പതിമൂന്ന് മണിക്കൂറോളം തെരഞ്ഞിട്ടും അരിക്കൊമ്പനെ കണ്ടെത്താന്‍ കഴിയാതെ.... ദൗത്യസംഘത്തിനു പിടികൊടുക്കാതെ പകല്‍ മുഴുവന്‍ മുങ്ങി നടന്ന അരിക്കൊമ്പനെ ഇന്നലെ വൈകിട്ട് ആറിനു ശങ്കരപാണ്ഡ്യമെട്ടില്‍ കണ്ടെത്തി..., മലമുകളില്‍ നിന്ന് താഴെയിറക്കാന്‍ ശ്രമം

പതിമൂന്ന് മണിക്കൂറോളം റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ നേതൃത്വത്തില്‍ 150 പേരടങ്ങുന്ന സംഘം തെരഞ്ഞിട്ടും കണ്ടെത്താനാകാത്ത അരിക്കൊമ്പനെ ഇന്നലെ വൈകിട്ട് 5.30ന് ശങ്കരപാണ്ഡ്യമേട്ടിലെ കുന്നിന്‍ മുകളില്‍ കണ്ടെത്തിയെങ്കിലും പടക്കംപൊട്ടിച്ച് താഴെയിറക്കിയാല്‍ മാത്രമേ പിടികൂടാനുള്ള ദൗത്യം തുടരാനാവൂ.നിലവില്‍ ആന വാച്ചര്‍മാരുടെ നിരീക്ഷണത്തിലാണ്. ഇന്ന് പുലര്‍ച്ചെ പിടികൂടാനുള്ള ദൗത്യം പുനരാരംഭിച്ചു
ദൗത്യസംഘം തെരച്ചില്‍ നിറുത്തി ഒരു മണിക്കൂറിന് ശേഷമാണ് നാട്ടുകാര്‍ യൂക്കാലിപ്റ്റസ് മരങ്ങള്‍ക്കിടയില്‍ അരിക്കൊമ്പനെ കണ്ടത്. ആനയിറങ്കല്‍ ഭാഗത്ത് നിന്നുവന്ന ആന ദേശീയപാത മറികടന്ന് മലമുകളില്‍ നിലയുറപ്പിക്കുകയായിരുന്നു. ആനയെ താഴെയിറക്കുകയെന്നതാണ് ആദ്യ കടമ്പ. ഇതിനായി പടക്കമടക്കം പൊട്ടിക്കും.
അനുയോജ്യമായ സ്ഥലത്തെത്തിച്ചാല്‍ മാത്രമേ മയക്കുവെടി വച്ച് പിടികൂടാന്‍ നടപടി ആരംഭിക്കുകയുള്ളൂ. വനം വകുപ്പ് ജീവനക്കാര്‍, മയക്കുവെടി വിദഗ്ദ്ധന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്‍മാര്‍, കുങ്കിയാനകളുടെ പാപ്പാന്മാര്‍ എന്നിവരുള്‍പ്പെടെ 150 പേരാണ് ദൗത്യത്തില്‍ പങ്കെടുക്കുക.
ദൗത്യം തുടരുന്ന ഇന്നും ചിന്നക്കനാല്‍ പഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ 1,2,3 വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല്‍ ദൗത്യം പൂര്‍ത്തിയാകും വരെയാണ് നിയന്ത്രണം.ഇപ്പോഴത്തെ സ്ഥാനം പടിഞ്ഞാറ് ശങ്കരപാണ്ഡ്യമേട്ടിലെ മലഞ്ചരുവില്‍ അരികൊമ്പന്‍05 കി.മീ: കിഴക്ക് മാറി 301 കോളനിയില്‍ കുങ്കിയാനകള്‍10 കി.മീ: വടക്കുള്ള ചിന്നക്കനാല്‍ ഫാത്തിമ മാതാ സ്‌കൂളിലെ ബേസ് ്ക്യാമ്പില്‍ ദൗത്യസംഘം. ദൗത്യം വിജയിച്ചില്ലെങ്കില്‍ ഞായറാഴ്ചയും തുടരും.
ചക്കക്കൊമ്പനെ കണ്ട സിമന്റ്പാലത്തുനിന്ന് കാട്ടിലൂടെ നടന്നാല്‍ 8 കിലോമീറ്റര്‍ ദൂരത്തിലാണു ശങ്കരപാണ്ഡ്യമെട്ട്. ഇവിടെ നിന്ന് ഇന്നു രാവിലെ പടക്കമെറിഞ്ഞും ശബ്ദമുണ്ടാക്കിയും തുരത്തി പുറത്തിറക്കിയ ശേഷം മയക്കുവെടി വയ്ക്കാനാണു തീരുമാനം.
"
https://www.facebook.com/Malayalivartha

























