Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വർണവിസ്മയം തീർത്ത് പൂരനഗരിയിൽ കുടമാറ്റം. തേക്കിൻകാട് മൈതാനത്ത് പതിനായിരങ്ങളാണ് പൂരത്തിൽ അലിഞ്ഞുചേർന്നത്.... വർണക്കുടകൾക്കു പുറമെ എൽഇഡി കുടകളും വ്യത്യസ്ത രൂപങ്ങളും ആനപ്പുറത്ത് അണിനിരത്തി പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ചു...

30 APRIL 2023 08:52 PM IST
മലയാളി വാര്‍ത്ത

വർണവിസ്മയം തീർത്ത് പൂരനഗരിയിൽ കുടമാറ്റം. തേക്കിൻകാട് മൈതാനത്ത് പതിനായിരങ്ങളാണ് പൂരത്തിൽ അലിഞ്ഞുചേർന്നത്. വർണക്കുടകൾക്കു പുറമെ എൽഇഡി കുടകളും വ്യത്യസ്ത രൂപങ്ങളും ആനപ്പുറത്ത് അണിനിരത്തി പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ചു. കാണികൾ ആർപ്പു വിളികളോടെ ഒപ്പം കൂടി. പാറമേക്കാവിലമ്മയുമായി ഗുരുവായൂർ നന്ദനും, തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനുമാണ് തിടമ്പേറ്റിയത്. ഇരുവശത്തെയും ആനച്ചന്തവും കുടകളുടെ വൈവിധ്യവും കാണാൻ ജനസഹസ്രങ്ങൾ പൂരപ്പറമ്പിൽ എത്തി. 15 കൊമ്പൻമാരാണ് ഇരുവശവും നിരന്നത്.കിഴക്കൂട്ട് അനിയൻമാരാർ പ്രമാണിയായ ഇലഞ്ഞിത്തറമേളം പൂരാസ്വാദകർക്ക് എന്നും ഓർമിക്കാവുന്ന അനുഭവമായിരുന്നു. തിരുവമ്പാടിയുടെ പാണ്ടിമേളത്തിനു ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ ആയിരുന്നു പ്രമാണി. മേളപ്രമാണി കോങ്ങാട് മധുവിന്‍റെ നേതൃത്വത്തിലായിരുന്നു മഠത്തില്‍വരവ് പഞ്ചവാദ്യം.ഘടക ക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പോടെയായിരുന്നു പൂരാഘോഷങ്ങളുടെ തുടക്കം. ശ്രീമൂലസ്ഥാനത്ത് മേളം പെരുപ്പിച്ച് വടക്കുന്നാഥനെ വണങ്ങി നീങ്ങിയ ഘടകപൂരങ്ങളെല്ലാം കാണികളുടെ കണ്ണും കാതും മനസ്സും നിറച്ചു.

 

നെയ്തലക്കാവിലമ്മയെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ ആയിരങ്ങൾ എത്തി. ആനപ്രേമികളുടെ ഇഷ്ടതാരം പാമ്പാടി രാജൻ അയ്യന്തോൾ ഭഗവതിയെയാണ് തിടമ്പേറ്റിയത്.വര്‍ണവിസ്മയം തീര്‍ക്കുന്ന കുടമാറ്റം പുരോഗമിക്കുന്നു. പാറമേക്കാവിലമ്മയുമായി ഗുരുവായൂര്‍ നന്ദനും തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനുമാണ് തിടമ്പേറ്റി നില്‍ക്കുന്നത്. ഇരു ഭഗവതിമാരും മുഖാമുഖം നോക്കി നില്‍ക്കുമ്പോള്‍ തന്നെ ആനപ്പുറത്ത് പലവിധം കുടകള്‍ മാറിമാറി വരുകയാണ്.ഒന്നിനൊന്ന് മെച്ചപ്പെട്ട കുടകളാണ് ഇരു കരക്കാരും മാറ്റുന്നത്. പലനിറത്തിലും പല ഡിസൈനിലുമുളള മികവാര്‍ന്ന കുടകള്‍ നിവര്‍ത്തി മത്സരിച്ചുള്ള കുടമാറ്റം ആസ്വദിക്കാന്‍ പതിനായിരങ്ങളാണ് എത്തിയിരിക്കുന്നത്. സൂര്യാസ്തമയത്തോടെ എല്‍ഇഡി കുടകളും പ്രത്യേക കുടകളും രംഗപ്രവേശം ചെയ്യുമെന്നാണ് പൂര പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. കുടമാറ്റത്തിന്‌ ശേഷം പുലര്‍ച്ചെയോടെയാണ് വെടിക്കെട്ട് നടക്കുക.നാളെയാണ് അടുത്ത പൂരത്തിന്റെ തീയതി പ്രഖ്യാപിച്ച് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുക. തൃശൂര്‍ നഗരിയില്‍ (Thrissur Pooram 2023) പൂരാവേശം നിറച്ച് ഇലഞ്ഞിത്തറ മേളം (Ilanjithara Melam) കൊട്ടിക്കയറി.

പെരുവനം കുട്ടന്‍ മാരാരിന് പകരം ഇത്തവണ മേള പ്രമാണിയായ കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തിലാണ് പാണ്ടിമേളം കൊട്ടിക്കയറിയത്. തിരുവമ്പാടിയുടെ പാണ്ടിമേളത്തിനു ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ആണ് പ്രമാണി. മേളപ്രമാണി കോങ്ങാട് മധുവിന്റെ നേതൃത്വത്തിലായിരുന്നു മഠത്തില്‍വരവ് പഞ്ചവാദ്യം. വടക്കുംനാഥ ക്ഷേത്രത്തിലെ ഇലഞ്ഞി മരത്തിന്റെ ചുവട്ടില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്.ഇലഞ്ഞിത്തറ മേളത്തിന്റെ താളം പിടിക്കാന്‍ പതിനായിരങ്ങളാണ് തൃശൂരിലേക്ക് ഒഴുകിയെത്തിയത്. ഇലഞ്ഞിത്തറ മേളത്തിന് ശേഷം ഏവരും കാത്തിരിക്കുന്ന വര്‍ണാഭമായ തെക്കോട്ടിറക്കവും കുടമാറ്റവും നടക്കും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ ഗജവീരന്‍മാരെ അണി നിരത്തി പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് പൂര ദിനത്തിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. ഇരുവശവും ഒന്നിനൊന്നു മികവാര്‍ന്ന കുടകള്‍ നിവര്‍ത്തി മത്സരിച്ചുള്ള കുടമാറ്റം അവര്‍ക്ക് ഇനി ഒരാണ്ടത്തേക്കു മനസ്സില്‍ സൂക്ഷിക്കാനുള്ള കാഴ്ചയാണ്. ഇതിന് ശേഷം പുലര്‍ച്ചെയോടെയാണ് വെടിക്കെട്ട് നടക്കുക.നാളെയാണ് അടുത്ത പൂരത്തിന്റെ തീയതി പ്രഖ്യാപിച്ച് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (8 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (8 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (10 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (10 hours ago)

Malayali Vartha Recommends