സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ഡിവൈഎസ്പി കെ ഹരികൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.. കായംകുളം രാമപുരത്തെ റെയില്‍വെ ലെവല്‍ ക്രോസില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്

സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ഡിവൈഎസ്പി കെ ഹരികൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയില്‍വെ ലെവല്‍ ക്രോസില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഹരികൃഷ്ണന്‍. ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണന്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ആയിരിക്കെയാണ് സോളര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായത്.
ട്രാക്കിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ കാറില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഇദ്ദേഹത്തിനെതിരെ വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്. ഇദ്ദേഹം അടുത്തിടെ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍.
"
https://www.facebook.com/Malayalivartha

























