Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

അമിത്ഷാ ജോലി തുടങ്ങി... കര്‍ണാടകയില്‍ ഭരണം ഉറപ്പിക്കാന്‍ അമിത്ഷാ ചെലവഴിച്ചത് 17 ദിവസം; കേവല ഭൂരിപക്ഷം ഉറപ്പ്, എല്ലാ ജില്ലകളും ഉള്‍പ്പെടെ കര്‍ണാടകയില്‍ മുഴുവന്‍ പര്യടനം നടത്തി; കര്‍ണാടക പിടിക്കാനുള്ള തന്ത്രങ്ങള്‍ മനസ് തുറന്ന് അമിത് ഷാ

01 MAY 2023 11:18 AM IST
മലയാളി വാര്‍ത്ത

ലോക് സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള കര്‍ണാടക തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്. കേന്ദ്രത്തില്‍ ഭരണ തുടര്‍ച്ച നിലനിര്‍ത്തുന്നതിന് ജയത്തില്‍ കുറവൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. ബിജെപിയെ സംബന്ധിച്ച് വളരെ നല്ല അന്തരീക്ഷമാണെന്ന് അമിത് ഷാ പറയുന്നു. രണ്ടര മാസത്തിനിടെ ഞാന്‍ 17-ാം ദിവസമാണ് ഇവിടെ തങ്ങുന്നത്. ഏകദേശം കര്‍ണാടകയില്‍ മുഴുവന്‍ പര്യടനം നടത്തി. മിക്ക ജില്ലകളിലും പോയിട്ടുണ്ട്. എന്റെ അഭിപ്രായത്തില്‍ ബിജെപി ഇത്തവണ കേവല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അമിത് ഷാ പറഞ്ഞു.

മോദിജിയുടെ ഭരണത്തിന്റെ ഒമ്പത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം ഒരു പുതിയ വിഭാഗം ഉയര്‍ന്നുവന്നു. സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളുടെ ഗുണഭോക്താക്കളാണ് അവര്‍. നാല് ലക്ഷത്തി പതിനായിരത്തോളം പേര്‍ക്ക് കര്‍ണാടകയില്‍ വീടുകള്‍ ലഭിച്ചു. ഇവരില്‍ ചിലരുമായി ഞാന്‍ സംസാരിച്ചു. ഏഴാം തലമുറയ്ക്ക് ശേഷമാണ് ഞങ്ങള്‍ക്ക് താമസിക്കാന്‍ വീട് ലഭിച്ചതെന്ന് ഇവര്‍ പറയുന്നു.

പ്രത്യേകിച്ച് ബഞ്ചാര വിഭാഗക്കാര്‍ക്ക്. കര്‍ണാടകയിലെ ജല്‍ ജീവന്‍ മിഷനു കീഴില്‍ 43 ലക്ഷം കുടുംബങ്ങള്‍ക്ക് ആദ്യമായി ടാപ്പിലൂടെ കുടിവെള്ളം ലഭിച്ചു. 70 വര്‍ഷമായി കക്കൂസ് ഇല്ലാത്ത 48 ലക്ഷം കുടുംബങ്ങളാണ് കര്‍ണാടകയിലുള്ളത്. കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ 10000 രൂപ ഓരോ വര്‍ഷവും 54 ലക്ഷം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്തു. കര്‍ണാടകയില്‍ 37 ലക്ഷം സ്ത്രീകള്‍ക്ക് ഗ്യാസ് സിലിണ്ടറുകള്‍ ലഭിച്ചു. ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 1.38 കോടി ആളുകള്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നല്‍കി. കര്‍ണാടകയില്‍ ഏകദേശം 3 കോടി ജനങ്ങള്‍ക്ക് ഒരാള്‍ക്ക് പ്രതിമാസം 5 കിലോ ധാന്യം സൗജന്യമായി ലഭിക്കുന്നു.

നിങ്ങള്‍ സൂക്ഷ്മതലത്തില്‍ നോക്കുമ്പോള്‍ ലിംഗായത്ത്, മുസ്ലീം, ദളിത്, ഒബിസി എന്നിങ്ങനെയാണ് കാണുന്നത്. 9 വര്‍ഷത്തിനിടെ ബിജെപി പുതിയ മേഖലകളിലേക്ക് പ്രവേശിക്കുകയാണ്. മണിപ്പൂരില്‍ ഞങ്ങള്‍ക്ക് കേവലം 0.3% വോട്ട് വിഹിതം മാത്രമേ ഉണ്ടായിരുന്നുവെന്ന് നിങ്ങള്‍ ഓര്‍ക്കണം. ഇന്ന് ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാറാണ് അവിടെ ഭരിക്കുന്നത്. വോട്ട് വിഹിതം 50ശതമാനമായി ഉയര്‍ന്നു. എത്തിയിരിക്കുന്നു. 37% ന്യൂനപക്ഷമുള്ള അസമില്‍, ഈ ന്യൂനപക്ഷം ഞങ്ങള്‍ക്ക് വോട്ട് ചെയ്യാതിരുന്നിട്ട് പോലും വെറും രണ്ട് എം.എല്‍.എമാരുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഞങ്ങള്‍ കേവല ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തില്‍ വന്നു.

ത്രിപുരയില്‍ 27 വര്‍ഷം ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിച്ചു. അവിടെയും ഇപ്പോള്‍ ഞങ്ങള്‍ രണ്ടാം തവണയും വിജയിച്ചു. ഉത്തര്‍പ്രദേശില്‍ ഞങ്ങള്‍ക്ക് 30-35 എംഎല്‍എമാര്‍ മാത്രമാണുണ്ടായിരുന്നത്. അവിടെയും തുടര്‍ ഭരണം ലഭിച്ചു. ഞാന്‍ പ്രസംഗിക്കുമ്പോള്‍ വീടും കക്കൂസും ഗ്യാസും കിട്ടിയവരുടെ കയ്യടി കേള്‍ക്കാറുണ്ട്. ഇതൊന്നും നിങ്ങളുടെ കണക്കില്‍പ്പെടാത്തതാണെന്ന് എനിക്ക് തോന്നുന്നു.

കര്‍ണാടകയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ കര്‍ണാടക ജനത സന്തുഷ്ടരാണ്. ലോകത്ത് ഇന്ത്യയുടെ ആധിപത്യം വര്‍ധിച്ചതിലും ഇവര്‍ സന്തുഷ്ടരാണ്. ബഹിരാകാശത്തെ നമ്മുടെ വിജയത്തിലും കര്‍ണാടകയിലെ ജനം സന്തോഷിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ എന്തിന് കോണ്‍ഗ്രസിന് വോട്ട് ചെയ്യുണമെന്ന് ഇവര്‍ ചിന്തിക്കും.

മുഖ്യമന്ത്രിയായാല്‍ മാത്രം ഒരാള്‍ക്ക് പാര്‍ട്ടിക്കും ജനത്തിനും വേണ്ടി പ്രവര്‍ത്തിക്കാം എന്ന രീതിയല്ല പാര്‍ട്ടിയിലുള്ളത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ആയിരക്കണക്കിന് പ്രവര്‍ത്തകരുണ്ട്. അവരാണ് വലിയ നേതാക്കള്‍. ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത കുശാഭൗ താക്കറെയായിരുന്നു ഞങ്ങളുടെ ദേശീയ അധ്യക്ഷന്‍. എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഉണ്ട്. അതിനര്‍ത്ഥം അവര്‍ക്ക് ഒരു സംഭാവനയും നല്‍കാനില്ല എന്നല്ല. യെദ്യൂരപ്പ തന്നെ നിയമസഭയില്‍ കോണ്‍ഗ്രസുകാരോട് പറഞ്ഞത് കേട്ടിരുന്നില്ലേ. സന്തോഷിക്കരുത്. ഇത്തവണ ഞാന്‍ നിങ്ങളെ തോല്‍പ്പിക്കും, അടുത്ത തവണയും നിങ്ങളെ തോല്‍പ്പിക്കാന്‍ മടങ്ങിയെത്തും. യെദ്യൂരപ്പജി തെരഞ്ഞെടുപ്പിനെ വലിയ ആവേശത്തോടെയാണ് നയിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends