Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൃശൂര്‍ പൂരം: ഘടക ക്ഷേത്രങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്തി റവന്യൂ മന്ത്രി കെ രാജന്‍... പൂരം മതനിരപേക്ഷതയുടെ ഉത്സവമായി മാറും

28 APRIL 2023 11:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...

'മന്ത്രിയായിട്ടും എനിക്ക് രക്ഷയില്ല..' ശരീരത്തിന്‍റെ ചിത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.. ഓൺലൈൻ ചാനലുകളു‌ടെ പ്രവൃത്തി..പൂട്ടിടാൻ സർക്കാർ..

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

തൃശൂര്‍ പൂരം ചരിത്രത്തിലെ ഏറ്റവും വലിയ പ്രൗഢിയോടെ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും അന്തിമ ഘട്ടത്തിലാണെന്നും ജനങ്ങളെല്ലാം വലിയ ആവേശത്തിലാണെന്നും റവന്യൂമന്ത്രി കെ രാജന്‍. പൂരത്തിന് മുന്നോടിയായി എട്ട് ഘടക ക്ഷേത്രങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിക്കൊപ്പം എംഎല്‍എമാരായ പി ബാലചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ, സിറ്റി പോലിസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം കെ സുദര്‍ശന്‍ എന്നിവരും ക്ഷേത്രസന്ദര്‍ശനത്തില്‍ പങ്കെടുത്തു.

മതനിരപേക്ഷതയുടെ വലിയ ഉത്സവമായി തൃശൂര്‍ പൂരം മാറുകയാണെന്നും ഇത്തവണ വലിയ ജനസഞ്ചയത്തെയാണ് പൂരത്തിന് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആഗോള ടൂറിസം ഭൂപടത്തില്‍ തൃശൂര്‍ പൂരത്തിന് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. സര്‍ക്കാരും ജില്ലാ ഭരണകൂടവും ദേവസ്വങ്ങളുമായി സഹകരിച്ച് പൂരം വന്‍ വിജയമാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ആളുകള്‍ കൂടുതലായി വരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് വലിയ ജാഗ്രതയോടെയുള്ള ഒരുക്കങ്ങളാണ് ഇത്തവണ നടത്തിയിരിക്കുന്നത്. ശക്തമായ ചൂട് പരിഗണിച്ച് കൂടുതല്‍ ഇടങ്ങളില്‍ ജല വിതരണ കേന്ദ്രങ്ങളും മെഡിക്കല്‍ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.

വെടിക്കെട്ട് ഉള്‍പ്പെടെയുള്ള പൂരക്കാഴ്ചകളില്‍ നിന്ന് ജനങ്ങളെ അകറ്റിനിര്‍ത്തുന്നതിന് പകരം പരമാവധി ആളുകള്‍ക്ക് സുരക്ഷിതമായി അവ ആസ്വദിക്കുന്നതിനുള്ള നീക്കങ്ങളാണ് സര്‍ക്കാരും ഭരണകൂടവും ദേവസ്വങ്ങളും ചേര്‍ന്ന് നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഇത്തവണത്തെ പൂരം സ്ത്രീസൗഹൃദത്തോടൊപ്പം ഭിന്നശേഷി സൗഹൃദമായി കൂടിയാണ് നടത്തുന്നത്. ഭിന്നശേഷിക്കാര്‍ക്ക് കൂടി കുടമാറ്റം ആസ്വദിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

രാവിലെ ആറര മണിയോടെ കണിമംഗലം ക്ഷേത്രത്തില്‍ നിന്നായിരുന്നു സന്ദര്‍ശനം ആരംഭിച്ചത്. തുടര്‍ന്ന് പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ചെമ്പൂക്കാവ് കാര്‍ത്യായനി ഭഗവതി ക്ഷേത്രം, കിഴക്കുംപാട്ടുകര പനമുക്കമ്പിള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ഭഗവതി ക്ഷേത്രം, മുതുവറ ചൂരക്കോട്ട്കാവ് ക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രം എന്നിവിടങ്ങളിലും മന്ത്രിയും സംഘവും സന്ദശനം നടത്തി ഭാരവാഹികളുമായി ഒരുക്കങ്ങള്‍ വിലയിരുത്തി. എല്ലായിടത്തും ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തില്‍ മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (6 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (21 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (28 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (39 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (49 minutes ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (57 minutes ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (1 hour ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (1 hour ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (1 hour ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (2 hours ago)

Malayali Vartha Recommends