ഫാക്ടറി ലൈസന്‍സില്ലാതെ ഫാക്ടറി നടത്തിയ ഉടമക്കെതിരെ കോടതി കേസെടുത്തു... പ്രതി മെയ് 28 ന് ഹാജരാകണം, ഫാക്ടറി ലൈസന്‍സും രജിസ്റ്ററുകളും ഇല്ലാതെ ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നതായും കണ്ടെത്തിയ തിരുവനന്തപുരം ഫാക്ടറി ഇന്‍സ്‌പെക്ടര്‍ എസ്. ഭദ്രന്‍ കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തത്

രജിസ്‌ട്രേഷന്‍ ലൈസന്‍സില്ലാതെ ഫാക്ടറി പ്രവര്‍ത്തിപ്പിച്ച ഉടമക്കെതിരെ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസെടുത്തു. വലിയതുറ ഫ്രണ്ട്‌സ് എന്‍ജിനീയറിംഗ് വര്‍ക്‌സ് ഉടമയും മനേജരുമായ സുബാഷ് ഗോമസിനെതിരെയാണ് ഫാക്ടറി നിയമ ലംഘനത്തിന് കേസ് എടുത്തത്. പ്രതി മെയ് 28 ന് ഹാജരാകാന്‍ മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകര്‍ ഉത്തരവിട്ടു.
2015 മെയ് 14 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം ഫാക്ടറി ഇന്‍സ്‌പെക്ടര്‍ എസ്. ഭദ്രന്‍ നടത്തിയ പരിശോധനയിലാണ് കുറ്റകൃത്യം കണ്ടെത്തിയത്. രജിസ്‌ട്രേഷനില്ലാതെ പ്രവര്‍ത്തിപ്പിച്ച ഫാക്ടറിയില്‍ ജനറല്‍ എഞ്ചിനീയറിംഗ് വര്‍ക്കുകളായ ഗേറ്റ് , ഗ്രില്ല് , റൂഫ് , ഷട്ടര്‍ മുതലായ ജോലികള്‍ ഏഴ് തൊഴിലാളികള്‍ ചെയ്യുന്നതായി കണ്ടു.
ആറ് കുതിരശക്തി (4.476 കിലോ വാട്ട്) വൈദ്യുതി ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍ പെട്ടു. തൊട്ടടുത്ത കെ എസ് ഇ ബി ഇലക്ട്രിക്കല്‍ ഓവര്‍ ഹെഡ് ലൈനില്‍ നിന്നും ആണ് വൈദ്യുതി കണക്ഷന്‍ എടുത്തിരുന്നത്. ഫാക്ടറി ലൈസന്‍സും രജിസ്റ്ററുകളും ഇല്ലാതെ ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നതായും കണ്ടെത്തി കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിച്ചു.
"
https://www.facebook.com/Malayalivartha

























