Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രാദേശികതലത്തില്‍ സാമ്പത്തിക വികസനത്തിന്റെ ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങള്‍ക്ക്: മന്ത്രി എം.ബി രാജേഷ് ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

28 APRIL 2023 11:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...

'മന്ത്രിയായിട്ടും എനിക്ക് രക്ഷയില്ല..' ശരീരത്തിന്‍റെ ചിത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.. ഓൺലൈൻ ചാനലുകളു‌ടെ പ്രവൃത്തി..പൂട്ടിടാൻ സർക്കാർ..

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

തദ്ദേശസ്ഥാപനങ്ങള്‍ പ്രാദേശികതലത്തില്‍ സാമ്പത്തിക വികസനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവരും നേതൃത്വപരമായ പങ്കുവഹിക്കേണ്ടവരുമാണെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. തദ്ദേശസ്ഥാപനങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളാണ്.

തദ്ദേശസ്ഥാപനങ്ങള്‍ക്ക് റേറ്റിങ് വരികയാണെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഫണ്ട് അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുള്ള നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം ദേശീയതലത്തില്‍ താരതമ്യപ്പെടുത്തിയാല്‍ വളരെ ശുഷ്‌കമാണ്.
ബില്‍ഡിങ് പെര്‍മിറ്റ് ഫീസ് കൂട്ടിയത് ഇന്ത്യയില്‍ ആകെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഫീസ് നിരക്ക് സംബന്ധിച്ച് വിശദമായ പരിശോധനയും ചര്‍ച്ചയും നടത്തിയതിന് ശേഷമാണ്.

10 വര്‍ഷത്തിനുശേഷമാണ് പെര്‍മിറ്റ് ഫീസ് കൂട്ടുന്നത്. ദേശീയ ശരാശരിയുടെ രണ്ട് ശതമാനം മാത്രമാണ് കേരളത്തില്‍ പെര്‍മിറ്റ് ഫീസെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്‌കരണം, പ്രാദേശിക സാമ്പത്തിക വികസനം തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍വഹിക്കാനുണ്ട്. അത് നിര്‍വഹിക്കുന്നതിനായുള്ള ഏകോപന കേന്ദ്രമായി ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് പ്രവര്‍ത്തിക്കാം.

ഇന്‍ഫര്‍മേഷന്‍ സെന്റര്‍, എംപ്ലോയിബിലിറ്റി സെന്റര്‍ ഇവയെല്ലാം ബ്ലോക്ക് കേന്ദ്രീകരിച്ച് ആരംഭിക്കാന്‍ പോവുകയാണ്. ഇവയെല്ലാം ഏകോപിക്കുന്ന കേന്ദ്രമായിരിക്കും ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍. ജില്ലാ -ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളുടെ കൂടുതല്‍ സംയോജിത പദ്ധതികള്‍ വരണം. ഗ്രാമപഞ്ചായത്തുകളെ സംയോജിപ്പിച്ചുള്ള പദ്ധതികളുടെ ഏകോപന കേന്ദ്രമായി ബ്ലോക്ക് പഞ്ചായത്തിന് മാറാന്‍ കഴിയണം.

വിവിധ പരിശീലനങ്ങള്‍ക്കുള്ള സൗകര്യം ബ്ലോക്ക് റിസോഴ്‌സ് സെന്ററില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി, സുതാര്യമായി വേഗത്തില്‍ ആളുകള്‍ക്ക് ലഭ്യമാക്കാനുള്ള ഒട്ടേറെ പരിഷ്‌കരണ നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്.

അതിലൊന്നാണ് ഉപജില്ലാ, ജില്ലാ, സംസ്ഥാനതലത്തില്‍ ആരംഭിച്ച സ്ഥിരം അദാലത്തുകള്‍. അദാലത്തില്‍ വരുന്ന എല്ലാ പരാതികളും അടുത്ത യോഗത്തില്‍ തീരുമാനമെടുക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരെ നിയമിച്ചു കൊണ്ടാണ് അദാലത്ത് സംവിധാനം നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (7 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (22 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (29 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (40 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (50 minutes ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (58 minutes ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (1 hour ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (1 hour ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (2 hours ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (2 hours ago)

Malayali Vartha Recommends