Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പ്രചാരണ രംഗത്ത് നിറയാന്‍ സിനിമാ താരങ്ങളും. നടന്‍ സുരേഷ് ഗോപി തിങ്കളാഴ്ച ബിജെപിയുടെ പ്രചാരണത്തിന് എത്തും.... ദാസറഹള്ളി നിയമസഭാ മണ്ഡലത്തിലാണ് സുരേഷ് ഗോപി പ്രചാരണം നടത്തുക...... ഇവിടെ ബിജെപി സ്ഥാനാര്‍ഥി എസ് മുനിരാജുവാണ്.........ഈ മണ്ഡലത്തില്‍ നടക്കുന്ന വാഹന പ്രചാരണ റാലിയില്‍ സുരേഷ് ഗോപി തിങ്കളാഴ്ച വൈകീട്ട് പങ്കെടുക്കും.........

30 APRIL 2023 08:43 PM IST
മലയാളി വാര്‍ത്ത

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പ്രചാരണ രംഗത്ത് നിറയാന്‍ സിനിമാ താരങ്ങളും. നടന്‍ സുരേഷ് ഗോപി തിങ്കളാഴ്ച ബിജെപിയുടെ പ്രചാരണത്തിന് എത്തും. ദാസറഹള്ളി നിയമസഭാ മണ്ഡലത്തിലാണ് സുരേഷ് ഗോപി പ്രചാരണം നടത്തുക. ഇവിടെ ബിജെപി സ്ഥാനാര്‍ഥി എസ് മുനിരാജുവാണ്.ഈ മണ്ഡലത്തില്‍ നടക്കുന്ന വാഹന പ്രചാരണ റാലിയില്‍ സുരേഷ് ഗോപി തിങ്കളാഴ്ച വൈകീട്ട് പങ്കെടുക്കും. മല്ലസാന്ദ്ര ആശുപത്രിക്ക് സമീപം നിന്നാണ് ജാഥ ആരംഭിക്കുക. ദോസ്തി മൈതാനത്ത് ജാഥ സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനമുണ്ടാകും. സുരേഷ് ഗോപി പ്രചാരണത്തിന് എത്തണമെന്ന് കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.അതേസമയം, നടന്‍ കമല്‍ഹാസന്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് എത്തുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയും കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറും കമല്‍ഹാസനെ ക്ഷണിച്ചിരുന്നു. കമല്‍ഹാസന്‍ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. അദ്ദേഹം പ്രചാരണത്തിന്റെ ഭാഗമാകുമെന്നാണ് വിവരം. എന്നാല്‍ ഏത് ദിവസമാണ് എത്തുക എന്ന് വ്യക്തമല്ല.

മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി രൂപീകരിച്ച് തമിഴ്‌നാട്ടില്‍ സജീവ രാഷ്ട്രീയത്തിലുള്ള കമല്‍ഹാസന്‍ അടുത്തിടെ കോണ്‍ഗ്രസുമായി ചേര്‍ന്നു പോകുന്നുണ്ട്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നു. ഡിഎംകെ, കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ മണ്ഡലത്തില്‍ കമല്‍ഹാസന്‍ മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരം ലഭ്യമായിട്ടില്ല.സുരേഷ് ഗോപി കേരളത്തിലെ ബിജെപിയുടെ മുഖമാണ്. രാജ്യസഭാ എംപിയായിരുന്നു. ബിജെപി കേരള സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് പരിഗണിക്കുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്. അതേസമയം, കേരളത്തിലെ ബിജെപിയുടെ ജനകീയ മുഖമാണ് സുരേഷ് ഗോപി.സുരേഷ് ഗോപി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

നേരത്തെ അദ്ദേഹം തൃശൂരില്‍ മല്‍സരിച്ചിരുന്നുവെങ്കിലും ടിഎന്‍ പ്രതാപനോട് തോല്‍ക്കുകയാണ് ചെയ്തത്. അടുത്ത തവണ സുരേഷ് ഗോപിക്ക് സാധ്യതയുണ്ട് എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. മല്‍സരിക്കുമെന്ന ചില സൂചനകള്‍ സുരേഷ് ഗോപിയും നല്‍കിയിരുന്നു.കന്നഡ നടന്‍ കിച്ച സുധീപ് ബിജെപിക്ക് വേണ്ടി പ്രചാരണ രംഗത്തുണ്ട്. അദ്ദേഹം മല്‍സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും അതുണ്ടായില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിലാണ് കിച്ച സുധീപ് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് അറിയിച്ചത്. ഞെട്ടിപ്പിക്കുന്ന വിവരമാണിത് എന്നായരുന്നു നടന്‍ പ്രകാശ് രാജിന്റെ പ്രതികരണം.അതേസമയം, നടി സുമലത ഇത്തവണ ബിജെപിക്കൊപ്പമാണ്. നേരത്തെ മാണ്ഡ്യ മണ്ഡലത്തില്‍ സ്വതന്ത്രയായി മല്‍സരിച്ച് ജയിച്ച വ്യക്തിയാണിവര്‍. കഴിഞ്ഞ മാസമാണ് ഇനി ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്.2019ല്‍ കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ കുമാരസ്വാമിയെ ആണ് സുമലത പരാജയപ്പെടുത്തിയത്. ബിജെപി പിന്തുണയോടെയായിരുന്നു സുമലത അന്ന് മല്‍സരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (8 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (10 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (10 hours ago)

Malayali Vartha Recommends