മുന്‍കൂര്‍ അനുമതിയില്ലാതെ പൊലീസ് ഉദ്യോഗസ്ഥര്‍ സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നതില്‍ മുന്നറിയിപ്പുമായി ഡിജിപി

മുന്‍കൂര്‍ അനുമതിയില്ലാതെ പൊലീസ് ഉദ്യോഗസ്ഥര്‍ സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നതില്‍ മുന്നറിയിപ്പുമായി ഡിജിപി
ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കി.
അഭിനയിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് 2015ല്‍ സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. അപേക്ഷിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും അനുമതി ലഭിച്ചാല്‍ മാത്രമേ മുന്നോട്ടുപോകാവൂ എന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, അനുമതിക്കായി അപേക്ഷിച്ചശേഷം അനുമതി ലഭിക്കുന്നതിന് മുമ്പായി കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഭവങ്ങളില്‍ വര്‍ദ്ധനയുണ്ടായ സാഹചര്യത്തിലാണ് നടപടികള്‍ കര്‍ശനമാക്കിയത്. അഭിനയിക്കാന്‍ പ്രത്യേക ഫോമില്‍ ഒരുമാസം മുമ്പേ അപേക്ഷ നല്‍കണമെന്ന് സര്‍ക്കുലറില്‍ സൂചിപ്പിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























