Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഇത് ഒരുനടയ്ക്ക് പോകില്ല... കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി പിണറായി വിജയന്‍; കേരളത്തെ മോദി ഇകഴ്ത്തിക്കാട്ടിയെന്ന് മുഖ്യമന്ത്രി; ഒരു വന്ദേഭാരത് തന്നിട്ട് അതിന്റെ വീമ്പ് പറഞ്ഞാല്‍ മതിയോ?

01 MAY 2023 08:56 AM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ്. കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനു പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷേ ഒന്നും കിട്ടിയില്ല.

സംസ്ഥാനത്തിന് അടുത്തിടെ അനുവദിച്ചതു രണ്ടു ട്രെയിനുകള്‍ മാത്രമാണ്. ഒരു വന്ദേഭാരത് തന്നിട്ട് അതിന്റെ വീമ്പ് പറഞ്ഞാല്‍ മതിയോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കോച്ച് ഫാക്ടറിയും എയിംസും എവിടെ? നഴ്‌സിങ് കോളജുമില്ല. പ്രളയകാലത്ത് അനുവദിച്ച ധാന്യത്തിന്റെ വില കേന്ദ്രം തിരിച്ചുപിടിച്ചു. പ്രധാനമന്ത്രി കേരളത്തില്‍ സംസാരിച്ചത് രണ്ടു രീതിയിലാണ്. ഔദ്യോഗിക പരിപാടിയില്‍ പറഞ്ഞത് സത്യം. പാര്‍ട്ടി പരിപാടിയില്‍ കേരളത്തെ ഇകഴ്ത്തി.

കേരളത്തെ മോദി ഇകഴ്ത്തിക്കാട്ടിയെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു. തൊഴിലില്ലായ്മയെക്കുറിച്ച് പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യമാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പി എസ് സി വഴി 7 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി. യുപിഎസ്‌സിയേക്കാള്‍ കൂടുതലാണിത്. കേരളത്തില്‍ തൊഴില്‍ ഇല്ലായ്മ നിരക്ക് വെറും 5 ശതമാനം ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ 12 ശതമാനം ആയിരുന്നു.

ഇതൊന്നും അറിയാത്ത ആള്‍ അല്ല പ്രധാനമന്ത്രി. യുവാക്കള്‍ക്ക് ഒരു കോടി തൊഴില്‍ വാഗ്ദാനം ചെയ്തതാണ് ബിജെപി അധികാരത്തില്‍ വന്നത്. എന്നാല്‍ തൊഴില്‍ ലഭിക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിച്ച് തൊഴില്‍ അവസരം ഇല്ലാതാക്കി. ബാങ്ക് അക്കൗണ്ടിലേക്ക് പണം വരുന്നത് അടക്കം പലതും വാഗ്ദാനങ്ങള്‍ മാത്രമാണ്. 10 ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് നികത്താതെ കിടക്കുന്നു. റെയില്‍വേ മാത്രം മൂന്ന് ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നു.

കേരളത്തെ പ്രത്യേക തരത്തില്‍ പരിഗണിക്കുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍ പ്രളയ കാലത്ത് ധാന്യം നല്‍കിയതിന്റെ തുക തിരിച്ചു പിടിച്ചു. ഏതെങ്കിലും ഒരു സംസ്ഥാനത്തോട് ചെയ്യുമോ ഇങ്ങനെ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരു സഹായവും നല്‍കിയില്ല. മാത്രമല്ല, ഇങ്ങോട്ട് സഹായിക്കാന്‍ വന്നവരെ തടഞ്ഞു. ഇതാണോ സവിശേഷ പരിഗണന? സംസ്ഥാനത്തെ ഞെരുക്കുകയാണ് ചെയ്യുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നില്ല.

അര്‍ഹമായ നികുതി വിഹിതം പോലും നല്‍കുന്നില്ല. ജനസംഖ്യ ആനുപാതികമായ തുക പോലും തരുന്നില്ല. എയിംസ്, ശബരി റെയില്‍ പാത, കോച്ച് ഫാക്ടറി ഒന്നും തന്നില്ല. ഒരു ട്രെയിന് ഇപ്പൊള്‍ തന്നു. വന്ദേ ഭാരത് നല്ലത് തന്നെയാണ്. സ്വാഗതം ചെയ്യുന്നു. എന്നാല്‍ എല്ലാം അതുകൊണ്ട് എല്ലാം മറച്ചു പിടിക്കാന്‍ ആകുമോ? അര്‍ഹതപ്പെട്ട ഒന്നും നല്‍കുന്നില്ല. 5,000 ത്തിലധികം നഴ്‌സിംഗ് സീറ്റുകള്‍ രാജ്യത്ത് അനുവദിച്ചപ്പോള്‍ ഒരെണ്ണം പോലും കേരളത്തിന് ഇല്ല.

ഈ രംഗത്ത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ കേരളത്തിന് അവഗണനയാണ് നല്‍കിയതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി താല്‍പര്യത്തിന് ആണ് കേരളത്തില്‍ പരിഗണന എന്ന് പ്രധാനമന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തില്‍ ആണ്? മൂന്നര ലക്ഷം വീട് നല്‍കി. 63 ലക്ഷം ആളുകള്‍ക്ക് പെന്‍ഷന്‍ നല്‍കി.

അതുപോലെ 43 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ലഭ്യമാക്കി. ഇതെല്ലാം പാര്‍ട്ടി താല്പര്യ ത്തില്‍ ആണോ? നാടിന്റെ താല്പര്യം ആണ് പ്രധാനം. സ്വന്തം പാര്‍ട്ടിക്ക് രണ്ട് വോട്ട് കിട്ടാന്‍ വസ്തുതകള്‍ നിഷേധിച്ച് ആകരുത് പ്രധാനമന്ത്രി കാര്യങ്ങള്‍ പറയാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനത്തിന് നമ്മള്‍ ഒറ്റക്കെട്ടാണ്. അതാണ് രാജ്യത്തിനും ലോകത്തിനും മാതൃക. കെടുതികളില്‍ നിന്ന് ഒറ്റക്കെട്ടായി അതിജീവിച്ചു. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ചില പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. അതിലൊന്ന് കൊച്ചി വാട്ടര്‍ മെട്രോയാണ്. അത് നമ്മുടെ സ്വന്തം പദ്ധതിയാണ്. രാജ്യത്തിന് തന്നെ മാതൃക ആയ പദ്ധതി സൃഷ്ടിക്കാന്‍ നമുക്കായി. വികസന കാര്യങ്ങളില്‍ ഒരുമിച്ച് നില്‍ക്കാന്‍ നമുക്കാകണം. മറ്റു കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും. അത് മാറ്റി വച്ച് നാളത്തെ നാടിനായി ഒന്നിച്ച് നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (8 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (10 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (10 hours ago)

Malayali Vartha Recommends