Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരോഗ്യകരമായ ജനാധിപത്യം ഉൾക്കൊള്ളുന്ന കേരള നിയമസഭ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: സ്പീക്കർ... നിയമസഭാ മാധ്യമ അവാർഡുകൾ വിതരണം ചെയ്തു

28 APRIL 2023 11:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...

'മന്ത്രിയായിട്ടും എനിക്ക് രക്ഷയില്ല..' ശരീരത്തിന്‍റെ ചിത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.. ഓൺലൈൻ ചാനലുകളു‌ടെ പ്രവൃത്തി..പൂട്ടിടാൻ സർക്കാർ..

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

കാര്യക്ഷമമായ ചർച്ചകളിലൂടെ ജനോപകാരപ്രദമായ നിയമനിർമാണം നടത്തുന്ന കേരള നിയമസഭ രാജ്യത്തിന് തന്നെ അഭിമാനമാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. നിയമസഭാദിനാചരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.

വ്യത്യസ്ത വിഷയങ്ങളിൽ ഗൗരവകരമായ സംവാദങ്ങളുണ്ടാകുകയും വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നതും സാധാരണമാണ്, അതേസമയം സാമാജികർ തമ്മിൽ ആരോഗ്യകരമായ ബന്ധം നിലനിർത്താൻ സാധിക്കുന്നത് കേരള നിയമസഭയുടെ പ്രത്യേകതയാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

പല വിഷയങ്ങളിലും പൊതുജനങ്ങളുടെ അഭിപ്രായം പരിഗണിച്ചുകൊണ്ട് നിയമനിർമാണവും ഭേദഗതികളും നടത്തുന്നത് കേരള നിയമസഭയുടെ പ്രത്യേകതയാണെന്നും സ്പീക്കർ പറഞ്ഞു. മാധ്യമ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ അവാർഡുകൾ സ്പീക്കർ വിതരണം ചെയ്തു. അച്ചടി മാധ്യമ വിഭാഗത്തിൽ ഏർപ്പെടുത്തിയ ആർ ശങ്കരനാരായണൻ തമ്പി അവാർഡിന് ‘മെട്രോ വാർത്ത’യിലെ എം.ബി സന്തോഷ് അർഹനായി.

'മലയാളത്തെ തോൽപ്പിക്കുന്ന മിടുക്കർ' എന്ന ലേഖനത്തിനാണ് അവാർഡ്. ഇ.കെ.നായനാർ നിയമസഭാ മാധ്യമ അവാർഡിന് ‘മാതൃഭൂമി’യിലെ നിലീന അത്തോളി അർഹയായി. ‘തള്ളരുത് ഞങ്ങൾ എസ് എം എ രോഗികളാണ്’ എന്ന പരമ്പരയ്ക്കാണ് അവാർഡ്. ജി. കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡിന് ‘മലയാള മനോരമ’യിലെ സുജിത്ത് നായർ അർഹനായി.

'നടുത്തളം, നിയമസഭാ അവലോകനം' എന്ന ലേഖനത്തിനാണ് അവാർഡ്. ദൃശ്യ മാധ്യമ വിഭാഗത്തിൽ ഏർപ്പെടുത്തിയ ആർ. ശങ്കരനാനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡിന് ‘കൈരളി ന്യൂസി’ലെ ബിജു മുത്തത്തി അർഹനായി. 'നാഞ്ചിനാടിന്റെ ഇതിഹാസം' എന്ന പരിപാടിയാണ് അവാർഡിന് അർഹമായത്. ഇ.കെ.നായനാർ നിയമസഭാ മാധ്യമ അവാർഡ് ‘ഏഷ്യാനെറ്റ് ന്യൂസി’ലെ കെ. അരുൺകുമാറിന് ലഭിച്ചു, 'ആനത്തോഴർ' എന്ന പരിപാടിയ്ക്കാണ് അവാർഡ്. 50,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.

മേശപ്പുറത്ത് വെച്ച കടലാസുകൾ സംബന്ധിച്ച സമിതിയുടെ കൈപ്പുസ്തകം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നൽകി സ്പീക്കർ പ്രകാശനം ചെയ്തു. നിയമസഭാ ദിനാചരണത്തിന്റെ ഭാഗമായി നിയമ വിദ്യാർഥികൾക്കായി നടത്തിയ പ്രശ്നോത്തരിയിൽ വിജയിച്ചവർക്കുള്ള പുരസ്‌കാര വിതരണവും നടന്നു.

കേരള നിയമസഭയുടെ ചരിത്രം വ്യക്തമാക്കുന്ന 'കേരള നിയമസഭ -നാൾവഴികൾ' എന്ന പേരിൽ സഭാ ടി വി തയ്യാറാക്കിയ വീഡിയോ വേദിയിൽ പ്രദർശിപ്പിച്ചു. നിയമസഭാ ചീഫ് വിപ്പ് എൻ. ജയരാജ്, എം.എൽ.എമാരായ ഇ.ചന്ദ്രശേഖരൻ, മാത്യു ടി തോമസ്, പി.സി വിഷ്ണുനാഥ്, നിയമസഭാ സെക്രട്ടറി എ.എൻ ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (18 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (33 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (40 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (51 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (1 hour ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (2 hours ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (2 hours ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (2 hours ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (2 hours ago)

Malayali Vartha Recommends