Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാർഷിക മേഖലയിലെ മൂല്യവർദ്ധന പ്രവർത്തനങ്ങളിൽ ത്രിതല പഞ്ചായത്തുകൾക്ക് മുഖ്യ പങ്ക് : മന്ത്രി പി പ്രസാദ്

28 APRIL 2023 11:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...

'മന്ത്രിയായിട്ടും എനിക്ക് രക്ഷയില്ല..' ശരീരത്തിന്‍റെ ചിത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.. ഓൺലൈൻ ചാനലുകളു‌ടെ പ്രവൃത്തി..പൂട്ടിടാൻ സർക്കാർ..

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

കാർഷിക മൂല്യവർധിത മേഖലയിൽ കൃത്യമായ ദിശബോധത്തോടെയാണ് കൃഷിവകുപ്പ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പു വരുത്തുന്നതിനു മൂല്യവർധിത മേഖലയിലൂടെ സാധിക്കുമെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷിദർശൻ പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വകുപ്പിൻറെ വിവിധ പദ്ധതികൾ വഴി പ്രാദേശിക സാമ്പത്തിക വികസനമാണ് ലക്ഷ്യമിടുന്നത്. ഇത്തരം മൂല്യവർധിത പ്രവർത്തനങ്ങളിൽ ത്രിതല പഞ്ചായത്തുകൾ മുഖ്യമായ പങ്ക് വഹിക്കണം. കുട്ടനാട്, ഓണാട്ടുകര, കരപ്പുറം എന്നിങ്ങനെ വ്യത്യസ്ത ഭൂപ്രകൃതിയുള്ള ജില്ലയിലെ കാർഷിക പ്രവർത്തനങ്ങൾക്ക് വ്യത്യസ്തമായ കൃഷിരീതികളും അനിവാര്യമാണ്.

അതിനാൽ സംസ്ഥാനമൊട്ടുക്കുമുള്ള കാർഷിക വിളകളെ അടിസ്ഥാനമാക്കിയുള്ള പദ്ധതി ആസൂത്രണത്തിൽ നിന്നും മാറി കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതി ആസൂത്രണത്തിനാണ് കൃഷിവകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. ഇത്തരത്തിൽ ആസൂത്രണം നടപ്പിലാക്കുന്നതിലൂടെ മൂല്യ വർദ്ധിത സംരംഭകത്വ സാദ്ധ്യതകൾ കണ്ടെത്തുന്നതിനും, അതിലൂടെ കർഷകന് വരുമാനം വർദ്ധിപ്പിക്കുവാനും കഴിയുമെന്ന്‌ മന്ത്രി പറഞ്ഞു.

കൃഷിക്കൂട്ടങ്ങളെ കൂടുതൽ ശാക്തീകരിച്ചുകൊണ്ട് ഉത്പാദനം മുതൽ വിപണനം വരെയുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കാർഷിക മൂല്യ വർദ്ധനവിലും വിപണനത്തിലും കൂടുതൽ സഹായങ്ങൾ ചെയ്യുവാൻ കഴിയും. പ്രാദേശിക അടിസ്ഥാനത്തിൽ കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും വേണ്ട യന്ത്രങ്ങൾ, ചെറുകിട സംസ്കരണ കേന്ദ്രങ്ങൾ എന്നിവ സജ്ജമാക്കുന്നതിന് ഈ സ്ഥാപനങ്ങൾക്ക് സഹായിക്കാനാകും. കൃഷിയിടാധിഷ്ഠിത ആസൂത്രണത്തിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കൂടി ഉൾപ്പെടുത്തി സംയോജിത പദ്ധതികൾ തയ്യാറാക്കുവാനാണ് കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായി 11 വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള മൂല്യ വർധിത കൃഷി മിഷൻ യാഥാർഥ്യമായി. മൂല്യ വർദ്ധിത സംരംഭകത്വ സാധ്യതകൾക്ക് വഴിതെളിക്കുന്നതിനായി 2109 കോടി രൂപയുടെ പദ്ധതി ലോകബാങ്ക് സഹായത്തോടെയാണ് കാർഷിക മൂല്യ വർദ്ധന മേഖലയിൽ ആരംഭിക്കുന്നത്. കർഷകർ ഇത് പ്രയോജനപ്പെടുത്തണം.

ഇപ്പോൾ തന്നെ കൃഷി വകുപ്പിന്റെ 131 ഉൽപ്പന്നങ്ങൾ ആമസോൺ അടക്കമുള്ള മുൻനിര ഓൺലൈൻ വിപണന പ്ലാറ്റ്ഫോമിൽ 'കേരളാഗ്രോ' ബ്രാൻഡിൽ ലഭ്യമായിട്ടുണ്ട്. കാർഷിക ബിസിനസ് പദ്ധതികൾ, അഗ്രോ പാർക്കുകൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി സിയാൽ മാതൃകയിൽ കർഷകരുടെ കൂടെ പങ്കാളിത്തമുള്ള കേരള അഗ്രി ബിസിനസ് കമ്പനിയും ഉടനെ നിലവിൽ വരുന്നതാണെന്നും മന്ത്രി അറിയിച്ചു.

വിവിധ തദ്ദേശ സ്വയംഭരണ മേധാവികൾ ഉന്നയിച്ച കാര്യങ്ങൾക്ക് മന്ത്രി മറുപടി നൽകി. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി സംഗീത അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്. പി.എ.ഒ. സിബി റ്റി നീണ്ടിശ്ശേരി, കൃഷി അഡിഷണൽ ഡയറക്ടർമാർ, കൃഷി- കാർഷിക അനുബന്ധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കൃഷി അഡിഷണൽ സെക്രട്ടറി സാബിർ ഹുസൈൻ പദ്ധതി വിശദീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (3 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (18 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (25 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (36 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (46 minutes ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (54 minutes ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (58 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (1 hour ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (1 hour ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (1 hour ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (2 hours ago)

Malayali Vartha Recommends