Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സീരിയലുകള്‍ നന്നായി സെന്‍സര്‍ ചെയ്യണം; കോടതി റിപ്പോര്‍ട്ടിംഗില്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം: ജസ്റ്റിസ് ബി. കെമാല്‍ പാഷ

12 DECEMBER 2015 01:35 PM IST
മലയാളി വാര്‍ത്ത.

സീരിയലുകള്‍ നന്നായി സെന്‍സര്‍ ചെയ്യണമെന്ന് കോടതി റിപ്പോര്‍ട്ടിംഗിനെക്കുറിച്ച് എറണാകുളം പ്രസ്സ്‌ക്ലബില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്ന ജസ്റ്റിസ് ബി. കെമാല്‍ പാഷ അഭിപ്രായപ്പെട്ടു. ചാനലുകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കെമാല്‍ വ്യക്തമാക്കി. സീരിയലുകളിലെ ആശയങ്ങള്‍ വളരെ അപകടകരമാണ്. ഭാര്യ ഭര്‍ത്താവിനെ ചതിക്കുന്നു, ഭര്‍ത്താവ് ഭാര്യയെ ചതിക്കുന്നു, ഒളിച്ചോട്ടം, അബോര്‍ഷന്‍ എന്നിവയൊക്കെയാണ് ഇപ്പോള്‍ സീരിയലുകളിലെ പ്രധാന വിഷയങ്ങള്‍. പഴയ പൈങ്കിളി സാഹിത്യത്തിനെ കടത്തിവെട്ടുന്നവയാണ് നിലവിലുള്ള സീരിയലുകള്‍ എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഒരു വലിയ കലാകാരന്‍ തന്നോട് പരാതി പറഞ്ഞതു കൊണ്ടാണ് താന്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നതെന്നും ജസ്റ്റിസ് വ്യക്തമാക്കി. നാട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ജഡ്ജിമാര്‍ അറിഞ്ഞിരിക്കണം. നാട്ടില്‍ നടക്കുന്നതെല്ലാം വിളിച്ച് പറയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും ജഡ്ജിമാരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ സീരിയലുകള്‍ ഒരുപാട് ക്രൂരതകളാണ് കാണിക്കുന്നത്. ഭീകരസംഘടനകളെക്കുറിച്ചും ഏതോ ഭീകരനെ രക്ഷപ്പെടുത്താന്‍ കഴുത്തില്‍ കത്തിവെച്ചുകൊണ്ടിരിക്കുന്നതുമാണ് കുട്ടികളേയും സ്ത്രീകളേയും കാണിക്കുന്നത്. മാസങ്ങളോളമാണ് ഇത് കാണിക്കുന്നത്. നിര്‍ബന്ധമായും ചാനലുകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. അദ്ദേഹം സൂചിപ്പിച്ചു. ആരേയും വിമര്‍ശിക്കാനല്ല, മാധ്യമങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ച് ഓര്‍മിപ്പിക്കാനാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. 

കോടതി റിപ്പോര്‍ട്ടിംഗില്‍ മാധ്യമങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. കോടതി രേഖയില്‍ വരുന്ന കാര്യങ്ങള്‍ മാത്രമെ റിപ്പോര്‍ട്ട് ചെയ്യാവു. ഓപ്പണ്‍ കോര്‍ട്ടിലെ കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ തെറ്റില്ല. കോടതിയില്‍ എന്ത് നടക്കുന്നുവെന്ന് ജനങ്ങള്‍ അറിയണം. എന്നാല്‍ ആരേയും അവഹേളിക്കാതിരിക്കാനും ആക്ഷേപിക്കാതിരിക്കാനും മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. ലൈവ് റിപ്പോര്‍ട്ടിംഗില്‍ ചാനലുകള്‍ വളരെ ശ്രദ്ധിക്കണം. മുംബൈ താജ് അക്രമണവേളയില്‍ ലൈവ് റിപ്പോര്‍ട്ടിംഗിന്റെ ദൂഷ്യഫലം നാം മനസിലാക്കിയതാണെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (4 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (4 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (4 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (4 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (4 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (4 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (5 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (5 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (6 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (6 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (7 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (7 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (8 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (9 hours ago)

Malayali Vartha Recommends