മഅ്ദനിയുടെ കേരളത്തിലേക്കുള്ള അകമ്പടി ചെലവ് കുറക്കാനാകില്ലെന്ന് കർണാടക സര്‍ക്കാര്‍ സുപ്രീം കോടതിയിൽ.

പി ഡി പി നേതാവ് അബ്ദുള്‍ നാസർ മഅ്ദനിയുടെ കേരളത്തിലേക്കുള്ള അകമ്പടി ചെലവ് കുറക്കാനാകില്ലെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയിൽ. അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണവും വെട്ടി കുറക്കാനാകില്ലെന്ന് കർണാടക അറിയിച്ചു. ഇത് വ്യക്തമാക്കി കർണാടക ഭീകര വിരുദ്ധസെൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി.
യതീഷ് ചന്ദ്ര ഐ പി എസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുമായി ബന്ധപ്പെട്ട ശുപാർശ തയാറാക്കിയത്. സംഘം കേരളം സന്ദർശിച്ചാണ് ശുപാർശ തയാറാക്കിയതെന്നും കർണാടക സുപ്രീംകോടതിയെ അറിയിച്ചു.
കേരളത്തിൽ വരാന്‍ സുരക്ഷ ചെലവിനായി വൻതുക ഈടാക്കാനുള്ള കര്‍ണാടക പൊലീസിന്‍റെ തീരുമാനത്തിനെതിരെ മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുരക്ഷാ ചെലവായി 60 ലക്ഷം രൂപ നൽകുന്നതിൽ ഇളവ് നൽകണമെന്നായിരുന്നു ആവശ്യം. കർണാടക സർക്കാർ നിർദേശത്തെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
20 അംഗ ടീമിനെയാണ് മഅ്ദനിയുടെ സുരക്ഷക്കു വേണ്ടി നിയോഗിച്ചിരിക്കുന്നത്. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താൽ അകമ്പടി ചെലവ് ഒരു കോടിയോളം വരും.
https://www.facebook.com/Malayalivartha

























