Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ദി കേരള സ്റ്റോറി എന്ന സിനിമ വിവാദങ്ങളുടെ അകമ്പടിയിൽ...സെലക്ടീവ് മതേതരത്വവും സെലക്ടീവ് നവോത്ഥാനവും സെലക്ടീവ് ആവിഷ്കാര സ്വാതന്ത്ര്യവുമൊക്കെ, വർഗീയതയുടെ അത്രതന്നെ അപകടം പിടിച്ച ഏർപ്പാടാണ്.....വോട്ടുബാങ്കിന്റെ തൂക്കവും പൊക്കവും നോക്കിയെടുക്കുന്ന ഇത്തരം ഇരട്ടത്താപ്പുകളുടെ, വിടവുകളിലൂടെയാണ് മറ്റു വർഗീയതകൾ വേരുപിടിക്കുന്നതും കാലുറപ്പിക്കുന്നതും....

30 APRIL 2023 08:36 PM IST
മലയാളി വാര്‍ത്ത

ദി കേരള സ്റ്റോറി എന്ന സിനിമ വിവാദങ്ങളുടെ അകമ്പടിയിൽ വിജയിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട. ആ വിധത്തിലാണ് സിനിമയെ എതിർത്തുള്ള പ്രചരണം നടക്കുന്നത്. മുഖ്യമന്ത്രിയും മുസ്ലിം മത നേതാക്കളും മറ്റു രാഷ്ട്രീയക്കാരുമെല്ലാം സിനിമക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു. കേരളത്തിനെതിരെയുള്ള പ്രൊപ്പഗണ്ടയാണ് എന്നാണ് കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്. ഇതേ സമയം ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതും.സുദീപ്തോ സെൻ സംവിധാനം ചെയ്ത് റിലീസിന് ഒരുങ്ങുന്ന ദ കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയിലർ ഇറങ്ങിയതോടെ രാഷ്ട്രീയവിവാദം പുകയുന്നു. സംസ്ഥാനത്തെ 33,000 പെൺകുട്ടികളെ മതംമാറ്റിയെന്ന സൂചനയുള്ള സിനിമ കേരളത്തെ അപമാനിക്കുന്നതിനാൽ പ്രദർശനാനുമതി നൽകരുതെന്നാണ് സി.പി.എമ്മും കോൺഗ്രസും മുസ്ലിംലീഗുമടക്കം ആവശ്യപ്പെടുന്നത്. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഷാരൂഖാന്റെ "പഠാനും" നാദിർഷയുടെ "ഈശോ"ക്കും ആഷിക് അബുവിന്റെ "വാരിയൻ കുന്നനും" എസ് ഹരീഷിന്റെ "മീശ"ക്കും പെരുമാൾ മുരുകന്റെ "മാതൊരു ഭാഗനും" ഒക്കെ ഉള്ളതാണെങ്കിൽ ആ സ്വാതന്ത്ര്യം "കേരള സ്റ്റോറി"ക്കും വിവേക് അഗ്നിഹോത്രിയുടെ "കാശ്മീർ ഫയൽസി"നും മൊയ്തു താഴത്തിന്റെ "ടിപി 51"നും റഫീഖ് മംഗലശ്ശേരിയുടെ "കിത്താബി" നും പവിത്രൻ തീക്കുനിയുടെ "പർദ്ദ"ക്കും ഒക്കെ അവകാശപ്പെട്ടതും അർഹതപ്പെട്ടതും ആവേണ്ടതല്ലേ??ഉണ്ടെങ്കിൽ അതെല്ലാവർക്കും ഉണ്ടാവണം.

 

ഇല്ലെങ്കിൽ അതാർക്കും ഉണ്ടായിക്കൂടാ എന്നതാകണ്ടേ നിലപാട്??സെലക്ടീവ് മതേതരത്വവും സെലക്ടീവ് നവോത്ഥാനവും സെലക്ടീവ് ആവിഷ്കാര സ്വാതന്ത്ര്യവുമൊക്കെ വർഗീയതയുടെ അത്രതന്നെ അപകടം പിടിച്ച ഏർപ്പാടാണ്.വോട്ടുബാങ്കിന്റെ തൂക്കവും പൊക്കവും നോക്കിയെടുക്കുന്ന ഇത്തരം ഇരട്ടത്താപ്പുകളുടെ വിടവുകളിലൂടെയാണ് മറ്റു വർഗീയതകൾ വേരുപിടിക്കുന്നതും കാലുറപ്പിക്കുന്നതും.നിങ്ങൾ വിതയ്ക്കുന്നത് മതേതരത്വമെന്ന് ലേബലൊട്ടിച്ച മതാത്മകതയാണ്.കരുതലെന്ന് പരസ്യം ചെയ്ത വിഭാഗീയതയാണ്.നിങ്ങൾ എത്രയൊക്കെ ബഹളം ഉണ്ടാക്കിയാലും കാണേണ്ടവർ കാണും. കൂടുതൽ ബഹളം വെച്ചാൽ കൂടുതൽ ആളുകൾ കാണും.കമ്മ്യൂണിസ്റ്റുകാർക്കും, ഇസ്ലാമിസ്റ്റുകൾക്കും മാത്രം അവകാശപ്പെട്ടതാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം. കമ്മ്യൂണിസ്റ്റുകാർ ഹൈന്ദവ, ക്രിസ്ത്യൻ വിശ്വാസങ്ങളെ നിന്ദ്യമായി അവഹേളിച്ചാൽ, രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും അശ്ലീലമായി ചിത്രീകരിച്ചാലും അത് ആവിഷ്ക്കാര സ്വാതന്ത്ര്യം ആണ്, പക്ഷെ കമ്മ്യൂണിസ്റ്റ്‌ - ഇസ്ലാമിക ഭീകരത ആരെങ്കിലും തുറന്നു കാട്ടിയാൽ അത് തുറന്നു കാട്ടിയാൽ അത് ആവിഷ്ക്കാര സ്വന്തന്ത്ര്യം അല്ല, മറിച്ച് വിദ്വേഷ പ്രചാരണമാകും. അതെന്താ അങ്ങനെ..? സംഘിയെ വിമർശിച്ചാൽ മറ്റുള്ള ഹിന്ദുവിന് നോവില്ല...ക്രിസംഘിയെ വിമർശിച്ചാൽ മറ്റുള്ള ക്രിസ്ത്യനികൾക്ക് നോവില്ല...പക്ഷേ തീവ്രവാദികളെ വിമർശിച്ചാൽ എന്തിനാണ് LDF - UDF നേതാക്കൾക്ക് നോവുന്നത് ?

 


ഗുജറാത്തിനെ പറ്റിയുള്ള BBC ഡോക്യുമെൻററി പ്രദർശിപ്പിച്ചപ്പോൾ ഈ വക പ്രശ്നങ്ങളൊന്നും നിങ്ങളിൽ നിന്ന് അവിടെ കണ്ടില്ലല്ലോ അപ്പോൾ നിങ്ങൾ ഓർത്തോ ഗുജറാത്തിനെ നിങ്ങൾ ഇന്നു പറയുന്ന നിലയിലേക്ക് ഇകഴ്ത്തുകയാണെന്ന് അത് റോഡായ റോഡിൽ ബസ്റ്റാൻഡായ ബസ്റ്റാൻഡിൽ മുഴുവൻ നിങ്ങൾ പ്രദർശിപ്പിച്ചില്ലേ അതും ഇന്ത്യയിലെ ഒരു സംസ്ഥാനം തന്നെയായിരുന്നില്ലേ പിന്നെ എന്തുകൊണ്ട് നിങ്ങൾക്ക് അന്ന് അങ്ങനെ തോന്നിയില്ല..കേരളത്തിലെ ചില മാധ്യമങ്ങൾക്ക് എന്താണ് പ്രെശ്നം..? i s ലേക്ക് മലയാളി പെൺകുട്ടികൾ പോയില്ല എന്നാണോ പറയുന്നത് ഇവിടെ നടക്കുന്നത് ഒന്നും കേരളത്തിലെ മാധ്യമങ്ങൾ അറിയത്തില്ല . UP യിൽ അയിരുന്നെങ്കിൽ സമ്മതിച്ചേനേ..അത് പിന്നെ അങ്ങനെ അല്ലെ വരുള്ളൂ...എങ്കിൽ ചോദിക്കട്ടെ..നിമിഷ എന്ന ഐഷാ ഫാത്തിമ ആരാണ്..?സോണിയ സെബാസ്റ്യൻ എന്ന ആയിഷ ആരാണ്..?മെറിൻ ജേക്കബ് എന്ന മറിയം ആരാണ് ? ഇതിനൊന്നും ഉത്തരമില്ലാത്തവർക്ക് ,,ദി കേരളാ സ്റ്റോറിയെ വിമർശിക്കാൻ എന്താണ് അധികാരം..? ക്രൈസ്തവ സമ്പർക്കം ശക്തമാക്കുന്ന സംഘപരിവാർ, ക്രൈസ്തവമേഖലയിൽ നിലനിൽക്കുന്ന മുസ്ലിം വിരുദ്ധത മുതലെടുക്കാൻ സിനിമയെ ഉപയോഗിക്കാമെന്ന കണക്കുകൂട്ടലിലാണ്. സിനിമയ്‌ക്കായി പ്രചാരണം സജീവമാക്കാനാണ് അവരുടെ നീക്കം.സിനിമാപ്രശ്നം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ന്യൂനപക്ഷ പിന്തുണ സ്വരൂപിക്കാനുള്ള അവസരമാക്കാനാണ് യു.ഡി.എഫും എൽ.ഡി.എഫും ശ്രമിക്കുന്നത്.

ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കുന്ന സി.പി.എമ്മിന് തടയിടാൻ, സിനിമയെ ആയുധമാക്കാൻ ലീഗ് ശ്രമിക്കുന്നു. മുഖ്യമന്ത്രിയായിരിക്കെ വി.എസ്. അച്യുതാനന്ദൻ നടത്തിയ ചില പരാമർശങ്ങളാണ് സിനിമയ്‌ക്ക് ആധാരം എന്ന ലീഗ് ജനറൽസെക്രട്ടറി പി.എം.എ. സലാമിന്റെ ആരോപണം ഇത് വ്യക്തമാക്കുന്നു. കേരളത്തെ മുസ്ലിം സംസ്ഥാനമാക്കാൻ എസ്.ഡി.പി.ഐ ശ്രമിക്കുന്നുവെന്ന സൂചനയോടെ വി.എസ് നടത്തിയ പരാമർശമാണ് സലാം ചൂണ്ടിക്കാട്ടുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് നിരോധിച്ച പശ്ചാത്തലത്തിൽ വി.എസ് നടത്തിയ പ്രസ്താവനയെ ദുർവ്യാഖ്യാനിക്കുകയാണ് ലീഗ് നേതൃത്വമെന്നാണ് സി.പി.എമ്മിന്റെ തിരിച്ചടി. കൈവെട്ട് കേസുൾപ്പെടെ നടന്ന സമയമായിരുന്നു അത്. ലീഗിന്റെ ആരോപണം പോപ്പുലർഫ്രണ്ട് പോലുള്ള സംഘടനകളുമായുള്ള ലീഗിന്റെ ബാന്ധവത്തെ കാണിക്കുന്നുവെന്നും സി.പി.എം പ്രചാരണമുണ്ട്. ന്യൂനപക്ഷങ്ങൾ അനർഹമായ ആനുകൂല്യങ്ങൾ പിടിച്ചുവാങ്ങുന്നുവെന്ന് എ.കെ. ആന്റണി പറഞ്ഞില്ലേയെന്നും ചോദ്യമുണ്ട്.കേരളത്തിൽ നിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ഇതിവൃത്തം. ഒരു കോളേജിലെ മൂന്ന് പെൺകുട്ടികളെ സുഹൃത്ത് മതം മാറാൻ പ്രേരിപ്പിക്കുന്നു. ഒടുവിൽ ഭീകര സംഘടനയായ ഐസിസിൽ ചേരുന്നു.മേയ് 5ന് തിയേറ്ററുകളിലെത്തും. അദാ ശർമയാണ് നായിക.കേരളത്തെ മോശമാക്കാൻ സത്യങ്ങൾ വളച്ചൊടിക്കുന്നു, വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നു, മതമൈത്രി തകർക്കുന്നു എന്നെല്ലാമാണ് സിനിമയ്ക്കെതിരായ വിമർശനങ്ങൾ.എന്നാൽ ദി കേരളാ സ്റ്റോറി ഒരു മതത്തിനുമെതിരല്ല...ആ ആശയമാണ് കൂടുതലായും പ്രചരിക്കുന്നത്..ഏതായാലും സിനിമ ഇറങ്ങിയതി ശേഷമേ ബാക്കി കഥ പറയാൻ സാധിക്കു...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (8 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (10 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (10 hours ago)

Malayali Vartha Recommends