വടകര മുനിസിപ്പാലിറ്റിയിലെ അറക്കിലാട് യുവാവ് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി...

വടകര മുനിസിപ്പാലിറ്റിയിലെ അറക്കിലാട് യുവാവ് തീ കൊളുത്തി മരിച്ച നിലയില്‍ . പാണ്ട്യാട്ട് മീത്തല്‍ ശ്രീജേഷാണ് (44) മരിച്ചത്. അറക്കിലാട് നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടത്. ശ്രീജേഷിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ ബൈക്ക് കണ്ടെത്തിയത്.
അറക്കിലാട്ടെ ഇടവഴിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ബൈക്ക്. തുടര്‍ന്ന് പ്രദേശത്ത് തെരച്ചലിലാണ് നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കാര്‍പെന്റര്‍ ജോലി ചെയ്യുന്ന ശ്രീജേഷ് ഈ വീട്ടിന്റെ പ്രവൃത്തിയും ചെയ്തുവരികയായിരുന്നു. വിവരമറിഞ്ഞ് വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























