വര്‍ക്കലയില്‍ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ തീവണ്ടിയുടെ എന്‍ജിനില്‍ കുടുങ്ങി വയോധികന് ദാരുണാന്ത്യം

വര്‍ക്കലയില്‍ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ തീവണ്ടിയുടെ എന്‍ജിനില്‍ കുടുങ്ങി വയോധികന് ദാരുണാന്ത്യം. വര്‍ക്കല മുട്ടപ്പലം തച്ചോട് കുന്നുവിള വീട്ടില്‍ ഭാനു(65)വാണ് മരിച്ചത്.
ഇന്നലെ രാവിലെ 9.20-ഓടെ പുന്നമൂട് റെയില്‍വേ ഗേറ്റിനും സ്റ്റാര്‍ തിേയറ്റര്‍ ഗേറ്റിനും മധ്യേയായിരുന്നു അപകടം. ഭാനു ട്രാക്ക് മുറിച്ചുകടക്കുമ്പോള്‍ ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസിനു മുന്നില്‍ അകപ്പെടുകയായിരുന്നു. തീവണ്ടി തട്ടി തെറിച്ച ഭാനു, എന്‍ജിന്റെ മുന്‍ഭാഗത്തെ കൂര്‍ത്ത കമ്പിയിലാണ് കുടുങ്ങിയത്.
വയറ്റിലൂടെ കമ്പി തുളച്ചുകയറി തല്‍ക്ഷണം മരിച്ചു. വര്‍ക്കല റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോം തുടങ്ങുന്ന ഭാഗത്താണ് തീവണ്ടി നിര്‍ത്തിയത്. വര്‍ക്കല പോലീസും അഗ്നിരക്ഷാസേനയുമെത്തി ഏറെ പരിശ്രമിച്ചാണ് മൃതദേഹം എന്‍ജിനില്‍ നിന്നു വേര്‍പെടുത്തിയത്. അപകടത്തെ തുടര്‍ന്ന് തീവണ്ടി അരമണിക്കൂറിലധികം വര്‍ക്കലയില്‍ പിടിച്ചിടുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























