തിരുവനന്തപുരത്ത് വാക്കേറ്റത്തിനിടെ ഭാര്യാപിതാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മരുമകന്‍ അറസ്റ്റില്‍...

തിരുവനന്തപുരത്ത് വാക്കേറ്റത്തിനിടെ ഭാര്യാപിതാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മരുമകന്‍ അറസ്റ്റില്‍. മത്സ്യത്തൊഴിലാളിയായ ചിലക്കൂര്‍ ഷാനി മന്‍സിലില്‍ ഷാനി(52) മരിച്ച കേസില്‍ ഇടവ പാറയില്‍ കാട്ടുവിളാകത്ത് വീട്ടില്‍ ശ്യാം (33) ആണ് അറസ്റ്റിലായത്.
ഷാനിയുടെ മൂത്തമകള്‍ ബീനയുടെ ഭര്‍ത്താവാണ് ശ്യാം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഷാനിയും ശ്യാമും തമ്മില്‍ വീട്ടില്‍ വെച്ച് വാക്കേറ്റവും കയ്യാങ്കളിയുമായി. ഇതിനിടെ പ്രകോപിതനായ മരുമകന്‍ ശ്യാം ഷാനിയെ ചവിട്ടി വീഴ്ത്തുകയും ചെയ്തു
ചവിട്ടേറ്റ് വീണ ഷാനി അബോധാവസ്ഥയിലായി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടനെ തന്നെ ഷാനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്യാമും ബീനയും തമ്മില്‍ പതിവായി വഴക്കുണ്ടാവുന്നതുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച ഷാനിയും ശ്യാമുമായി വാക്കേറ്റമുണ്ടായത്.
ബീനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലായിരുന്ന ശ്യാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha

























