Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെല്‍ട്രോണിന് വാരിക്കോരി കരാറുകള്‍ നല്കുന്നത് പൊതുമേഖല സ്ഥാപനത്തെ കരകയറ്റാനല്ല, മറിച്ച് സിപിഎമ്മിനും അതിന്റെ വെട്ടിക്കല്‍ സഖാക്കള്‍ക്കും സുഭിക്ഷമായി ആഡംബര ജീവിതം നയിക്കാനാണെന്ന തരത്തിലേയ്ക്കാണ് കാര്യങ്ങള്‍ പോകുന്നത്

28 APRIL 2023 08:45 PM IST
മലയാളി വാര്‍ത്ത

More Stories...

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...

കെല്‍ട്രോണിന് വാരിക്കോരി കരാറുകള്‍ നല്കുന്നത് പൊതുമേഖല സ്ഥാപനത്തെ കരകയറ്റാനല്ല, മറിച്ച് സിപിഎമ്മിനും അതിന്റെ വെട്ടിക്കല്‍ സഖാക്കള്‍ക്കും സുഭിക്ഷമായി ആഡംബര ജീവിതം നയിക്കാനാണെന്ന തരത്തിലേയ്ക്കാണ് കാര്യങ്ങള്‍ പോകുന്നത്.കെല്‍ട്രോണ്‍ ഒരു കരാര്‍ ഏറ്റെടുക്കുകയല്ല, മറിച്ച് പണം തട്ടാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് കെല്‍ട്രോണിനെ കൊണ്ട് കരാറുകള്‍ ഏറ്റെടുപ്പിക്കാന്‍ വന്‍ ലോബി തന്നെയുണ്ട്. കരാര്‍ ഏറ്റെടുത്ത് കഴിഞ്ഞാല്‍ നേരത്തെ നിശ്ചയിച്ചിരിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ മറിച്ചു നല്കും. ഇടനിലക്കാരായി നിന്നു കൊണ്ട് ചെറിയ തുകയ്ക്കുള്ള കരാറുകള്‍ പോലും വന്‍ തുകയിലേയ്ക്കുയര്‍ത്തി തട്ടിയെടുക്കും. അഴിമതി നടത്തുന്നതിനായി നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് കെല്‍ട്രോണ്‍ ഓരോ ടെന്‍ഡറിലും പങ്കെടുക്കുന്നത്. സിപിഎം നേതാക്കള്‍ തന്നെയാണ് ഇതിന് പിന്നില്‍ ചരടു വലിക്കുന്നതെന്ന് വ്യ്കതം. പുറത്തു വരുന്ന തെളിവുകളനുസരിച്ച് അന്വേഷണം എത്തി നില്ക്കുന്നത് മുഖ്യമന്ത്രിയിലേയ്ക്കും ക്ലീഫ് ഹൗസിലേയ്ക്കുമാണ്.

പിണറായിയുടെ വിജിലന്‍സ് അന്വേഷണത്തില്‍ സിപിഎമ്മിന് പോലും വിശ്വാസമില്ല. ആടിനെ പട്ടിയാക്കുന്ന അന്വേഷണ സംഘമായി വിജിലന്‍സിനെ മാറ്റിക്കഴിഞ്ഞു. എന്നാല്‍ കേന്ദ്ര ലൈഫ് മിഷന്‍ മാത്ൃകയില്‍ കേന്ദ്ര അന്വേഷണം വന്നാല്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാകും കുടുങ്ങുകയെന്ന കാര്യത്തില്‍ സംശയമില്ല.
 ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ക്യാമറ സ്ഥാപിച്ചതിലും അഴിമതിയും പുറത്തു വന്നിരിക്കുകയാണ്. അതേസമയം, നിരത്തുകളില്‍ എ.ഐ കാമറ സ്ഥാപിച്ചതില്‍ കോടികളുടെ വെട്ടിപ്പ് നടന്നെന്ന സംശയം ബലപ്പെടുന്നതിനിടെ ഇന്റലിജന്‍സ് ബ്യൂറോയും  വിവര ശേഖണം തുടങ്ങിയതായുള്ള വിവരങ്ങളും പുറത്തു വരികയാണ്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണിത്. ഐ.ബിയുടെ തിരുവനന്തപുരം യൂണിറ്റാണ് ഇടപാടിന്റെ രേഖകള്‍ ശേഖരിക്കുന്നത്.സാമ്പത്തിക തിരിമറി കണ്ടെത്തിയാല്‍ കള്ളപ്പണക്കേസില്‍ ഇ.ഡി അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ ഐ.ബിക്കാവും. ലൈഫ് കേസിലെപ്പോലെ സി.ബി.ഐ അന്വേഷണത്തിനും വഴിവച്ചേക്കും. ഐബി ക്യാമറ സ്ഥാപിച്ചതു സംബന്ധിച്ച രേഖകള്‍ കൈവശപ്പെടുത്തി കൂടുതല്‍ അന്വേഷണത്തിലേയ്ക്ക് കടക്കുന്ന വിവരമാണ് പുറത്തു വരുന്നത്.

അതിനിടെ, 232.25 കോടിക്കല്ല വെറും 83.63 കോടി രൂപയ്ക്ക് കാമറ സ്ഥാപിക്കാനാണ് കരാറെന്ന രേഖ ഇന്നലെ പുറത്തായതും തിരിച്ചടിയായി. മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രേഖകള്‍ പുറത്തുവിട്ടത്.
കെല്‍ട്രോണില്‍ നിന്ന് കരാറെടുത്ത എസ്.ആര്‍.ഐ.ടി, ക്യാമറകളും അനുബന്ധ ഉപകരണങ്ങളും സോഫ്റ്റ്വെയറുമുള്‍പ്പെടെ 75.33 കോടിക്ക് വാങ്ങാനാണ് ഉപകരാറുകാരായ ലൈറ്റ്മാസ്റ്ററിന് ഓര്‍ഡര്‍ നല്‍കിയത്. സിവില്‍ ജോലികള്‍ക്ക് 8.3 കോടി രൂപ കൂടി കണക്കാക്കിയാണ് 83.63 കോടിയാവുന്നത്. ഇതിന് കെല്‍ട്രോണ്‍ എസ്.ആര്‍.ഐ.ടിക്ക് 151.22കോടിയുടെ കരാറാണ് നല്‍കിയത്.

മൂന്ന് മെഗാപിക്‌സലിന്റെ 175, അഞ്ച് മെഗാപിക്‌സലിന്റെ 500 എ.ഐ കാമറകള്‍, നോപാര്‍ക്കിംഗ് കണ്ടെത്താനുള്ള 25 പി.ടി.സെഡ് കാമറകളും അനുബന്ധ ഉപകരണങ്ങളും 18% ജി.എസ്.ടിയും അടക്കമാണ് 75.33 കോടി രൂപയുടെ പര്‍ച്ചേസ് ഓര്‍ഡര്‍. 2 വര്‍ഷത്തെ അറ്റകുറ്റപ്പണിക്കുമുള്ള തുകയും ഇതില്‍പ്പെടുന്നു. കോഴിക്കോട്ടുള്ള പ്രസാഡിയോയും ലൈറ്റ്മാസ്റ്ററും കൂടിയാണ് പദ്ധതി നടപ്പാക്കേണ്ടതെന്നാണ് കരാറുണ്ടാക്കിയത്. ഇതില്‍ സാക്ഷിയായി ഒപ്പിട്ടത് കെല്‍ട്രോണിലെ ഉദ്യോഗസ്ഥയാണ്. ഉപകരാറുകളെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് കെല്‍ട്രോണ്‍ പറഞ്ഞിരുന്നത്. ഉപകരണങ്ങളുടെ വിതരണക്കാര്‍ ലൈറ്റ്മാസ്റ്ററാണ്. കെല്‍ട്രോണിന് ആറു കോടി സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കിയത് പ്രസാഡിയോ ആണ്. 5വര്‍ഷം കൊണ്ട് 20 തവണകളായി സര്‍ക്കാര്‍ നല്‍കുന്ന തുകയില്‍ നിന്ന് എസ്.ആര്‍.ഐ.ടിക്ക് 9 കോടി സര്‍വീസ് ചാര്‍ജ്ജുമുണ്ട്.

പദ്ധതി മേല്‍നോട്ടച്ചുമതലയുള്ളവര്‍ പര്‍ച്ചേസ് നടത്തരുതെന്ന ഉത്തരവും കെല്‍ട്രോണ്‍ ലംഘിച്ചു. സാങ്കേതിക സഹായം നല്‍കുന്ന ടെക്‌നോപാര്‍ക്കിലെ ട്രോയ്‌സ്, കെ-ഫോണ്‍ പദ്ധതിയിലെയും നടത്തിപ്പുകാരാണ്. ജനങ്ങളുടെ ചിത്രങ്ങളടക്കം ഡേറ്റാ സൂക്ഷിക്കുന്നതും സ്വകാര്യകമ്പനിയാണ്.

സംസ്ഥാന, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കാല്‍, ലാപ്‌ടോപ്പ് പര്‍ച്ചേസ്, കണ്‍ട്രോള്‍ റൂമിലെ 146 ജീവനക്കാരുടെ ശമ്പളം, കണക്ടിവിറ്റി, കാമറഘടിപ്പിക്കാനുള്ള 4 വൈദ്യുത കാറുകള്‍ എന്നിവയ്ക്ക് 66കോടി വേറെയും മാറ്റിയിട്ടുണ്ട്. 675 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകളാണ് ഘടിപ്പിച്ചിട്ടുള്ളതെന്നാണ് മന്ത്രി ആന്റണിരാജു ഫെബ്രുവരി 8ന് നിയമസഭയില്‍ പറഞ്ഞത്. ഇതടക്കമാണ് 726കാമറകള്‍. 14 കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചെലവിനത്തില്‍ മൂന്നു മാസത്തിലൊരിക്കല്‍ 3.5 കോടി, കാമറകള്‍ സ്ഥാപിച്ചതിന് 8.5 കോടി എന്ന കണക്കില്‍ കെല്‍ട്രോണിന് സര്‍ക്കാര്‍ നല്‍കണം. 424 കോടി രൂപ പിഴത്തുക പിരിച്ചെടുക്കുമ്പോള്‍ ഇത് കഴിച്ചുള്ള തുകയാണ് സര്‍ക്കാരിന് നല്കുകയെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (14 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (23 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (29 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (31 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (32 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (37 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (55 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (1 hour ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (2 hours ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (2 hours ago)

Malayali Vartha Recommends