Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവന്തപുരത്ത് മൂന്നാഴ്ചമുന്‍പ് മരിച്ച പതിനാലുകാരിയുടെ ദുരൂഹസാഹചര്യത്തിലെ മരണത്തിന്‍ ഇഴകീറിയുള്ള പരിശോധനകളിലെ തുടക്കത്തില്‍ തന്നെ കുട്ടി അനുഭവിച്ച ദുരിതങ്ങളുടെ വിവരങ്ങളാണ് പുറത്തു വരുന്നത്

28 APRIL 2023 08:55 PM IST
മലയാളി വാര്‍ത്ത

More Stories...

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...

തിരുവന്തപുരത്ത് മൂന്നാഴ്ചമുന്‍പ് മരിച്ച പതിനാലുകാരിയുടെ ദുരൂഹസാഹചര്യത്തിലെ മരണത്തിന്‍ ഇഴകീറിയുള്ള പരിശോധനകളിലെ തുടക്കത്തില്‍ തന്നെ കുട്ടി അനുഭവിച്ച ദുരിതങ്ങളുടെ വിവരങ്ങളാണ് പുറത്തു വരുന്നത്. കു്ട്ടികളെ വളര്‍ത്തുന്ന മാതാപിതാക്കള്‍ ഇതൊക്കെ ക്യത്യമായി അറിയുകയും പഠിക്കുകയും ചെയ്തില്ലെങ്കില്‍ ഒരു പക്ഷേ നമ്മള്‍ അറിയാതെ നമ്മുടെ കുട്ടികളും അപകടത്തില്‍ ചെന്നു ചാടാനുള്ള സാധ്യതകള്‍ ഏറെയാണ്. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മരണത്തെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. എന്തായാലും കേരളം ലഹരി മാഫിയയുടെ താവളം തന്നെയെന്ന് ഉറപ്പിച്ചു പറയാം. സ്‌കൂള്‍ കോളെജ് കേന്ദ്രങ്ങളിലെ ലഹരി വില്പനയും ഉപയോഗവും ഇപ്പോള്‍ കുട്ടികളെ കരിയര്‍മാരായി മാറ്റിയിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന സത്യത്തിലേയ്ക്കാണ് എത്തിനില്ക്കുന്നത്.

വര്‍ഷാന്ത്യ പരീക്ഷയിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടിയായിരുന്നു അവള്‍. അവള്‍ മരിച്ച ശേഷമാണ് എട്ടാം ക്ലാസിലെ പരീക്ഷാ ഫലം പുറത്തു വന്നത്.പഠന പ്രവര്‍ത്തനങ്ങളെല്ലാം ക്യത്യമായും വൃത്തിയായും പൂര്‍ത്തിയാക്കി സമര്‍പ്പിക്കും. ഓരോ വിദ്യാര്‍ത്ഥിനിയേയും സമര്‍ത്ഥമായി നിരീക്ഷി്ച്ച് വിവരങ്ങള്‍ കൈമാറുന്ന കഴിവുറ്റ ക്ലാസ് ലീഡര്‍... ലഹരി മാഫിയയുടെ നീരാളിപിടുത്തത്തില്‍ മരണത്തിന് കീഴടങ്ങിയ എട്ടാം ക്ലാസുകാരിയെ കുറിച്ചുള്ള ക്ലാസ് ടിച്ചറുടെ അഭിപ്രായം കണ്ണുനനയിക്കുന്നതായിരുന്നു. കുട്ടിയുടെ മരണത്തെ കുറിച്ച് പുറത്തു വരുന്ന വിവരങ്ങളൊന്നും സത്യമായിരിക്കരുതേയെന്ന പ്രാര്‍ത്ഥനയാണ് അവളുടെ വിദ്യാലയത്തിലെ അധ്യാപകര്‍ക്കുള്ളത്.
സ്റ്റൂഡന്‍സ് പോലീസ് കേഡറ്റും, ഇംഗ്ലീഷ് ക്ലബ്ബിലെ അംഗവുമായിരുന്നു.. എല്ലാ മേഖലയിലും കഴിവ് തെളിയിച്ചിട്ടും അവള്‍ എങ്ങനെ ദുരന്തത്തിലേയ്ക്ക് നടന്നു പോയി എന്നാണ് അവളുടെ വിദ്യാലയം ചോദിക്കുന്നത്.

തലസ്ഥാന നഗരയില്‍ ഭരണസിരാകന്ദ്രത്തിന് തൊട്ടരികിലുള്ള പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹമരണത്തിന്റെ ചുരുളുകള്‍ ക്രൈംബ്രാഞ്ച് നിവര്‍ത്തിയപ്പോള്‍ കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. പതിനാലുകാരിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ അസ്വഭാവികത ശ്രദ്ധയില്‍പെട്ട ഫോറന്‍സിക് സര്‍ജനാണ് കേസ് അന്വേഷിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. കേരളത്തിലെ പോലീസ് സേനയിലെ ഉദ്യോഗസ്ഥന്റെ മകളാണ ആ പതിനാലുകാരി. എന്നിട്ടും കുട്ടിയുടെ മരണത്തില്‍ ലഹരിയുടെ കടന്നു കയറ്റം കണ്ടെത്തിയിരിക്കുന്നത് കുട്ടികളുള്ള രക്ഷിതാക്കളെ ചിന്തിപ്പിക്കേണ്ടതാണ്. സ്‌കൂളില്‍ പഠനത്തിലും പഠന ഇതര പ്രവര്‍ത്തനങ്ങളിലും ബഹുമിടുക്കിയായിരുന്ന ആ എട്ടാംക്ലാസുകാരി പലതവണ പലരാല്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വിവരവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിരിക്കുകയാണ്. കേസ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ജീവനക്കാരുടെ മനസിനെ പോലും മതിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

പതിനാലു വയസുള്ള പെണ്‍കുട്ടി , അതും സുരക്ഷിതമായ ഗൃഹാന്തരീക്ഷത്തില്‍ നിന്നും സ്‌കൂളിലെത്തുന്ന അവള്‍ ലഹരി മാഫിയയുടെ ഇരയായി മരണത്തിന് കീഴടങ്ങിയതിലെ ദുരൂഹത മാറ്റുക മാത്രമല്ല. ലഹരിയുടെ ആ വല കണ്ടെത്തി പൊട്ടിച്ചു കളയാനും കഴിഞ്ഞില്ലെങ്കില്‍ ഇനിയും എത്രയോ ബാല്യങ്ങള്‍ തല്ലി കൊഴിക്കപ്പെടുമെന്നും ഭയക്കുന്നുണ്ട്. കൂട്ടുകാരോടൊപ്പം പുറത്തു പോകാനായി മുറിയില്‍ വസ്ത്രം മാറാനായി കയറിയ പെണ്‍കുട്ടി വളരെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതു കൊണ്ട് അന്വേഷിച്ചെത്തിയപ്പോഴാണ് മുറിക്കുള്ളില്‍ ബോധരഹിതയായി കിടക്കുന്ന വിവരം അറിയുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തലച്ചോറിലുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെ്ത്തിയിരുന്നു. അതുമാത്രമാല്ല പെണ്‍കുട്ടി പലതവണലൈംഗീക, പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയായതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. പീഡനത്തെ തുടര്‍ന്നുള്ള ആഴത്തിലുള്ള മുറിവുകള്‍ കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു.

മ്യൂസിയം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. എന്നാല്‍ അമിതമായ ലഹരി ഉപയോഗം കാരണം തലച്ചോറില്‍ രക്തസ്രാവമുണ്ടാകാമെന്ന കണ്ടെത്തലില്‍ നിന്നാണ് കേസ് ക്രൈം്ബ്രാഞ്ചിന് കൈമാറിയത്. സ്ലീപ്പര്‍ സെല്ലുകളായി ഒളിഞ്ഞിരിക്കുന്ന ഡ്രഗ് ഡീലര്‍മാര്‍ എന്ന ഇരപിടുത്തക്കാര്‍ ഗ്രാമ - നഗര വ്യത്യാസമില്ലാതെ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ കണ്ണിചേര്‍ക്കുകയാണ്.

ലഹരിയുടെ രാസരുചികളില്‍ മുങ്ങി മയക്കത്തിലാണ്ടുപോകുന്ന യുവതലമുറ ഒരിക്കലും രക്ഷിതാക്കളുടെയോ കുടുംബത്തിന്റെയോ മാത്രം ഉത്തരവാദിത്വമോ നഷ്ടമോ അല്ല. സമൂഹത്തിനും കൂടി കൃത്യമായ പങ്കാളിത്തമുണ്ട്. ഏത് കുട്ടിയും ഏത് നിമിഷവും ലഹരിയുടെ കെണിയിലകപ്പെട്ടേക്കാവുന്ന അരക്ഷിത അന്തരീക്ഷത്തില്‍ നിന്ന് അവരെ കൈപിടിച്ച് കയറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. സര്‍ക്കാറിനൊപ്പം സര്‍ക്കാറിതര സംഘടനകള്‍, വ്യക്തികള്‍ എന്നിവരെല്ലാം അടിയന്തരമായി അത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമാവേണ്ടതുണ്ട്. സ്‌കൂളുകളിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ലഹരി വിരുദ്ധ ദിനത്തിലെ റാലിക്കും പ്ലക്കാര്‍ഡുകളിലെ മുദ്രാവാക്യങ്ങള്‍ക്കും അപ്പുറം ഇനിയും ജീവന്‍ കൊടുക്കേണ്ടതുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ കേരളത്തില്‍ നിന്ന് പിടികൂടിയത് ഇരുപത്തഞ്ച് ക്കിലോ എംഡിഎംഎ എന്നത് ഞെട്ടിക്കുന്ന കണക്കാണ് .ലഹരി  മരുന്നുമായി പിടിയിലാകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വര്‍ദ്ധനവെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.300 മുതല്‍ 650 വരെ കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകള്‍ വിവധ ഏജന്‍സികള്‍ ചേര്‍ന്ന് പിടികൂടിയിട്ടുമുണ്ട്.സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ലഹരി മരുന്നു മാഫിയയുടെ കെണിയില്‍ വീഴുന്നതില്‍ ഭൂരിപക്ഷം എന്നും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്കുകള്‍ നിരത്തി എക്സൈസ് വ്യക്തമാക്കുന്നുണ്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (15 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (24 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (30 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (32 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (33 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (38 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (56 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (1 hour ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (2 hours ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (2 hours ago)

Malayali Vartha Recommends