന മട്ടില്‍ ചക്കക്കൊമ്പന്റെ ഒരു ആക്കലും. രാവിലെ ദൗത്യസംഘം കണ്ടതും ചാനലുകളില്‍ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതും മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പന്റെയാണെന്നാണ് വനംവകുപ്പ് അറിയിച്ചത്. ഈ മേഖലയിലുള്ള മറ്റ് പ്രധാന ആനകളെയെല്ലാം കണ്ടെത്താന്‍ വനംവകുപ്പിന് സാധിച്ചെങ്കിലും, അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായില്ല. 301 കോളനിക്കു സമീപമുള്ള വനപ്രദേശത്ത് ഇന്നലെ വരെ അരിക്കൊമ്പനെ കണ്ടിരുന്നു. എന്നാല്‍, ദൗത്യസംഘം കാടുകയറിയതിനു പിന്നാലെ അരിക്കൊമ്പന്‍ അപ്രത്യക്ഷനാകുകയായിരുന്നു. ഇതോടെ അരിക്കൊമ്പന്‍ ദൗത്യം തുടരുന്ന കാര്യം സംശയത്തിലായി. അരിക്കൊമ്പന്‍ ദൗത്യവുമായി ബന്ധപ്പെട്ട് ചിന്നക്കനാല്‍ പഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ 1,2,3 വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ദൗത്യം പൂര്‍ത്തിയാകും വരെയാണ് നിയന്ത്രണം.

സോഷ്യല്‍മീഡിയയില്‍ കൊമ്പന്‍ വിലസുകയാണ്. ആ അത് പണ അരിക്കൊമ്പന്റെ കണ്ണിന് താഴെ ഒരു കറുത്ത മറുകുണ്ട്. അത് നോക്കണം സാര്‍. ആരോ അരിക്കൊമ്പന് ന്യൂസ് ചോര്‍ത്തി കൊടുത്തിട്ടുണ്ട്. കിണറ്റില്‍ വീണ കരടിക്കുണ്ടായ അനുഭവം അരിക്കൊമ്പന്‍ അറിഞ്ഞു മൂപ്പര് മുങ്ങി. സാറെ ചക്ക കൊമ്പനെ ഉന്നംവെക്ക് അപ്പോള്‍ അരിക്കൊമ്പന് കൊള്ളും. ചക്ക കൊമ്പനെ അറസ്റ്റ് ചെയ്യു ജാമ്യം എടുക്കാന്‍ അരിക്കൊമ്പന്‍ വരും. വനം വകുപ്പില്‍ ഒറ്റുകാരുണ്ടോ വിവരം ചോര്‍ത്തിയേക്കുന്നു. അരിക്കൊമ്പന്റെ ആരോ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ട്. മുഖ്യമന്ത്രി ഇടപെടണം. അങ്ങനെ ട്രോളോട് ട്രോള്‍.

വനം വകുപ്പ് ജീവനക്കാര്‍, മയക്കുവെടി വിദഗ്ധന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്‍മാര്‍, കുങ്കിയാനകളുടെ പാപ്പാന്മാര്‍ ഉള്‍പ്പെടെ 150 പേരാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ആന നില്‍ക്കുന്ന സ്ഥലം നിര്‍ണയിക്കാന്‍ ചുമതലപ്പെടുത്തിയ ആദ്യസംഘം പുലര്‍ച്ചെ നാലേമുക്കാലോടെ കാട്ടിലേക്ക് തിരിച്ചു. ഈ സംഘം 6.20ഓടെ ആന നില്‍ക്കുന്ന സ്ഥലം നിര്‍ണയിച്ച് മയക്കുവെടി വയ്ക്കാനുള്ള രണ്ടാം സംഘം ദൗത്യത്തിനായി രംഗത്തിറങ്ങി. ആറരയോടെ കുങ്കിയാനകളും രംഗത്തിറങ്ങി. ഇതിനിടെ ഇന്നു പുലര്‍ച്ചെ മുത്തമ്മ കോളനിക്കു സമീപം അരിക്കൊമ്പനെ കണ്ടതായി വാര്‍ത്തകള്‍ പ്രചരിച്ചു. പിന്നീട് സിമന്റ് പാലം പ്രദേശത്ത് അരിക്കൊമ്പന്‍ നില്‍ക്കുന്നുവെന്നായി പ്രചാരണം. ഇതോടെ മയക്കുവെടി വയ്ക്കാന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്മാര്‍ അടങ്ങുന്ന സംഘം ബേസ് ക്യാംപില്‍ നിന്ന് പുറപ്പെടുകയും ചെയ്തു. മയക്കുവെടി വയ്ക്കാനുള്ള സംഘം സജ്ജമായെങ്കിലും അരിക്കൊമ്പന്‍ മറ്റ് ആനകള്‍ക്കൊപ്പം എത്തിയത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനിടെയാണ്, ഇതുവരെ കണ്ടത് ചക്കക്കൊമ്പനെയാണെന്ന് വനംവകുപ്പ് അറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (14 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (23 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (29 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (31 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (32 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (37 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (55 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (1 hour ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (2 hours ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (2 hours ago)

Malayali Vartha Recommends