അരിക്കൊമ്പന് ഉള്‍വനത്തിലേക്ക് നടന്നു കയറി... തേക്കടി വനത്തിലെ പുതിയ ആവാസമേഖലയോട് അരിക്കൊമ്പന്‍ ഇണങ്ങിത്തുടങ്ങിയെന്നു വനംവകുപ്പ് നല്‍കുന്ന വിവരം

അരിക്കൊമ്പന് ഉള്‍വനത്തിലേക്ക് നടന്നു കയറി... തേക്കടി വനത്തിലെ പുതിയ ആവാസമേഖലയോട് അരിക്കൊമ്പന്‍ ഇണങ്ങിത്തുടങ്ങിയെന്നു വനംവകുപ്പ് നല്‍കുന്ന വിവരം . അരിക്കൊമ്പന് ഇനി പെരിയാര്‍ കടുവാസങ്കേതത്തില്‍ സൈ്വര്യ വിഹാരം. പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍ വനത്തില്‍ ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ അരിക്കൊമ്പനെ തുറന്നുവിട്ടിരുന്നു.
ആന ആരോഗ്യവാനാണെന്നും ശരീരത്തിലെ മുറിവുകള്‍ പ്രശ്‌നമുള്ളതല്ലെന്നും ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തി. അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളര്‍ സംവിധാനം വഴിയുള്ള സിഗ്‌നലുകള്‍ ലഭിച്ചു തുടങ്ങി. അടുത്ത രണ്ട് ദിവസം ആന പൂര്‍ണമായും വാച്ചര്‍മാരുടെ നിരീക്ഷണത്തിലുണ്ടാകും.
ശനിയാഴ്ച അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോയ ഉടനെ എത്തിയ ആനക്കൂട്ടം ഇതുവരെ ഇവിടം വിട്ടുപോയിട്ടില്ല. രാത്രി ഒരുപാടു തവണ ഈ പ്രദേശത്തു നിന്ന് ആനകളുടെ ചിന്നംവിളി കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
ഇതിനിടെ മയക്കം വിട്ട ആന ഊര്‍ജസ്വലനായി. വാഹനത്തില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ ആന ദൗത്യസേനയ്ക്കു നേരെ പാഞ്ഞടുത്തെങ്കിലും കരുതലോടെ നിന്നിരുന്ന സംഘം ഉള്‍ക്കാട്ടിലേക്കു തുരത്തി. ആനയുടെ നീക്കങ്ങള്‍ ജിപിഎസ് കോളറില്‍നിന്നു ലഭിക്കുന്ന സിഗ്‌നല്‍ വഴി വനപാലകര്‍ നിരീക്ഷിക്കുന്നുണ്ട്. ആദ്യവിവരം അനുസരിച്ച് ഒന്നര കിലോമീറ്ററിലധികം സഞ്ചാരപാത പിന്നിട്ടു. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഉള്‍വനത്തിലായതിനാല്‍ ജനവാസമേഖലയിലേക്ക് ആന തിരികെയെത്തില്ലെന്നാണ് ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നത്.
"
https://www.facebook.com/Malayalivartha

























