എഐ ക്യാമറ അഴിമതിയില്‍ ജിതേഷിന്റെ പേര് പുറത്ത് വന്നതോടെ പിണറായിക്ക് ചങ്കിടിപ്പ്;മകള്‍ വീണയ്ക്ക് നേരെ മുട്ടന്‍ പണി,മകനേയും പൂട്ടാനുള്ള വകുപ്പൊരുങ്ങുന്നു,രണ്ടാം ലാവ്‌ലിന്‍ അഴിമതിയെന്നാരോപിച്ച് പിടിമുറുക്കി പ്രതിപക്ഷം,ത്രിശങ്കുവില്‍ പിണറായി കുടുംബം

എഐ ക്യാമറ പദ്ധതി രണ്ടാം ലാവ്‌ലിന്‍ അഴിമതിയെന്ന് പ്രതിപക്ഷം പിടിമുറുക്കിയതോടെ മുഖ്യമന്ത്രിയ്ക്ക് കുരുക്ക് മുറുകുന്നു. എഐ ക്യാമറ അഴിമതി സര്‍ക്കാരിലേക്കല്ല മുഖ്യമന്ത്രിയുടെ കുടുംബത്തേക്ക് നീളുന്ന അഴിമതിയെന്നതിന്റെ തെളിവുകള്‍ പുറത്ത് വരികയാണ്. ഇതോടെ ഇരട്ടച്ചങ്കന് അല്‍പ്പം ചങ്കിടിപ്പ് തുടങ്ങിയിട്ടുണ്ട്. സേഫ് കേരള പദ്ധതിയില്‍ നടക്കുന്നതു വന്‍കൊള്ളയാണെന്നും കേരളം കണ്ട വമ്പന്‍ അഴിമതിക്കു പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നും പ്രതിപക്ഷം കടുപ്പിക്കുന്നു. എസ്ആര്‍ഐടി ഉപകരാര്‍ കൊടുത്ത ട്രോയ്‌സ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ജിതേഷിന്റെ പങ്കെന്താണെന്നു വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട് കഴിഞ്ഞു. ഇത് വീണ വിജയനുള്ള കുരുക്കാണ്. വീണയുടെ സുഹൃത്താണ് ജിതേഷെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എം. ശിവശങ്കറിനു സര്‍ക്കാരില്‍ ഉണ്ടായിരുന്നതിനേക്കാള്‍ സ്വാധീനം ജിതേഷിനുണ്ടെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
എഐ ക്യാമറ കരാര്‍ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നു പറയുമ്പോഴും വ്യവസായമന്ത്രി പി. രാജീവ് കരാറിനെ ന്യായീകരിക്കുകയാണ്. മന്ത്രിമാര്‍ ന്യായീകരിച്ച് വശംകെട്ടിരിക്കുകയാണ്. വാ തുറക്കേണ്ട മുഖ്യമന്ത്രിയാകട്ടെ വാ തുറക്കുന്നതേയില്ല. ഒരഴിമതിക്ക് വേണ്ടി കടലാസ് കമ്പനികളെ തട്ടിക്കൂട്ടുന്നു. എന്നിട്ട് അവര്‍ക്ക് കരാര്‍ കൊടുത്ത് കാശടിച്ചെടുക്കുന്നു. പിണറായി കാലത്തെ അഴിമതികള്‍ ബഹുകേമമെന്ന് പ്രതിപക്ഷം. കറക്ക് കമ്പനികള്‍ക്ക് പിണറായിക്കാലത്ത് സുഖമാണ്. ഒരു പണിയും എടുക്കാതെ ലക്ഷങ്ങളും കോടികളും പോക്കറ്റില്‍ വീഴുന്നു. അഴിമതി കുടുംബം ഒന്നാകെ കൂട്ടു നില്‍ക്കുന്നു. മുന്‍പ് വരെ വീണയുടെ പേരാണ് അഴിമതി കോളങ്ങളില്‍ നിറഞ്ഞിരുന്നത്. ഇപ്പോള്‍ മകനിലേക്കും നീളുന്നു. മകന്‍ വിവേകിന്റെ അമ്മായച്ചന്റെയാണ് ഒരു കറക് കമ്പനി. പ്രിസാഡിയോ എന്ന കമ്പനി തുടങ്ങിയത് തന്നെ എഐ ക്യാമറ അഴിമതിക്ക് വേണ്ടി. അങ്ങന പിണറായി കുടുംബത്തിലേക്ക് എഐ ക്യാമറയുടെ അഴുമതി കഥ നീളുന്നു. ഇതാണ് മുഖ്യമന്ത്രി മൗനിയാകാന്‍ കാരണം.
എഐ ക്യാമറ കരാര്‍ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നു പറയുമ്പോഴും വ്യവസായമന്ത്രി പി. രാജീവ് കരാറിനെ ന്യായീകരിക്കുകയാണ്. എസ്.ആര്‍.ഐ.ടി. എന്ന കമ്പനിക്കു കരാര്‍ നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്? മൂന്ന് കമ്പനികളെയാണു ടെന്‍ഡറില്‍ തെരഞ്ഞെടുത്തത്. ആദ്യത്തേത് എസ്.ആര്‍.ഐ.ടിയും രണ്ടാമത്തേത് അശോക ബില്‍കോണ്‍ ലിമിറ്റഡുമാണ്. പാലം നിര്‍മിക്കുന്ന കമ്പനി എങ്ങനെ സാങ്കേതികമായി തെരഞ്ഞെടുക്കപ്പെട്ടെന്നു വ്യക്തമല്ല. 10 വര്‍ഷം പ്രവൃത്തിപരിചയമുള്ള കമ്പനികളേ ടെന്‍ഡറില്‍ പങ്കെടുക്കാവൂവെന്നാണു കെല്‍ട്രോണിന്റെ നിബന്ധന. പിന്നെങ്ങനെയാണ് 2017ല്‍ രൂപീകരിച്ച അക്ഷര എന്റര്‍പ്രൈസസ് എന്ന കമ്പനി തെരഞ്ഞെടുക്കപ്പെട്ടത്? കരാര്‍ ലഭിച്ച എസ്.ആര്‍.ഐ.ടി. പിന്നീട് കണ്‍സോര്‍ഷ്യമുണ്ടാക്കി. എസ്.ആര്‍.ഐ.ടിയല്ല എ.ഐ. കാമറാ ജോലികള്‍ ചെയ്തത്. അവര്‍ വീണ്ടും ഉപകരാര്‍ നല്‍കിയതിലൂടെ നിബന്ധനകള്‍ ലംഘിച്ചു. ഉപകമ്പനികള്‍ എസ്.ആര്‍.ഐ.ടിക്കു നോക്കുകൂലിയായി ഒന്‍പതുകോടി രൂപ നല്‍കി. ഈ വിവരങ്ങളെല്ലാം മറച്ചുവച്ച് ടെക്‌നോപാര്‍ക്കിലെയും ഇന്‍സ്ട്രിയല്‍ പാര്‍ക്കിലെയും ഓരോ കമ്പനികളാണ് ഉപകരാര്‍ എടുത്തത്. ഇവയില്‍ ഒന്നായ ട്രോയിസിന് ഊരാളുങ്കല്‍ സൊസൈറ്റിയുമായി ബന്ധമുണ്ട്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കൊന്നും മന്ത്രി രാജീവ് മറുപടി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി മൗനത്തിലാണെന്നും സതീശന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























