പറമ്പില്‍ മാറ്റിക്കെട്ടുന്നതിനിടെ വയറ്റിലും നെഞ്ചിലും വളര്‍ത്തു കാളയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു

പറമ്പില്‍ മാറ്റിക്കെട്ടുന്നതിനിടെ വയറ്റിലും നെഞ്ചിലും വളര്‍ത്തു കാളയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. ഭാര്യയ്ക്കു ഗുരുതരമായി പരുക്കേറ്റു. വാഴൂര്‍ കന്നുകുഴി ആലുംമൂട്ടില്‍ റെജി ജോര്‍ജ് (56) ആണ് മരിച്ചത്.
ഭാര്യ ഡാര്‍ളി പാലായിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ 11.30നാണു സംഭവം.
വീടിനോടു ചേര്‍ന്നുള്ള പുരയിടത്തില്‍ തീറ്റാന്‍ നിര്‍ത്തിയ കാളയെ മാറ്റിക്കെട്ടുമ്പോഴാണു റെജിക്കു കുത്തേറ്റത്.
നിലവിളി കേട്ട് ഓടിയെത്തിയ ഡാര്‍ളിയെയും കാള കുത്തി. ഡാര്‍ളിയെ രക്ഷിക്കാനായി ശ്രമിക്കുന്നതിന്റെ ഭാഗമായി കാളയെ അടുത്തുള്ള മരത്തില്‍ കെട്ടാനായി ശ്രമിക്കുമ്പോള്‍ പിന്നില്‍ നിന്നെത്തിയ കാള റെജിയെ മരത്തോടൊപ്പം ചേര്‍ത്തു പലതവണ കുത്തി. നെഞ്ചിലും വയറിലും സാരമായി പരുക്കേറ്റ റെജിയെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ടാക്‌സി ഡ്രൈവറായിരുന്ന റെജി കന്നുകാലികളെ വളര്‍ത്തി വില്‍ക്കുന്നുണ്ട്. മകള്‍: ജാസ്മിന്‍ (നഴ്‌സ്, യുകെ). മരുമകന്‍: സിജോ. സംസ്‌കാരം പിന്നീട് നടക്കും.
https://www.facebook.com/Malayalivartha

























