Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'മന്ത്രിയായിട്ടും എനിക്ക് രക്ഷയില്ല..' ശരീരത്തിന്‍റെ ചിത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.. ഓൺലൈൻ ചാനലുകളു‌ടെ പ്രവൃത്തി..പൂട്ടിടാൻ സർക്കാർ..


'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..


ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കണ്ണൂർ റീജ്യണൽ പബ്ലിക് ഹെൽത്ത് ലാബ് ഇനി ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

28 APRIL 2023 11:19 PM IST
മലയാളി വാര്‍ത്ത

കണ്ണൂർ റീജ്യണൽ പബ്ലിക് ഹെൽത്ത് ലാബ്, ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബായി ഉയർത്തുന്നതിന്റെയും നവീകരിച്ച ആർ പി എച്ച് ലാബിന്റെയും ഉദ്ഘാടനം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവ്വഹിച്ചു. ഇതോടെ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സാമ്പിളുകളുടെ പരിശോധന കൂടുതൽ വേഗത്തിലാക്കാൻ സാധിക്കും.

പി എം അഭിം പദ്ധതിയിൽ ഉൾപ്പെടുത്തി 1.25 കോടി രൂപ ചെലവിലാണ് ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബായി ഉയർത്തുന്നത്. ഇതോടെ കൃത്യതയോടെയും വേഗത്തിലും പരിശോധന നടത്താനാകും. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 50 ലക്ഷം രൂപ ഉപയോഗിച്ച് ആർ പി എച്ച് ലാബ് ആധുനിക സൗകര്യങ്ങളോടെയാണ് നവീകരിച്ചത്. സൈറ്റോളജി ലബോറട്ടറി പ്രവർത്തന സജ്ജമായാൽ വിവിധ തരത്തിലുളള കാൻസർ നിർണ്ണയത്തിന് സഹായകമാകും.

കണ്ണൂരിൽ 2011 ഫെബ്രുവരിയിൽ ആരംഭിച്ച റീജിയണൽ ലാബിൽ ദിനംപ്രതി 900ത്തോളം പരിശോധനകൾ നടത്തുന്നുണ്ട്. ബി പി എൽ കാർഡുള്ള രോഗികൾക്ക് പരിശോധന സൗജന്യമാണ്. മറ്റുള്ളവരിൽ നിന്നും സർക്കാർ നിരക്കാണ് ഈടാക്കുന്നത്. ജീവിതശൈലീ-സാംക്രമിക രോഗങ്ങൾ കണ്ടെത്താനുള്ള പരിശോധന, എച്ച്‌ഐവി പരിശോധനയ്ക്കുള്ള എലീസ ടെസ്റ്റ്, കൊവിഡ് ആർ ടി പി സി ആർ, കൾച്ചർ ആന്റ് സെൻസിറ്റിവിറ്റി, ന്യൂബോൺ സ്‌ക്രീനിങ്ങ്, എ എം ആർ സർവയലൻസ് എന്നിവയും ഇവിടെ നടത്തുന്നുണ്ട്.

പി സി ആർ ലാബിൽ കോവിഡ് പരിശോധന കൂടാതെ എലിപ്പനി നിർണയത്തിനുളള പരിശോധനയും സാധ്യമാണ്. രോഗികൾക്ക് വിശ്രമസ്ഥലവും ഒരുക്കിയിട്ടുണ്ട്. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, ഡി എം ഒ ഡോ. കെ നാരായണ നായ്ക്, എൻ എച്ച് എം ജില്ലാ പ്രോഗ്രം മാനേജർ ഡോ. പി കെ അനിൽകുമാർ, ഡെപ്യൂട്ടി ഡി എം ഒ ഡോ. എം പി ജീജ, ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. കെ സി സച്ചിൻ, കൺസൽട്ടന്റ് ഡോ. പി ലീന, ജൂനിയർ കൺസൽട്ടന്റ് ഡോ. ഐ കെ ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (10 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (20 minutes ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (28 minutes ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (32 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (54 minutes ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (1 hour ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (1 hour ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (1 hour ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (1 hour ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (2 hours ago)

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!  (2 hours ago)

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു  (2 hours ago)

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ  (2 hours ago)

Malayali Vartha Recommends