വൈദ്യ പരിശോധനയ്ക്കെത്തിയ പ്രതിയും സഹോദരനും ഡോക്‌ടറേയും എസ് ഐയേയും ആക്രമിച്ചു

വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോൾ ഡോക്‌ടര്‍ക്ക് നേരെ പ്രതിയുടെ ആക്രമണം. ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ആക്രമണത്തില്‍ തമ്പാനൂര്‍ സ്റ്റേഷനിലെ എസ് ഐയ്ക്കും പരിക്കേറ്റു.
പ്രതിയായ വിവേക് മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു ആക്രമണം.
വിവേകിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആശുപത്രിയിലെത്തിയ സഹോദരന്‍ വിഷ്ണു ഡോക്‌ടറെ കയ്യേറ്റം ചെയ്യുകയായിരുന്നു.
തടയാനെത്തിയ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐയേയും ആക്രമിച്ചു.
ആശുപത്രിയിലെ ഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ ഡോക്‌ടറുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം ഇരുവരുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha

























