Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'മന്ത്രിയായിട്ടും എനിക്ക് രക്ഷയില്ല..' ശരീരത്തിന്‍റെ ചിത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.. ഓൺലൈൻ ചാനലുകളു‌ടെ പ്രവൃത്തി..പൂട്ടിടാൻ സർക്കാർ..


'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..


ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കണ്ണൂരിൽ ജനനി ഇൻഫെർട്ടലിറ്റി സെന്റർ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കും: മന്ത്രി വീണാ ജോർജ്

28 APRIL 2023 11:18 PM IST
മലയാളി വാര്‍ത്ത

കണ്ണൂരിൽ ജനനി ഇൻഫെർട്ടിലിറ്റി സെന്ററിന്റെ നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ചാലക്കുന്നിലാണ് ഇൻഫെർട്ടിലിറ്റി സെന്റർ നിർമ്മിക്കുന്നത്. ജില്ലാ ഹോമിയോപ്പതി ആശുപത്രിയുടെ 'ജനനി' പദ്ധതിയിലൂടെ അനുഗ്രഹീതരായ മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വന്ധ്യതാ നിവാരണ ചികിത്സാരംഗത്ത് ഹോമിയോപ്പതിയുടെ സാധ്യതകൾ ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി ഹോമിയോപ്പതി വകുപ്പ് കണ്ണൂർ ജില്ലയിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ജനനി. അനന്തമായ സാധ്യതകളാണ് ആയുഷ് മേഖലയിൽ ഇന്നുള്ളത്. ജനനി പദ്ധതി ആയുഷ് മേഖലയിൽ കൂടുതൽ ഊർജമാണ് നൽകുന്നത്.

ആരോഗ്യ സംരക്ഷണത്തിലും ചികിത്സയിലും പ്രതിരോധത്തിലും സുപ്രധാനമായ വളർച്ച ഇന്ന് ആയുഷ് മേഖലയിൽ ഉണ്ടായിട്ടുണ്ട്. ഈ മേഖലയിൽ ഗവേഷണങ്ങൾക്ക് കൂടുതൽ സാധ്യതകൾ സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ഇന്ന് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജനനി പദ്ധതിയിലൂടെ സംസ്ഥാനത്ത് 2688 കുടുംബങ്ങളുടെ കുഞ്ഞെന്ന സ്വപ്നം പൂവണിയാൻ സാധിച്ചു. ഇതിൽ കണ്ണൂരിൽ മാത്രം 690 കുഞ്ഞുങ്ങൾ ജനനി വഴി ജനിച്ചു. 2012-13 വർഷത്തിൽ കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയിൽ 'അമ്മയും കുഞ്ഞും ' എന്ന പേരിൽ ആരംഭിച്ച പദ്ധതി 2017 ൽ 'ജനനി' എന്ന് പുനർനാമകരണം ചെയ്തു.

വർഷങ്ങളായുള്ള കാത്തിരിപ്പും വന്ധ്യതാ ചികിത്സയുടെ വലിയ സാമ്പത്തിക ചിലവും താങ്ങാത്ത സാധാരണക്കാരായ ആളുകൾക്ക് പ്രത്യാശയും പ്രതീക്ഷയും നൽകി സാന്ത്വന സ്പർശമായി തലയുയർത്തി നിൽക്കാൻ ഈ പദ്ധതിക്ക് ജില്ലയിൽ കഴിഞ്ഞു. വന്ധ്യത കൂടാതെ കൗമാരക്കാരുടെ ആർത്തവ പ്രശ്‌നങ്ങളും മുതിർന്ന സ്ത്രീകളുടെ ഫൈബ്രോയിഡ് തുടങ്ങിയ രോഗങ്ങളും ഈ ഒ പിയിൽ കൈകാര്യം ചെയ്തു വരുന്നു.

ഐ പി യിൽ അഡ്മിറ്റ് ചെയ്തുള്ള ചികിത്സയും നൽകി വരുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം എൻ വിജയാംബിക റിപ്പോർട്ട് അവതരിപ്പിച്ചു. ജനനി മാതൃസംഗമത്തോടനുബന്ധിച്ച് ഇതോടനുബന്ധിച്ച് ജില്ലാ ഹോമിയോപ്പതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴസൻമാരായ അഡ്വ. രത്‌നകുമാരി വി കെ സുരേഷ് ബാബു, വാർഡ് കൗൺസിലർ കെ പി അൻവർ, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി അബ്ദുസ്സലാം, ജനനി സ്റ്റേറ്റ് മോഡൽ ഓഫീസർ ഡോ. ബിജു കുമാർ ദാമോദരൻ, നാഷണൽ ആയുഷ് മിഷൻ കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ സി അജിത് കുമാർ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുല്ലത്തീഫ്, ഡോ. ബി ജെ സോണി, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (10 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (20 minutes ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (28 minutes ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (32 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (54 minutes ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (1 hour ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (1 hour ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (1 hour ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (1 hour ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (2 hours ago)

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!  (2 hours ago)

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു  (2 hours ago)

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ  (2 hours ago)

Malayali Vartha Recommends