Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വല്ലാത്തൊരു കാഴ്ച... ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍ നിസഹായനായി പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉള്‍വനത്തിലേക്കു മറഞ്ഞു; തന്റെ സങ്കേതവും കൂട്ടുകാരേയും കണ്ടെത്താനുള്ള മണം പിടിച്ചില്‍ എങ്ങുമെത്തിയില്ല; അരിക്കൊമ്പന്‍ നടന്നു മറഞ്ഞു

01 MAY 2023 09:43 AM IST
മലയാളി വാര്‍ത്ത

അങ്ങനെ ദിവസങ്ങളോളം മലയാളികളുടെ ചര്‍ച്ചാ വിഷയമായ അരിക്കൊമ്പന്‍ മറ്റൊരു ലോകത്താണ്. കഴുത്തില്‍ പിടിപ്പിച്ച സെന്‍സറുമായി നിസഹായനായി അലയുകയാണ്. സ്വന്തം സ്ഥലവും കൂട്ടുകാരേയും ബന്ധുക്കളേയും നഷ്ടപ്പെട്ട അരിക്കമ്പന്‍ ഏകാകിയാണ്. വെല്ലുവിളികളെ അതിജീവിച്ച് ഒന്നേന്ന് ഇനിയെല്ലാം കെട്ടിപ്പടുത്തണം.

അവസാനം അരിക്കൊമ്പന്‍ ശാന്തനായി പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉള്‍വനത്തിലേക്കു മറഞ്ഞു. തേക്കടി വനത്തിലെ പുതിയ ആവാസമേഖലയോട് അരിക്കൊമ്പന്‍ ഇണങ്ങിത്തുടങ്ങിയെന്നു വനംവകുപ്പ് നല്‍കുന്ന വിവരം.

അരിക്കൊമ്പന്‍ ദൗത്യം പൂര്‍ത്തീകരിച്ചത് ഇന്നലെ പുലര്‍ച്ചെ നാലോടെ. പ്രതികൂല കാലാവസ്ഥയാണു ദൗത്യം വൈകാന്‍ കാരണം. രാത്രി പെയ്ത ശക്തമായ മഴ വാഹനത്തിന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയ്ക്കു തടസ്സമായി. നേരത്തേ നിശ്ചയിച്ച സ്ഥലത്തേക്കു വാഹനം എത്തിക്കാനാവില്ലെന്ന് ഉറപ്പായതോടെ ഈ സ്ഥലത്തിന് 2 കിലോമീറ്റര്‍ മുന്‍പായി ആനയെ ഇറക്കുകയായിരുന്നു.

ശനിയാഴ്ച അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോയ ഉടനെ എത്തിയ ആനക്കൂട്ടം ഇതുവരെ ഇവിടം വിട്ടുപോയിട്ടില്ല. രാത്രി ഒരുപാടു തവണ ഈ പ്രദേശത്തു നിന്ന് ആനകളുടെ ചിന്നംവിളി കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.

ഇതിനിടെ മയക്കം വിട്ട ആന ഊര്‍ജസ്വലനായി. വാഹനത്തില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ ആന ദൗത്യസേനയ്ക്കു നേരെ പാഞ്ഞടുത്തെങ്കിലും കരുതലോടെ നിന്നിരുന്ന സംഘം ഉള്‍ക്കാട്ടിലേക്കു തുരത്തി. ആനയുടെ നീക്കങ്ങള്‍ ജിപിഎസ് കോളറില്‍നിന്നു ലഭിക്കുന്ന സിഗ്‌നല്‍ വഴി വനപാലകര്‍ നിരീക്ഷിക്കുന്നുണ്ട്. ആദ്യവിവരം അനുസരിച്ച് ഒന്നര കിലോമീറ്ററിലധികം സഞ്ചാരപാത പിന്നിട്ടു. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. സീനിയര്‍ഓട ഭാഗത്താണ് ആന ഇപ്പോഴുള്ളത്. ഉള്‍വനത്തിലായതിനാല്‍ ജനവാസ മേഖലയിലേക്ക് ആന തിരികെയെത്തില്ലെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.

കുമളിയിലെ ജനങ്ങളുടെ പ്രതികരണം വനംവകുപ്പ് ഉദ്യോഗസ്ഥരെയും അദ്ഭുതപ്പെടുത്തി. അരിക്കൊമ്പനെ എത്തിക്കുമ്പോള്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടാകുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. ഇതു മുന്നില്‍ക്കണ്ട് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വന്‍ പൊലീസ് സന്നാഹം സജ്ജീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൂജകള്‍ നടത്തിയും ആരതി ഉഴിഞ്ഞുമാണു ജനങ്ങള്‍ അരിക്കൊമ്പനെ പെരിയാറിലേക്കു വരവേറ്റത്.

അതേസമയം ചിന്നക്കനാലില്‍നിന്നു ലോറിയില്‍ കയറ്റി പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്കു വരുന്നതിനിടെ അരിക്കൊമ്പന്റെ തുമ്പിക്കൈയ്ക്കു പരുക്കേറ്റു. സാമാന്യം ആഴത്തിലുള്ളതാണ് മുറിവ്. ഇത് ഉണങ്ങാന്‍ വേണ്ട മരുന്നു നല്‍കിയ ശേഷമാണ് ആനയെ ലോറിയില്‍നിന്ന് ഇറക്കിയത്. ചിന്നക്കനാലില്‍നിന്നു ലോറിയില്‍ കയറ്റിയ സമയത്തോ യാത്രയ്ക്കിടയിലോ ആയിരിക്കാം പരുക്കേറ്റതെന്നാണു നിഗമനം. ദൗത്യത്തിനു തലേദിവസം ചക്കക്കൊമ്പനുമായി ഏറ്റുമുട്ടിയപ്പോഴും അരിക്കൊമ്പന്റെ ശരീരത്തില്‍ മുറിവുകള്‍ പറ്റിയിരുന്നെന്നു ദൗത്യസംഘം അറിയിച്ചു. പരുക്കുകളില്‍ മരുന്നുവച്ചതിനു ശേഷമാണ് ആനയെ തുറന്നുവിട്ടത്.

ഈ വര്‍ഷം ഏറ്റെടുത്ത മൂന്നാമത്തെ പ്രധാന ആന ദൗത്യവും വിജയത്തിലെത്തിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണു വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ. ഏറെ വെല്ലുവിളിയുയര്‍ത്തിയ അരിക്കൊമ്പന്‍ ദൗത്യത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. വനം വകുപ്പിന്റെ ഒരു വലിയ ദൗത്യം തന്നെയായിരുന്നു. ആനയെ മാറ്റിപ്പാര്‍പ്പിക്കുക എന്നതായിരുന്നു ശാന്തനാക്കാനുള്ള വഴി. അതു വിജയകരമായി പൂര്‍ത്തിയാക്കാനായി.

ചെറുതും വലുതുമായി ഒട്ടേറെ തടസ്സങ്ങള്‍ മറികടന്നാണു വിജയത്തിലെത്തിയത്. ചെരിവുള്ള ഭൂപ്രദേശമായിരുന്നു പ്രധാന വെല്ലുവിളി. ഇത്തരത്തിലൊരു ദൗത്യത്തിനു വളരെ പ്രതികൂലമായ ഭൂപ്രകൃതിയാണിത്. നമ്മള്‍ കൊടുക്കുന്നതു ആനയെ നാലു കാലില്‍ നിര്‍ത്തിക്കൊണ്ടുള്ള സെഡേഷനാണ്. അങ്ങനെയുള്ളപ്പോള്‍ അവിടെ വാഹനമെത്താന്‍ കഴിയണം. അത് അസാധ്യമായതിനാലാണു വളരെ സമയമെടുത്ത് ആന അനുകൂല സ്ഥലത്തേക്കു വരുന്ന സമയം നോക്കി കാത്തിരുന്നത്. അതു വിജയിച്ചുവെന്നും അരുണ്‍ സഖറിയ പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (8 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (10 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (10 hours ago)

Malayali Vartha Recommends